• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യ സ്വര്‍ഗ്ഗമാണ് കൂട്ടരേ... സൗദിയിലെ കഥ കേട്ടാല്‍ ഞെട്ടും, യെമനില്‍ പോയാല്‍ ഞെട്ടിത്തരിക്കും

  • By രശ്മി നരേന്ദ്രൻ

ഇന്ത്യയിലെ ശിക്ഷാരീതികള്‍ പോരെന്നാണ് പലരും പലപ്പോഴായി ആക്ഷേപം ഉന്നയിക്കാറുള്ളത്. പ്രത്യേകിച്ചും ബലാത്സംഗം പോലുള്ള കൊടും കുറ്റങ്ങള്‍ക്കുള്ള ശിക്ഷകളുടെ കാര്യത്തില്‍.

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെടരുത് എന്ന അടിസ്ഥാന തത്വത്തില്‍ ഊന്നിയാണ് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ. എന്നാല്‍ ഈ നീതിന്യായ വ്യവസ്ഥയെ ആണ് ചെറിയ ചില കാര്യങ്ങളുടെ പേരില്‍ പലരും രൂക്ഷമായി വിമര്‍ശിക്കുന്നത്.

ഇന്ത്യയില്‍ വധശിക്ഷ വിധിയ്ക്കണമെങ്കില്‍ ആ കേസ് അപൂര്‍വ്വത്തില്‍ അപൂര്‍വ്വം ആയിരിക്കണം. എന്നാല്‍ ലോകത്തെ മറ്റ് പല രാജ്യങ്ങളിലും നിലനില്‍ക്കുന്ന കിരാത നിയമങ്ങള്‍ കേട്ടാല്‍ ഇന്ത്യ എത്ര മനോഹരരാജ്യമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും.

സൗദിയിലെ കിരാത നിയമങ്ങള്‍?

ശരിയത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് സൗദി അറേബ്യയിലെ നിയമങ്ങള്‍. അവിടെ ചെന്നാല്‍ എല്‍ജിബിടി അവകാശങ്ങള്‍ ഒന്നും ഉണ്ടാകില്ല. സ്വവര്‍ഗ്ഗ പ്രണയത്തിന് ശിക്ഷ കൊലമരമാണ്. കൈവെട്ടല്‍, കല്ലെറിഞ്ഞ് കൊല്ലല്‍ തുടങ്ങിയ ശിക്ഷകളും സൗദിയില്‍ നിലനില്‍ക്കുന്നുണ്ട്.

നികുതിവെട്ടിപ്പിന് വധശിക്ഷ നല്‍കുന്ന രാജ്യം

മധുരമനോജ്ഞ ചൈന എന്നൊക്കെ പണ്ട് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ മനുഷ്യാവകലംഘനങ്ങളുടെ കൂത്തരങ്ങാണ് ചൈന. നികുതി വെട്ടിപ്പിന് പോലും വധശിക്ഷ വിധിക്കുന്ന രാജ്യം.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും വധശിക്ഷ

ഇന്ത്യയില്‍ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളോട് അല്‍പം മയത്തോടെയുള്ള സമീപനമാണ്. എന്നാല്‍ ഇറാനിലെത്തിയാല്‍ ഇത്തരം ഒരു പരിഗണനയും കുട്ടികള്‍ക്ക് പോലും ലഭിക്കാറില്ല. കടുത്ത കുറ്റങ്ങള്‍ക്ക് വധശിക്ഷ പോലുള്ള ശിക്ഷകള്‍ തന്നെ ലഭിക്കും.

ഇറാനിലെ വധശിക്ഷകള്‍

കടുത്ത ഇസ്ലാമിക നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇറാന്‍. അമേരിക്കന്‍ ചാരസംഘടന മര്‍ദ്ദിച്ച് തന്നില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെടുത്തു എന്ന് വെളിപ്പെടുത്തിയ ആണവ ശാസ്ത്രജ്ഞനെ പോലും വധിച്ച രാജ്യമാണ് ഇറാന്‍.

യെമനില്‍ വിചാരണ പോലും ഇല്ല?

