കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാസ്ത്രലോകത്തു നിന്നും ദേവസന്നിധിയിലേയ്ക്ക് ...

  • By Staff
Google Oneindia Malayalam News

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനില്‍ (ഡി ആര്‍ ഡി ഒ) 36 വര്‍ഷം ഗവേഷണ പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞതിനു ശേഷമാണ് വാസുദേവന്‍ നമ്പൂതിരി തന്ത്രി സ്ഥാനത്തേയ്ക്കുള്ള പരിശീലനത്തില്‍ മുഴുകുന്നത്.

ഇപ്പോഴത്തെ തന്ത്രി ചേന്നാസ് ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ അനന്തരാവകാശിയും അനന്തിരവനുമാണ് വാസുദേവന്‍ നമ്പൂതിരിപ്പാട്. ചേന്നാസ് സ്ഥാനമൊഴിഞ്ഞാലുടന്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് തന്ത്രി സ്ഥാനം ഏറ്റെടുക്കും. ഇപ്പോള്‍ അമ്മാവനോടൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സഹായിയായി നിന്ന് പൂജാകര്‍മ്മങ്ങള്‍ പഠിക്കുകയാണ് ഇദ്ദേഹം.

അന്തലാടി നാരായണന്‍ നമ്പൂതിരിപ്പാട്, പെരുമ്പള്ളി നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ കീഴില്‍ പൂജാകര്‍മ്മങ്ങളില്‍ പരിശീലനം നേടിയ വാസുദേവന്‍ നമ്പൂതിരിപ്പാട് കുടുംബക്ഷേത്രമായ വെങ്കിടങ്ങ് ശങ്കരനാരായണ ക്ഷേത്രത്തില്‍ എട്ടുമാസത്തോളം പൂജാകര്‍മ്മള്‍ അനുഷ്ഠിക്കുകയായിരുന്നു .

തന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പായി 41 ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭജനമിരിക്കുന്ന ചടങ്ങും വാസുദേവന്‍ നമ്പൂതിരി പൂര്‍ത്തിയാക്കി.

തന്ത്രി ചേന്നാസ് ദിവാകരന്‍ നമ്പൂതിരിപ്പാട് സ്ഥാനമൊഴിഞ്ഞതിനു ശേഷം കുടുംബ യോഗം കൂടി വാസുദേവന്‍ നമ്പൂതിരിയെ അടുത്ത തന്ത്രിയായി തീരുമാനിക്കും. ഈ തീരുമാനം സര്‍ക്കാരിനു കൈമാറുന്നതോടെ ശാസ്ത്രലോകത്തു നിന്നും ആധ്യാത്മികതയിലേയ്ക്കുള്ള വാസുദേവന്റെ തീര്‍ത്ഥാടനം പൂര്‍ത്തിയാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X