കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയരാജന്റെ ശകാരം കേള്‍ക്കും വരെ അഴിമതി പ്രശ്‌നമായിരുന്നില്ലേ... അഞ്ജുവിനോട് 10 ചോദ്യങ്ങൾ

Google Oneindia Malayalam News

കായിക മന്ത്രി ഇപി ജയരാജന്‍ മോശമായി പെരുമാറി എന്ന ആക്ഷേപവുമായാണ് അഞ്ജു ബോബി ജോര്‍ജ്ജ് ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ അഴിമതികള്‍ അഞ്ജുവിന് ചീത്തപ്പേരുണ്ടാക്കുമെന്ന് കൂടി ജയരാജന്‍ പറഞ്ഞു എന്നായിരുന്നു വാര്‍ത്തകള്‍ വന്നത്.

എന്തായാലും ഈ വിവാദത്തില്‍ സര്‍ക്കാര്‍ ഒരു ഭാഗത്ത് ഉറച്ച് നിന്നു. അഞ്ജു തുറന്ന കത്തുമായി അഴിമതി ആരോപണങ്ങളുതിര്‍ത്ത് രംഗത്തിറങ്ങുകയും ചെയ്തു. ഇതിനിടെ അഞ്ജുവിന്റെ സഹോദരന്റെ ചട്ടം ലംഘിച്ചുള്ള നിയമനവും വിമാനയാത്രാ കൂലിയും ഒക്കെ പുറംചര്‍ച്ചകള്‍ക്ക് വിധേയമായി.

സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ അഴിമതികളെ കുറിച്ച് ഇത്രനാളും പ്രതികരിയ്ക്കാതിരുന്ന അഞ്ജു ബോബി ജോര്‍ജ്ജ് എന്തുകൊണ്ടാണ് ഇപ്പോള്‍ മാത്രം പ്രതികരിച്ചത്. അഞ്ജുവിനോട് ചോദിയ്ക്കാന്‍ ചില ചോദ്യങ്ങള്‍ ബാക്കിയാണ്.

അറിയാമായിരുന്നോ

അറിയാമായിരുന്നോ

ഇപി ജയരാജന്‍ മോശമായി പെരുമാറി എന്ന വിവാദം ഉണ്ടാകുന്നതിന് മുമ്പ് സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ അഴിമതികളെ കുറിച്ച് താങ്കള്‍ക്ക് ധാരണ ഉണ്ടായിരുന്നോ?

പ്രതികരിക്കാതിരുന്നത്

പ്രതികരിക്കാതിരുന്നത്

അങ്ങനെ വലിയ അഴിമതികള്‍ കണ്ടെത്തിയിട്ടും എന്തുകൊണ്ടാണ് താങ്കള്‍ അപ്പോള്‍ പ്രതികരിയ്ക്കാതിരുന്നത്?

രാഷ്ട്രീയമില്ലെങ്കില്‍

രാഷ്ട്രീയമില്ലെങ്കില്‍

സ്‌പോര്‍ട്‌സിന് ജാതിയും രാഷ്ട്രീയവും ഇല്ല എന്നാണല്ലോ താങ്കള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ സ്‌പോര്‍ട്‌സ് ലോട്ടറിയെ കുറിച്ച് താങ്കള്‍ക്ക് നേരത്തേ തന്നെ കൃത്യമായ പരാതി ഉന്നയിക്കാമായിരുന്നില്ലേ?

പത്മിനി തോമസ്

പത്മിനി തോമസ്

താങ്കള്‍ വിമാനയാത്രാ ചെലവ് എഴുതിയെടുക്കുന്നതിനെതിരെ താങ്കള്‍ക്ക് മുമ്പ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആയി ഇരുന്ന പത്മിനി തോമസ് തന്നെ രംഗത്ത് വന്നില്ലേ. അവര്‍ക്ക് എന്ത് മറുപടിയാണ് താങ്കള്‍ നല്‍കിയത്?

രാഷ്ട്രീയ ആരോപണമല്ലേ

രാഷ്ട്രീയ ആരോപണമല്ലേ

താങ്കള്‍ ഇപ്പോള്‍ ഉന്നയിച്ച പ്രധാന ആരോപണം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപടിയ്‌ക്കെതിരെയല്ലേ... അതില്‍ രാഷ്ട്രീയമില്ലെന്ന് പറയാനാകുമോ?

ഒന്നും ഉണ്ടായില്ലേ...?

ഒന്നും ഉണ്ടായില്ലേ...?

താങ്കള്‍ക്ക് തൊട്ടുമുമ്പ് ഉണ്ടായിരുന്ന ഭരണ സമിതി അഴിമതിമുക്തമായിരുന്നു എന്നാണോ താങ്കള്‍ പറഞ്ഞുവരുന്നത്? അക്കാലത്ത് ഒരു അഴിമതിയും നടന്നിട്ടില്ലേ? അതിനെ കുറിച്ച് പറയാത്തതില്‍ ഒരു രാഷ്ട്രീയവും ഒളിച്ചുകടത്തുന്നില്ലേ?

സഹോദരന്റെ നിയമനം

സഹോദരന്റെ നിയമനം

സഹോദരന്റെ നിയമനം സംബന്ധിച്ച് താങ്കള്‍ നല്‍കുന്ന വിശദീകരണം എത്രത്തോളം ആത്മാര്‍ത്ഥമാണ്. നിശ്ചിത യോഗ്യതയില്ലെന്ന് കാണിച്ച് താങ്കള്‍ക്ക് തൊട്ടുമുമ്പുള്ള ഭരണസമിതി തന്നെയല്ലേ അജിത്തിന്റെ അപേക്ഷ തള്ളിയത്.

ജയരാജന്റെ ആക്ഷേപത്തില്‍ കഴമ്പില്ലേ

ജയരാജന്റെ ആക്ഷേപത്തില്‍ കഴമ്പില്ലേ

സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ അഴിമതി സംബന്ധിച്ച് കായിക മന്ത്രി പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ടെന്നല്ലേ ഇപ്പോള്‍ താങ്കള്‍ തന്നെ പറയുന്നത്? അപ്പോള്‍ ഈ രാജി പ്രഖ്യാപനം തികച്ചും വ്യക്തിപരമായ കാര്യമല്ലേ?

സ്വന്തം അക്കാദമി

സ്വന്തം അക്കാദമി

ബെംഗളൂരുവില്‍ സ്വന്തമായി കായിക അക്കാദമി നടത്തുന്ന താങ്കള്‍ക്ക് കേരളത്തിലെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെ ദൈനംദിനാടിസ്ഥാനത്തില്‍ നയിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന ആക്ഷേപത്തെ തീര്‍ത്തും തള്ളിക്കളയാനാകുമോ?

എത്തിക്‌സ് കമ്മിറ്റി

എത്തിക്‌സ് കമ്മിറ്റി

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ എത്തിക്‌സ് കമ്മിറ്റി കൊണ്ടുവരാന്‍ ശ്രമിച്ചത് ഈ സര്‍ക്കാരിന്റെ കാലത്തായിരുന്നോ...? ആരായിരുന്നു എതിര്‍പ്പിന് പിന്നില്‍ ഉണ്ടായിരുന്നത്?

English summary
10 Questions to Anju Bobby George on her resignation from Sports Council.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X