കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാഴാക്കിയ ഗള്‍ഫ് പണം ........

  • By Staff
Google Oneindia Malayalam News

പാഴാക്കിയ ഗള്‍ഫ് പണം ........

കേരളത്തിലെ ദേശസാത്കൃത ബാങ്കുകളിലെയും സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിലെയും നിക്ഷേപത്തിന്റെ പകുതിയിലധികവും വിദേശമലയാളികളുടെ പണമാണ്. 2000 സപ്തംബറില്‍ വിദേശമലയാളികളുടെ നിക്ഷേപം 20,045 കോടി രൂപയാണ്. 1999ല്‍ ഇത് 10,004.52കോടി രൂപയായിരുന്നു. നിക്ഷേപ വളര്‍ച്ച ഇരട്ടിയിലധികം.

എന്നാല്‍ വിദേശമലയാളികള്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം നാം വേണ്ട വിധത്തില്‍ വിനിയോഗിച്ചുവോ..?ഇല്ലെന്ന് സാമ്പത്തികവിദഗ്ധര്‍ വളരെ നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. എന്നിട്ടും സ്ഥിതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടായില്ല. വ്യാവസായിക മേഖലയ്ക്കോ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കോ കേരളം ഈ പണം വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തിയില്ല എന്നത് വസ്തുതയാണ്. ഈ വിദേശ നിക്ഷേപത്തിന്റെ കൂടുതല്‍ പങ്കും ഒഴുകിയത് അന്യസംസ്ഥാനങ്ങളിലേയ്ക്കാണ്. കേരളത്തിലെ ബാങ്കുകളിലെ വായ്പാ-നിക്ഷേപ അനുപാതം നോക്കിയാല്‍ ഇക്കാര്യം വ്യക്തമായി മനസ്സിലാക്കാം.

സംസ്ഥാനത്തെ വ്യാവസായിക പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ ബാങ്കുകള്‍ ചിറ്റമ്മനയം കൈക്കൊള്ളുന്നതായി സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തിയത് അതുകൊണ്ടാണ് . എന്നാല്‍ കേരളത്തില്‍ എടുത്തു പറയത്തക്ക അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളോ വ്യാവസായിക വികസനമോ നടക്കുന്നില്ലെന്നും അതുകൊണ്ടാണ് പണം അന്യസംസ്ഥാനങ്ങള്‍ക്ക് കടമായി നല്കുന്നതെന്നുമാണ് ഇതിനുള്ള ബാങ്കുകളുടെ മറുപടി.

പ്രശ്നങ്ങള്‍ കൂടുന്നേയുള്ളൂ... അടുത്തകാലത്ത് വിദേശങ്ങളില്‍ നിന്നും മടങ്ങി വരുന്ന മലയാളികളുടെ എണ്ണം ഭീതിദമായി വര്‍ദ്ധിച്ചു . ഇത് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ തളര്‍ത്താന്‍ പോകുകയാണ്. ഇപ്പോള്‍ നമുക്കിത് അനുഭവപ്പെട്ടിട്ടില്ലെങ്കിലും അടുത്തുതന്നെ കേരളത്തിന് ഇത് വലിയ അടിയായിമാറും . സൗദി അറേബ്യയിലേക്കിയ കുടിയേറിയ മലയാളികളില്‍ 46 ശതമാനം പേരും കേരളത്തിലേയ്ക്കു തിരിച്ചു പോന്നു. യു എ ഇ യില്‍ നിന്നും 28.1 ശതമാനം പേരും കുവൈറ്റില്‍ നിന്നും 4.3 ശതമാനം പേരും തിരിച്ചെത്തി. ഗള്‍ഫ് മലയാളികളില്‍ 17.8 ശതമാനം പേരും തിരിച്ചെത്തിക്കഴിഞ്ഞു. കേരളത്തിലെത്തിലാണെങ്കില്‍ ഇവര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാധ്യത വിരളമാണ്. അതുകൊണ്ട് തന്നെ മടങ്ങിവരുന്ന ഗള്‍ഫ് മലയാളികളില്‍ ഭൂരിഭാഗം പേരും തൊഴില്‍ രഹിതരാണ്.വിദേശത്തു ചോര നീരാക്കി നേടിയ അല്പം സമ്പാദ്യവുമായി മടങ്ങിവരുന്ന ഗള്‍ഫ്മലയാളിക്ക് മുന്നില്‍ കേരളത്തിലെ ജീവിതം ഒരു വലിയ കീറാമുട്ടിയാവുന്നത് സ്വാഭാവികം... ഈ അവസ്ഥ സൃഷ്ടിക്കുന്ന സാമൂഹ്യ-സാമ്പത്തികപ്രശ്നങ്ങള്‍ കേരളത്തെ തുറിച്ചു നോക്കുന്നു...കേരളം തകരുന്നു...ഒപ്പം വിദേശമലയാളിയുടെ സ്വപ്നങ്ങളും....

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X