കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാ കുംഭമേളയ്ക്കുള്ള ഒരുക്കങ്ങള്‍

  • By Staff
Google Oneindia Malayalam News

മേളയ്ക്കായി 1500 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള കുംഭ് നഗര്‍ എന്ന താല്ക്കാലിക നഗരി തന്നെ അലഹബാദില്‍ തയ്യാറാക്കി. 540 ലക്ഷം ലിറ്റര്‍ ശുദ്ധജലം, ഇത് വിതരണം ചെയ്യുന്നതിന് 12,000 ടാപ്പുകള്‍, 450 കിലോമീറ്റര്‍ വൈദ്യുതി ലൈനുകള്‍, 25 മെഗാവാട്ട് വൈദ്യുതി വീതം വിതരണം ചെയ്യുന്ന 35 താല്ക്കാലിക വൈദ്യുതി സബ് സ്റേഷനുകള്‍, 15,000 തെരുവ് വിളക്കുകള്‍, പ്രതിദിനം വിതരണത്തിന് 35,000 ലിറ്റര്‍ പാല്‍, 100 പാല്‍വിതരണ കേന്ദ്രങ്ങള്‍, 14 പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെ സജ്ജീകരിച്ചു.

11 പോസ്റ് ഓഫീസുകള്‍, 250 ടെലിഫോണ്‍ ബൂത്തുകള്‍, 3,000 ടെലിഫോണ്‍ കണക്ഷനുകള്‍, 12 ടെലികോം സെന്ററുകള്‍, 15 താല്ക്കാലിക പാലങ്ങള്‍ എന്നിവയും കുംഭ നഗരിയില്‍ തയ്യാറാക്കി.

തീര്‍ത്ഥാടകര്‍ക്കായി അഞ്ചു ലക്ഷം കൂടാരങ്ങളും 70,000 താല്ക്കാലിക കക്കൂസുകളും ഒരുക്കി. സുരക്ഷാ സംവിധാനം ഉറപ്പാക്കുന്നതിന് 20,000 പൊലീസുകാരെ വിന്യസിച്ചു. ഇതിനു പുറമെ അലഹബാദില്‍ 7,100 ശുചീകരണ തൊഴിലാളികളെയും നിയോഗിച്ചു.

2001ല്‍ ആറാഴ്ച നീണ്ടു നില്ക്കുന്ന മേളയ്ക്കെത്തുന്നവരുടെ ഉപയോഗത്തിന് കേന്ദ്ര സര്‍ക്കാര്‍ 13,500 ടണ്‍ ഗോതമ്പും 7,800 ടണ്‍ അരിയും അനുവദിച്ചിട്ടുണ്ട്. മേളയുടെ നടത്തിപ്പിായി ഇതിനകം 160 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു എന്നാണ് അനൗദ്യോഗിക കണക്ക്.

എന്നാല്‍ അലഹബാദിലെ തയ്യാറെടുപ്പുകളിലെ അപര്യാപ്തതയെ കുറിച്ച് പരാതികള്‍ ഒഴിവാക്കാനായില്ല. അസഹ്യമായ തണുപ്പില്‍പെട്ട് തീര്‍ത്ഥാടകര്‍ ഉഴലുന്ന സ്ഥിതിയാണ് അലഹബാദില്‍. തണുപ്പിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ലഭ്യമല്ലാത്തതിനെ കുറിച്ചായിരുന്നു പ്രധാന പരാതി.

2001ലെ കുംഭമേളയ്ക്ക് രാഷ്ട്രീയ പ്രാധാന്യവും ഉണ്ടായി. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ തീയതി കുംഭമേളയ്ക്കിടയില്‍ തീരുമാനിക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചതിലാണിത്.

കുംഭമേളയ്ക്കിടയില്‍ തീവ്രവാദി ആക്രമണമുണ്ടാവും എന്ന ആശങ്കയും ശക്തമായി. ഇത് തടയാന്‍ സൈനിക ഇന്റലിജന്‍സും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും യോജിച്ചാണ് പ്രവര്‍ത്തനം.

4

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X