കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ ഒരു സ്ത്രീ ആണോ? ഇന്ത്യയിലെ സ്ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട 10 നിയമാവകാശങ്ങള്‍

  • By Desk
Google Oneindia Malayalam News

സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ നിയമങ്ങളുടെ കാര്യത്തിലെങ്കിലും ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇത് പ്രായോഗിക തലത്തില്‍ എത്രമാത്രം നടപ്പാക്കപ്പെടുന്നുണ്ട് എന്നത് വലിയൊരു ചോദ്യമാണ്.

സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് സ്ത്രീകള്‍ക്ക് തന്നെ അറിവില്ലാത്തതാണ് പ്രധാന പ്രശ്‌നം. ഇത് തന്റെ അവകാശമാണെന്ന് പറഞ്ഞ്, എതിര്‍ക്കുന്നവരെ ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവം എത്ര സ്ത്രീകള്‍ പ്രകടമാക്കും?

എന്ന് നമ്മുടെ സ്ത്രീകള്‍ പ്രതികരിച്ച് തുടങ്ങുന്നുവോ, അന്നേ നമ്മുടെ നാട്ടിലെ സ്ത്രീപീഡനങ്ങള്‍ അവസാനിക്കുകയുളളൂ. അതിന് ആദ്യം സ്ത്രീയുടെ അവകാശങ്ങളെ കുറിച്ച് അറിയണം... നിങ്ങളില്‍ എത്ര പേര്‍ക്ക് ഈ കാര്യങ്ങള്‍ അറിയാം?

അറസ്റ്റ് ചെയ്യണമെങ്കില്‍

അറസ്റ്റ് ചെയ്യണമെങ്കില്‍

ഒരു സ്ത്രീയെ പോലീസിന് അത്ര ലളിതമായി അറസ്റ്റ് ചെയ്യാന്‍ നിയമപരമായി സാധിക്കില്ല. വൈകുന്നേരം ആറിനും രാവിലെ ആറിനും ഇടയില്‍ ഒരു സ്ത്രീയേയും അറസ്റ്റ് ചെയ്യാന്‍ പാടില്ല. മറ്റ് സമയത്ത് അറസ്റ്റ് ചെയ്യുകയാണെങ്കില്‍ വനിതാ പോലീസിന്റെ സാന്നിധ്യം നിര്‍ബന്ധമാണ്. അല്ലാത്ത സാഹചര്യത്തില്‍ അറസ്റ്റ് ചോദ്യം ചെയ്യാനുള്ള എല്ലാ അവകാശവും സ്ത്രീയ്ക്കുണ്ട്.

ശരീര പരിശോധന

ശരീര പരിശോധന

ഒരു സ്ത്രീയുടെ ശരീര പരിശോധന നടത്താന്‍ പുരുഷ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ല. ആരോഗ്യ പരിശോധന നടത്തണമെങ്കില്‍ പോലും ഒരു വനിത നഴ്‌സോ, ഡോക്ടറോ, വനിത കോണ്‍സ്റ്റബിളോ കൂടെയുണ്ടായിരിക്കണം.

ബലാത്സംഗം ചെയ്യപ്പെട്ടാല്‍

ബലാത്സംഗം ചെയ്യപ്പെട്ടാല്‍

ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ അവര്‍ക്കുള്ള എല്ലാ നിയമസഹായങ്ങളും സൗജന്യമായി സര്‍ക്കാര്‍ തന്നെ ചെയ്യണം. പോലീസ് ഇന്‍സ്‌പെക്ടറോ ലീഗര്‍ സര്‍വ്വീസസ് അതോറിറ്റിയോ ഇരയ്ക്ക് അഭിഭാഷകനെ സൗജന്യമായി ഏര്‍പ്പാടാക്കിക്കൊടുക്കണം.

