കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയഗാഥ പാടുന്ന വിനോദസഞ്ചാരം

  • By Staff
Google Oneindia Malayalam News

ഈ സീസണില്‍ കേരളത്തിലെത്തിയ വിദേശ ടൂറിസ്റുകളുടെ എണ്ണം രണ്ടരലക്ഷം കവിഞ്ഞെന്നാണ്കണക്കുകള്‍ കാണിക്കുന്നത്. 1999നെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ ടൂറിസം ചരിത്രത്തില്‍ സര്‍വകാലനേട്ടമാണിതെന്നും ടൂറിസം വകുപ്പ് പറയുന്നു.

ആഗോള ടൂറിസം ഭൂപടത്തില്‍ കേരളം സ്ഥാനം പിടിക്കുന്നതിന് വ്യക്തമായ സൂചനയാണിതെന്ന് ടൂറിസം സെക്രട്ടറി അമിതാഭ്കാന്ത് പറയുന്നു. ധനശേഷിയുള്ള ടൂറിസ്റുകള്‍ കൂടൂതലായി എത്തിയതും ഈ സീസണിലെ പ്രത്യേകതയാണ്. വരും വര്‍ഷങ്ങളില്‍ ഈ പ്രവാഹം തുടരുമെന്ന് അമിതാഭ് കാന്ത് പ്രതീക്ഷ പ്രകടിപ്പിച്ചു.

രാജ്യാന്തര ടൂറിസം വിപണിയില്‍ കേരളത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിന് വേണ്ടി ഈ വര്‍ഷം നടത്തിയ ശ്രമങ്ങള്‍ക്ക് ഫലമുണ്ടാകാനിരിക്കെയാണ് ഈ വര്‍ഷം 30 ശതമാനം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത്. ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ കേരളത്തിന് നല്‍കിയ പ്രാധാന്യവും ടൂറിസം വകുപ്പ് വിദേശത്തെ പ്രദര്‍ശനങ്ങളില്‍ നല്‍കിയ പ്രചാരണവുമാണ് ഈ വര്‍ഷത്തെ നേട്ടത്തിന് കാരണം. കേരളത്തിന്റെ തനത് ഭക്ഷണരീതീകള്‍, കലാരൂപങ്ങള്‍ എന്നിവയ്ക്ക് വമ്പിച്ച പ്രചാരണമാണ് 2000ല്‍ ലഭിച്ചത്.

ടൂറിസമെന്നാല്‍ ജീവിതരീതികളും സംസ്കാരവും അടുത്തറിയുന്നതിനുള്ള ഉപാധിയായി മാറുന്നതാണ് പുതിയ പ്രവണത. പഞ്ചനക്ഷത്ര സൗകര്യങ്ങളേക്കാള്‍ വിദേശ ടൂറിസ്റുകള്‍ നാടുമായി ഇണങ്ങിക്കഴിയാനാണ് ഇഷ്ടപ്പെടുന്നത്.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X