സ്വവര്‍ഗ്ഗ പ്രണയം അടക്കമുള്ള കാര്യങ്ങള്‍ ശിക്ഷാര്‍ഹമാണ് യെമനില്‍. എന്നാല്‍ അതൊന്ും അല്ല ഞെട്ടിക്കുന്ന കാര്യം. പലപ്പോഴും വധശിക്ഷ നടപ്പിലാക്കാന്‍ വിചാരണ പോലും ഇവിടെ നടത്താറില്ലത്രെ.

ഉത്തര കൊറിയയിലെ ക്രൂരതകള്‍

കമ്യൂണിസ്റ്റ് രാഷ്ട്രം എന്ന് സ്വയം വിശേഷിപ്പിക്കുന്നവരാണ് ഉത്തരകൊറിയക്കാര്‍. കിം ജോങ് ഉന്നിന്റെ ഏകാധിപത്യ ഭരണം ആണ് അവിടെ. ജനങ്ങളില്‍ ഭയം നിറക്കാന്‍ പരസ്യമായി വധശിക്ഷ നടപ്പിലാക്കാനും കിം ജോങ് ഉന്‍ മടിക്കാറില്ല. വിചാരണയുടെ കാര്യം പിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

സുഡാനില്‍ വേശ്യാവൃത്തി

ഇസ്ലാമിക രാജ്യമാണ് സുഡാന്‍. ആഫ്രിക്കന്‍ വന്‍കരയില്‍. വേശ്യാവൃത്തിയ്ക്ക് ഇവിടത്തെ ശിക്ഷ മരണം ആണ്. അതുപോലെ തന്നെ സ്വവര്‍ഗ്ഗ പ്രണയത്തിനും.

പരസ്ത്രീഗമനം, പരപുരുഷ ബന്ധം

ലോകത്ത് ഏറ്റവും അധികം ദാരിദ്ര്യം അനുഭവിയ്ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സൊമാലിയ. ഇവിടത്തെ പ്രശ്‌നം ദാരിദ്ര്യം അല്ലെന്നാണ് ചില നിയമങ്ങള്‍ കേട്ടാല്‍ തോന്നുക. പരപുരുഷ/പരസ്ത്രീ ബന്ധങ്ങള്‍ക്കെല്ലാം ഇവിടെ ശിക്ഷ മരണമാണ്.

മതംമാറിയാലും വധശിക്ഷ

പഴയകാല ഇസ്ലാമിക രാഷ്ട്രങ്ങളില്‍ പലയിടച്ചും ഇത്തരം ശിക്ഷാ രീതികള്‍ ഉണ്ടായിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴും ഇത് നിലനില്‍ക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഇസ്ലാംമതം ഉപേക്ഷിച്ച് മറ്റേതെങ്കിലും മതം സ്വീകരിച്ചാല്‍ മരണശിക്ഷ അനുഭവിക്കണം. താലിബാന്‍ ശക്തികേന്ദ്രങ്ങളിലും ഐസിസ് ശക്തികേന്ദ്രങ്ങളിലും ഇപ്പോഴും നടക്കുന്ന കാര്യമാണിത്.

നിര്‍ബന്ധിത ആത്മഹത്യ.... ഇങ്ങനേയും

ഇതിനെ വധശിക്ഷ എന്ന് തന്നെ വിളിക്കണം. കാരണം ഒരാളെ നിര്‍ബന്ധിച്ച് ആത്മഹത്യ ചെയ്യിക്കുന്നത് കൊലപാതകം തന്നെയല്ലേ. തുര്‍ക്കിയില്‍ കുര്‍ദ്ദുകള്‍ക്കിടയില്‍ ഇത്തരം ഒരു ശിക്ഷാവിധിയുള്ളത് 2006 ല്‍ ഐക്യരാഷ്ട്രസഭ കണ്ടെത്തിയിരുന്നു.

English summary
The death penalty is the most extreme consequence most people can think of for a crime. Therefore, it should be reserved for the most unconscionable of all crimes. At least, that’s what you would think. Not all countries are as liberal as those in what is considered the “first world”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X