പ്രസവാവധി

പ്രസവാവധി

പ്രസവത്തിന് ശേഷം അവധി ലഭിക്കുക എന്നത് സ്ത്രീയുടെ അവകാശമാണ്. സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങള്‍ എന്ന വ്യത്യാസം ഇതില്‍ ഇല്ല. 12 ആഴ്ച ചുരുങ്ങിയത് നല്‍കിയിരിക്കണം.

പരാതി നല്‍കാന്‍

പരാതി നല്‍കാന്‍

ഒരു സ്ത്രീയെ സംബന്ധിച്ച് പരാതികള്‍ നല്‍കാന്‍ ഒരു സമയപരിധിയും ഇല്ല. ഏത് സമയത്ത് സ്ത്രീ പരാതി നല്‍കിയാലും അത് സ്വീകരിക്കാനുള്ള ബാധ്യത നിയമപ്രകാരം തന്നെ പോലീസിനുണ്ട്.

സ്‌റ്റേഷന്‍ പരിധി

സ്‌റ്റേഷന്‍ പരിധി

ബലാത്സംഗം സംബന്ധിച്ച് ഒരു സ്ത്രീ പരാതി നല്‍കിയാല്‍, അത് തങ്ങളുടെ സ്റ്റേഷന്‍ പരിധിയില്‍ വരുന്നതല്ലെന്ന് പറഞ്ഞ് ഒഴിവാക്കാന്‍ പോലീസിന് ആവില്ല. രാജ്യത്തെ ഏത് പോലീസ് സ്‌റ്റേഷനിലും സ്ത്രീകള്‍ക്ക് ബലാത്സംഗം സംബന്ധിച്ച പരാതി നല്‍കാന്‍ നിയമമുണ്ട്.

വിളിച്ചുവരുത്തി ചോദ്യം ചെയ്യരുത്

വിളിച്ചുവരുത്തി ചോദ്യം ചെയ്യരുത്

ചോദ്യം ചെയ്യുന്നതിനായി ഒരു സ്ത്രീയേയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തരുത് എന്നാണ് ഐപിസി 160 വകുപ്പ് വ്യക്തമാക്കുന്നത്. വീട്ടില്‍വച്ച, അതും ഒരു വനിത കോണ്‍സ്റ്റബിളിന്റെ സുഹൃത്തുക്കളുടേയോ കുടുംബാംഗങ്ങളുടേയോ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാന്‍ പാടുള്ളൂ.

ബലാത്സംഗം

ബലാത്സംഗം

ബലാത്സംഗം നടന്നിട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞാല്‍ പോലും ആ കേസ് ഇല്ലാതാകില്ല. ശരീര പരിശോധന നടത്തപ്പെടുകയും അതിന്റെ റിപ്പോര്‍ട്ട് ഇരയ്ക്ക് നല്‍കുകയും വേണം. ബലാത്സംഗം നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കാന്‍ ഡോക്ടര്‍ക്ക് നിയമപരമായി ഒരു അധികാരവും ഇല്ല.

ലൈംഗിക അതിക്രമം

ലൈംഗിക അതിക്രമം

രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി വേണമെന്ന് നിഷ്‌കര്‍ഷയുണ്ട്. ആ സമിതിയില്‍ അമ്പത് ശതമാനമെങ്കില്‍ സ്ത്രീകള്‍ ഉണ്ടാവുകയും വേണം.

ഇമെയില്‍ അയച്ചാല്‍

ഇമെയില്‍ അയച്ചാല്‍

പ്രത്യേക സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ ഇമെയില്‍ വഴിയോ രജിസ്‌ട്രേഡ് തപാല്‍ വഴിയോ പരാതി നല്‍കാം. ഇത്തരം സാഹചര്യങ്ങളില്‍ പോലീസ് നേരിട്ടെത്തി ഇരയുടെ മൊഴിയെടുക്കണം എന്നാണ് ചട്ടം.

English summary
From Maternity-related Benefits to Harassment: 10 Legal Rights That Every Indian Woman Should Know.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X