കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്ത് ഏറ്റവും സന്തോഷമുള്ളവരുടെ രാജ്യം ഏതാണ്?

  • By Anwar Sadath
Google Oneindia Malayalam News

വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷമുള്ളവരുടെ രാജ്യം എങ്ങിനെയാണ് തെരഞ്ഞെടുക്കുന്നത് എന്നതിനെ ചൊല്ലി പല ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. വന്‍ സമ്പത്തുള്ള രാജ്യം ഇതില്‍ മുന്നില്‍ നില്‍ക്കുമെന്ന് ഒരു കൂട്ടരും എന്നാല്‍ പണമില്ലെങ്കിലും ജനങ്ങളുടെ സന്തോഷം മാത്രമാണ് വിഷയമെന്ന് മറ്റൊരു കൂട്ടരും കരുതുന്നു.

യു.എസ്സിലെ 'ഗ്യാലപ്പ്-ഹെല്‍ത്ത്‌വെയ്‌സ്' ഏറ്റവും കൂടുതല്‍ സന്തോഷമുള്ളവരുടെ രാജ്യം ഏതാണെന്ന് കണ്ടെത്താന്‍ 2014ല്‍ നടത്തിയ സര്‍വേയുടെ ഫലം കഴിഞ്ഞദിവസം പുറത്തുവിട്ടു. ഏവരെയും അത്ഭുതപ്പെടുത്തി പനാമയാണ് ലിസ്റ്റില്‍ ഒന്നാമതായത്. പനാമ മാത്രമല്ല, ആദ്യ പത്തില്‍ ഇടം പിടിച്ച രാജ്യങ്ങളുടെ പട്ടിക ആരെയും അമ്പരപ്പിക്കുന്നതാണ്.

panama

പനാമയ്ക്ക് പിന്നില്‍ രണ്ടാമതായി കോസ്‌റ്റോറിക്ക, പ്യൂര്‍ട്ടോറിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ്, ബെലിസ്, ചിലി, ഡെന്മാര്‍ക്ക്, ഗ്വാട്ടിമാല, ഓസ്ട്രിയ, മെക്‌സിക്കോ എന്നിങ്ങനെയാണ് ആദ്യ പത്തു രാജ്യങ്ങള്‍. മിക്ക രാജ്യങ്ങളും സാമ്പത്തിക രംഗത്ത് പിന്നിലാണെങ്കിലും ഗ്യാലപ്പിന്റെ നിരീക്ഷണത്തില്‍ ഇവിടുത്തെ ജനങ്ങള്‍ കൂടുതല്‍ സന്തോഷവാന്‍മാരാണ്.

ആരോഗ്യം, ബന്ധങ്ങള്‍, ലക്ഷ്യബോധം, സാമ്പത്തികം ഇവയെല്ലാം കണക്കാക്കിയായിരുന്നു കൂടുതല്‍ സന്തോഷമുള്ളവരെ തെരഞ്ഞെടുത്തത്. ഇതിനായി 145 രാജ്യങ്ങളിലായി 1,46,000 പേരുമായി സംവദിച്ചു. ഇതിനുശേഷമാണ് ഫലം പ്രസിദ്ധീകരിച്ചത്. യുഎന്‍ നിരീക്ഷണപ്രകാരം സ്വിറ്റസര്‍ലന്‍ഡ് ആണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം.

English summary
10 happiest countries in the world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X