കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്ത് വര്‍ഷത്തിന് ശേഷം എത്തിയ രണ്ടാം ടേബിള്‍ ടോപ് ദുരന്തം; അന്നും കേരളം ഈറനണഞ്ഞു

Google Oneindia Malayalam News

കോഴിക്കോട്: ടേബിള്‍ ടോപ് റണ്‍വേകളുള്ള വിമാനത്താവളങ്ങള്‍ എക്കാലവും വ്യോമയാനമേഖലയിലുള്ളവര്‍ക്ക് ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്. വിമാനങ്ങള്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയുള്ള അപകടങ്ങള്‍ ടേബിള്‍ ടോപ്പ് റണ്‍വേകളെങ്കില്‍ കൂടുതല്‍ അപകടകരമാകും.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന അപകടം ആണ് ഇപ്പോള്‍ കരിപ്പൂരില്‍ നടന്നത്. എന്നാല്‍ പത്ത് വര്‍ഷം മുമ്പ് നമ്മുടെ തൊട്ടടുത്തുള്ള മറ്റൊരു ടേബിള്‍ ടോപ് വിമാനത്താവളം ഇതിലും വലിയൊരു അപകടത്തിന് സാക്ഷ്യം വഹിച്ചിരുന്നു. മംഗലാപുരം വിമാനത്താവളത്തില്‍ ആയിരുന്നു ആ അപകടം.

മംഗലാപുരം അപകടം

മംഗലാപുരം അപകടം

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഫ്‌ലൈറ്റ് നമ്പര്‍ 812 ആണ് അന്ന് അപകടത്തില്‍ പെട്ടത്. 2010 മെയ് 22 ന് ആയിരുന്നു അത്. രാവിലെ 6.30 ന് വിമാനം റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ ആയിരുന്നു അപകടം.

തീപ്പിടിച്ചു

തീപ്പിടിച്ചു

ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവേ ആയിരുന്നു ആ അപകടം. റണ്‍വേയും മറികടന്ന് പോയ വിമാനം താഴേയ്ക്ക് കൂപ്പുകുത്തുകയും തീ പിടിച്ച് കത്തിയമരുകയും ചെയ്യുകയായിരുന്നു. വിമാന ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ 158 പേരാണ് അന്ന് മരിച്ചത്.

അമ്പതിലേറെ മലയാളികള്‍

അമ്പതിലേറെ മലയാളികള്‍

അപകടം സംഭവിച്ചത് മംഗലാപുരത്ത് ആയിരുന്നെങ്കിലും അന്ന് മരിച്ചവരില്‍ മൂന്നിലൊന്ന് പേരും മലയാളികള്‍ ആയിരുന്നു. 52 മലയാളികളുടെ ജീവനാണ് ആ അപകടത്തില്‍ നഷ്ടമായത്.

160 യാത്രക്കാരും ആറ് ജീവനക്കാരും ആയിരുന്നു അന്ന് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ എട്ട് പേര്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്.

Recommended Video

cmsvideo
Deepak vasant sathe: real hero of karipur flight incident | Oneindia Malayalam
കരിപ്പൂരിലെ ടേബിള്‍ ടോപ്പ്

കരിപ്പൂരിലെ ടേബിള്‍ ടോപ്പ്

മംഗലാപുരം അപകടം നടന്ന സമയത്തേ കരിപ്പൂര്‍ വിമാനത്താവള റണ്‍വേയുടെ അപകടാവസ്ഥയെ കുറിച്ചുളള ചര്‍ച്ചകളും നടന്നിരുന്നു. എന്നാല്‍ നമുക്ക് ഇത്തരം അഫകടങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു കേരളം. ആ ആത്മവിശ്വാസം ആണ് ഇപ്പോള്‍ തകര്‍ന്നത്.

ഇന്ധന ചോര്‍ച്ച

ഇന്ധന ചോര്‍ച്ച

കരിപ്പൂര്‍ അപകടത്തിലും ഇന്ധന ചോര്‍ച്ചയുണ്ടായിരുന്നു. തീപിടിത്തമുണ്ടാകാതെ രക്ഷപ്പെട്ടതില്‍ മഴയും ഒരു കാരണമായിട്ടുണ്ട് എന്നാണ് സൂചന. എന്നാല്‍ ഇതേ മഴ തന്നെയാണ് ഈ അപകടത്തിനും വഴിവച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആശ്വസിക്കാം

ആശ്വസിക്കാം

റണ്‍വേയില്‍ നിന്ന് 35 അടിയോളം താഴേക്ക്കൂപ്പുകുത്തിയ വിമാനം രണ്ടായി പിളര്‍ന്നുപോയിരുന്നു. തകര്‍ന്ന വിമാനത്തിന്റെ ദൃശ്യങ്ങള്‍ കണ്ടാല്‍ ആരും ഭയപ്പെട്ടുപോകും. എങ്കില്‍ പോലും മംഗലാപുരം അപകടം പോലെ കനത്ത ആള്‍നാശം ഈ അപകടത്തില്‍ ഉണ്ടായില്ലെന്നതില്‍ ആശ്വസിക്കാം.

ഇരട്ട ദുരന്തങ്ങളുടെ ഞെട്ടലിൽ കേരളം, ഡിസാസ്റ്റർ ടൂറിസം അരുത്, വ്യാജ വാർത്തകൾ ഷെയർ ചെയ്യരുത്ഇരട്ട ദുരന്തങ്ങളുടെ ഞെട്ടലിൽ കേരളം, ഡിസാസ്റ്റർ ടൂറിസം അരുത്, വ്യാജ വാർത്തകൾ ഷെയർ ചെയ്യരുത്

കരിപ്പൂർ വിമാനാപകടം: യാത്രക്കാരായ പത്ത് കുട്ടികളിൽ ഒരാൾ മരിച്ചു! കുട്ടികളെ തേടി ബന്ധുക്കളെത്തുന്നുകരിപ്പൂർ വിമാനാപകടം: യാത്രക്കാരായ പത്ത് കുട്ടികളിൽ ഒരാൾ മരിച്ചു! കുട്ടികളെ തേടി ബന്ധുക്കളെത്തുന്നു

കരിപ്പൂർ വിമാന അപകടം; കാണാതായ കുട്ടികൾ എല്ലാവരും സുരക്ഷിതർ! ചിലരുടെ മാതാപിതാക്കളെ കണ്ടെത്തികരിപ്പൂർ വിമാന അപകടം; കാണാതായ കുട്ടികൾ എല്ലാവരും സുരക്ഷിതർ! ചിലരുടെ മാതാപിതാക്കളെ കണ്ടെത്തി

English summary
2 nd Table Top Airport Accident in 10 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X