കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാവല്‍ മാര്‍ട്ടിന്റെ വിജയലഹരിയില്‍ കാന്ത്

  • By Staff
Google Oneindia Malayalam News

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പ്രദര്‍ശിപ്പിച്ച താല്‍പര്യം സംസ്ഥാനത്തെ ടൂറിസം രംഗത്തിന് വന്‍ നേട്ടമുണ്ടാക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലേറെ വിദേശ ടൂറിസ്റുകള്‍ കേരളം സന്ദര്‍ശിക്കാനെത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്ന് കാന്ത് പറഞ്ഞു.

മാര്‍ട്ടിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അതിലൊന്നും കഴമ്പില്ലെന്ന് അമിതാഭ് കാന്ത് പറഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് ആദ്യ സംരംഭമാണ്. മറ്റ് അന്താരാഷ്ട്ര മാര്‍ട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത് കണക്കിലെടുക്കണം.

ആദ്യ സംരംഭമായിട്ടു കൂടി മേളയ്ക്കെത്തിയ വിദേശപ്രതിനിധികള്‍ ഇതിനെ വാനോളം പുകഴ്ത്തി. ഇതൊരു വാര്‍ഷിക മേളയാക്കുമെന്ന പ്രഖ്യാപനത്തില്‍ സന്തോഷം പ്രകടിപ്പിച്ചവര്‍ ഏറെയാണ്. രാജ്യത്തെ മറ്റ് ടൂറിസം മേളകള്‍ കേരളത്തിന്റെ മേളയ്ക്ക് മുന്നില്‍ ഒന്നുമല്ലാതായി മാറിക്കഴിഞ്ഞെന്ന് കാന്ത് പറഞ്ഞു.

മേളയുടെ ആദ്യദിനത്തില്‍ നാല് മണിക്കൂറിനകം ഒന്നരക്കോടി രൂപയുടെ വ്യാപാരം നടന്നതായി സെക്രട്ടറിക്കൊപ്പമുണ്ടായിരുന്ന കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റും കാസിനോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ജോസ് ഡൊമിനിക് ചൂണ്ടിക്കാട്ടി.

പ്രദര്‍ശനനഗരിയിലെ ഓരോ സ്റാളിലും ശരാശരി 25നും 30 നും ഇടയ്ക്ക് വ്യാപാരാന്വേഷണങ്ങള്‍ വന്നു. ഇതില്‍ വലിയൊരു ശതമാനം യാഥാര്‍ത്ഥ്യമായാല്‍ വരുന്ന സീസണില്‍ ടൂറിസം മേഖലയില്‍ കേരളത്തിന്റെ സാമ്പത്തിക നേട്ടം വളരെ വലുതായിരിക്കുമെന്ന് ജോസ് ഡൊമിനിക് പറഞ്ഞു.

കൊച്ചി തുറമുഖം കേന്ദ്രമാക്കിയുള്ള ടൂറിസം വികസന പദ്ധതികള്‍ തയ്യാറായി വരികയാണെന്ന് അമിതാഭ് കാന്ത് അറിയിച്ചു. ആഡംബരയാനങ്ങള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ കൊച്ചി തുറമുഖത്ത് സ്ഥിരം കാഴ്ചയാകും. വല്ലാര്‍പാടത്തും പുതുവയ്പ്പിലും സ്ഥാപിക്കാനുദ്ദേശിക്കുന്ന ഗോള്‍ഫ് കോഴ്സും ജലസാഹസിക കായിക വിനോദകേന്ദ്രവും ആഗോള വിനോദ സഞ്ചാര ഭൂപടത്തില്‍ കേരളത്തിന് സവിശേഷ സ്ഥാനം നല്‍കും.

നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിദേശ വിമാനക്കമ്പനികളുടെ സര്‍വീസിന് താമസിയാതെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ മറ്റൊരു കവാടമായി കൊച്ചി മാറുമെന്ന് അമിതാഭ് കാന്ത് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X