കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഹിറ്റ്ലർക്ക് പഠിക്കുന്നോ? വായിക്കുന്നത് മെയിൻ കാഫ്,പണക്കാരുടെ ഇഷ്ടക്കാരൻ,സാമ്യങ്ങൾ തീരുന്നില്ല

മോദിയും ഹിറ്റ്ലറും പിന്തുടരുന്നത് ഒരേ ആശയങ്ങൾ, പദ്ധതികൾ ആവിഷ്ക്കരിച്ചത് പണക്കാർക്കായി, ഇരുവരും തമ്മിലുള്ള ബന്ധമെന്ത്...?

  • By മരിയ
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹത്തിന്‌റെ വിമര്‍ശകര്‍ പ്രധാനമായും താരതമ്യപ്പെടുത്താറുള്ളത് ജര്‍മ്മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റിലറോടാണ്. 80 വര്‍ഷത്തിന് ശേഷം ഹിറ്റ്ലറുടെ പാത പിന്തുടരാനാണ് മോദി ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ആരോപണങ്ങള്‍ക്ക് അപ്പുറം ഹിറ്റ്‌ലറും മോദിയും തമ്മില്‍ ചില സാമ്യങ്ങളുണ്ട്.

സ്വജനപക്ഷപാതം

സ്വന്തക്കാര്‍ക്കായാണ് എപ്പോഴും മോദിയും ഹിറ്റിലറും നിലകൊണ്ടിട്ടുള്ളത്. രണ്ട് പേരുടെയും ഇഷ്ടക്കാരുടെ ലിസ്റ്റില്‍ പണക്കാരും ബിസിനസ്സുകാരും ഉണ്ട്. മോദി സര്‍ക്കാരിന്‌റെ പ്രധാന പദ്ധതികളെല്ലാം കോര്‍പ്പറേറ്റുകള്‍ക്കായുള്ളതാണെന്നാണ് പ്രധാന ആരോപണം. ഏറ്റവും ഒടുവിലായി നടപ്പിലാക്കിയ നോട്ട് നിരോധനം അടക്കം പേടിഎം പോലുള്ള ബിസിനസ് മാഗ്നറ്റുകളെ സഹായിക്കാനെന്ന് പഴി കേട്ടതാണ്. തന്‌റെ ഭരണകാലത്ത് ജര്‍മ്മനിയിലെ ബിസിനസ്സുകാര്‍ക്കായി ഹിറ്റ്‌ലറും ധാരാളം ഇളവുകള്‍ നല്‍കിയിരുന്നു.

പാര്‍ട്ടി പാരമ്പര്യം

ബിജെപിയുടെ മുഖമാണ് നരേന്ദ്രമോദി. രാഷ്ട്രീയ സ്വയം സേവക് സംഘ്(ആര്‍എസ്എസ്) ആണ് ബിജെപിയുടെ പ്രധാന ശക്തി. നാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുമായി വളരെ അടുത്ത് നില്‍ക്കുന്നതാണ് ആര്‍എസ്സിന്‌റെ പല മൂല്യങ്ങളും. ഹിറ്റ്‌ലറുടെ ആത്മകഥയായ 'മെയിന്‍കാഫ്' വായിക്കാന്‍ അണികളോട് ആര്‍എസ്എസ് നേതൃത്വം നിർദ്ദേശിക്കാറുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകുടെ വസ്ത്രധാരണവും, സല്യൂട്ടും നാസികളുടേതിന് സമാനമാണ്.

പ്രതിഷേധങ്ങള്‍

പ്രതിപക്ഷ ബഹുമാനം ഒട്ടും ഇല്ലാത്ത ആളുകളാണത്രേ രണ്ട് പേരും. എതിരാളികള്‍ പറയുന്ന ഒന്നും മുഖവിലയ്‌ക്കെടുക്കാറില്ല. അതേ സമയം പ്രസംഗങ്ങളിലൂടെ പ്രകോപനം സൃഷ്ടിക്കുകയും ചെയ്യും.

വ്യക്തി പ്രഭാവം

ബിജെപി എന്ന പാര്‍ട്ടി അല്ല ഇന്ത്യ ഭരിയ്ക്കുന്നത്, മോദി എന്ന വ്യക്തിയാണ്. തനിക്ക് വേണ്ടപ്പെട്ടവരെയാണ് മോദി പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനത്ത് ഇരുത്തിയിരിക്കുന്നത്. ഇതിലൂടെ പാര്‍ട്ടിയ്ക്ക് അതീതനാവാന്‍ മോദിയ്ക്ക് ആയി. ജര്‍മ്മനിയില്‍ ഹിറ്റ്‌ലറുടേതായിരുന്നു അവസാന വാക്ക്.

ശത്രുക്കള്‍ക്ക് എതിരെ

എതിരാളികള്‍ക്ക് എതിരെ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് മോദിയും ഹിറ്റ്‌ലറും. മുസ്ലീങ്ങള്‍ക്ക് നേരെ നടന്ന ഏറ്റവും വലിയ അക്രമം, ഗുജറാത്ത് കൂട്ടകൊല നടന്നത് മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്. നാസി ജര്‍മ്മനിയില്‍ ജൂതന്മാര്‍ വ്യാപകമായി വേട്ടയാടപ്പെട്ടിരുന്നു.

ആരാധന

വ്യക്തി ആരാധയുടെ മുര്‍ത്തിമത്ഭാവങ്ങളായി ഹിറ്റ് റും മോദിയും മാറി. ഹിറ്റ്‌ലറെ സ്തുതിക്കാന്‍ 'ഹയില്‍ ഹിറ്റ്'ര്‍ എന്നും, മോദിയ്ക്കായി 'ഹര്‍ ഹര്‍ മോദിയും'ഉണ്ടായി.

താരമൂല്യം

സ്വയം താരങ്ങളായി അവരോധിക്കപ്പെട്ടവരാണ് മോദിയും ഹിറ്റ്‌ലറും. താന്‍ വിവാഹിതനാണെന്ന് പറയുന്ന മോദി, ജീവിതം രാഷ്ട്രത്തിനായി സര്‍പ്പിച്ചിരിക്കുകയാണെന്നാണ് അവകാശപ്പെടുന്നത്.

കുടുംബവുമായി ബന്ധമില്ല

മോദിയും ഹിറ്റ്‌ലറും കുടുംബവുമായി ബന്ധം പുലര്‍ത്തുന്നവരല്ല. മോദിയുടെ അമ്മയും സഹോദരനും ഗുജറാത്തിലാണ് താമസം.

രാഷ്ട്രതലവന്‍

പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് തന്നെ സ്വയം പ്രധാനമന്ത്രി എന്ന് പ്രഖ്യാപിച്ച ആളാണ് മോദി. ഹിറ്റ്‌ലറും തന്‌റെ സ്ഥാനം സ്വയം ഉറപ്പിച്ചതാണ്.

രാജ്യത്തിനായി

തികഞ്ഞ രാഷ്ട്ര സ്‌നേഹികളെന്നാണ് മോദിയും ഹിറ്റ്‌ലറും അവകാശപ്പെടുന്നത്. രാജ്യത്തിന്‌റെ പ്രതാപകാലം മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് തങ്ങള്‍ നടത്തുന്നതെന്നാണ് ഇരുവരുടെയും പ്രഖ്യാപനം.

English summary
Modi’s political party – Bhartiya Janty Party (BJP) is part of the Rashtriya Swamsevak Sangh (RSS), which follows an extreme right-wing Hindu ideology.Hilter’s Mein Kampf is recommended to be read by members of the RSS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X