കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹന്‍ സിങിനെ കുറിച്ച് 10 കാര്യങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആളൊരു പുലിയായിരുന്നു. അദ്ദേഹത്തിന്റെ മകളുടെ അഭിപ്രായത്തില്‍ ഒരു തമാശക്കാരനും. എങ്കിലും ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ റെക്കോര്‍ഡുകള്‍ ഉള്ള ആളാണ് അദ്ദേഹം.

നെഹ്‌റുവിനും ഇന്ദിര ഗാന്ധിക്കും ശേഷം ഏറ്റവും അധികം കാലം പ്രധാനമന്ത്രി പദത്തിലിരുന്ന ആളാണ് മന്‍മോഹന്‍ സിങ്. ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും ജയിക്കാതെ പ്രധാനമന്ത്രിയായ ആളും മന്‍മോഹന്‍ സിങ് തന്നെ.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ധനകാര്യമന്ത്രി, വിദേശകാര്യമന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ച ഒരേയൊരു ഇന്ത്യന്‍ പ്രധാനമന്ത്രിയും മന്‍മോഹന്‍ സിങ് തന്നെ. ആളുകള്‍ക്ക് ഇരട്ടപ്പേരിടാനും മന്‍മോഹന്‍സിങ് മിടുക്കനായിരുന്നുവെന്നാണ് മകള്‍ ദമന്‍ സിങ് പറയുന്നത്.

നെഹ്‌റു കുടുംബത്തിനപ്പുറം

നെഹ്‌റു കുടുംബത്തിനപ്പുറം

നെഹ്‌റു കുടുംബത്തിനപ്പുറം ഏറ്റവും അധികം നാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ആളാണ് മന്‍മോഹന്‍ സിങ്.

സിഖ് മതക്കാരനായ പ്രധാനമന്ത്രി

സിഖ് മതക്കാരനായ പ്രധാനമന്ത്രി

സിഖ് മതക്കാരനായ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മന്‍മോഹന്‍. ഹിന്ദുമതത്തില്‍ നിന്നല്ലാതെ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ ആളും മന്‍മോഹന്‍ തന്നെ

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ലോകം അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനായ മന്‍മോഹന്‍ സിങ് ഇന്ത്യന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്നു. 1982 മുതല്‍ 85 വരെയായിരുന്നു ഇത്.

ധനകാര്യമന്ത്രി

ധനകാര്യമന്ത്രി

നരസിംഹ റാവു മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ്. അസമില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു അദ്ദേഹം.

 വിദേശകാര്യമന്ത്രി

വിദേശകാര്യമന്ത്രി

യുപിഎ മന്ത്രിസഭയുടെ തുടക്കത്തില്‍ വിദേശകാര്യമന്ത്രി സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.

രാജ്യസഭ പ്രതിപക്ഷ നേതാവ്

രാജ്യസഭ പ്രതിപക്ഷ നേതാവ്

വാജ്‌പേയി പ്രധാനമന്ത്രിയായ കാലത്ത് രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു മന്‍മോഹന്‍ സിങ്

ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍

ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍

1985-87 കാലഘട്ടത്തില്‍ ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷനായിരുന്നു അദ്ദേഹം. രാജീവ് ഗാന്ധിയായിരുന്നു അപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി

ഡോക്ടറാകാന്‍

ഡോക്ടറാകാന്‍

മന്‍മോഹന്‍ സിങിനെ ഡോക്ടറാക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ പിതാവിന്റെ ആഗ്രഹം. ഇതിനായി പ്രീ മെഡിക്കല്‍ കോഴ്‌സിന് ചേരുകയും ചെയ്തു. എന്നാല്‍ രണ്ട് മാസത്തിനകം മന്‍മോഹന്‍ പഠനം ഉപേക്ഷിച്ചു.

ബിയറും വൈനും

ബിയറും വൈനും

ലണ്ടനില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹം ബിയറും വൈനും ഒക്കെ കഴിക്കുമായിരുന്നു. പക്ഷേ അപൂര്‍വമായി മാത്രമേ കഴിക്കാറുണ്ടായിരുന്നുള്ളൂ.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോല്‍വി

ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോല്‍വി

ഒറ്റത്തവണയേ മന്‍മോഹന്‍ സിങ് തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടുള്ളൂ. 1999 ല്‍ ദക്ഷിണ ദില്ലിയായിരുന്നു മണ്ഡലം. പക്ഷേ തോല്‍ക്കാനായിരുന്നു വിധി.

English summary
10 interesting facts about Manmohan Singh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X