കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി എസ് എല്‍ വിയുടെ വിജയക്കുതിപ്പിനു പിന്നില്‍ കേരളത്തിന്റെ കെല്‍ടെക്

  • By Staff
Google Oneindia Malayalam News

1994 മുതല്‍ കെല്‍ടെകില്‍ ഉത്പാദിപ്പിച്ചു വരുന്ന നൂറു കണക്കിന് അതിസൂക്ഷ്മ ഘടകങ്ങളും അവ സംയോജിപ്പിച്ച് ഉണ്ടാക്കിയെടുത്ത വികാസ് എഞ്ചിന്‍, എല്‍-40 ടാങ്കേജ് തുടങ്ങിയ പതിനേഴോളം സുപ്രധാന റോക്കറ്റ് ഘടകങ്ങളും ജി എസ് എല്‍ വിയുടെ വിജയകരമായ വിക്ഷേപണത്തില്‍ വഹിച്ച പങ്ക് പരമ പ്രധാനമാണ് . ജി എസ് എല്‍ വി യുടെ സ്ട്രാപ്പ് ഓണ്‍ സിസ്റ്റത്തിന്റെ എല്ലാ പ്രധാന ഘടകങ്ങളും (ദ്രവ എഞ്ചിന്‍, എല്‍-40 ടാങ്കേജുകള്‍, ഇന്റര്‍ സ്റ്റേജുകള്‍, നോസ് കോണ്‍ തുടങ്ങി) നിര്‍മ്മിക്കുവാനുള്ള ശേഷി വിജയകരമയി തെളിയിച്ചിട്ടുള്ള സ്ഥാപനമാണ് തിരുവനന്തപുരത്ത് ചാക്കയിലുള്ള കെല്‍ടെക്. ജി എസ് എല്‍ വി പദ്ധതിക്കു വേണ്ടി നാല് വികാസ് എഞ്ചിനുകളും പത്തോളം എല്‍- 40 ടാങ്കേജുകളും ഇതു വരെ കെല്‍ടെക് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.

1980 കളുടെ അവസാനത്തില്‍ പി എസ് എല്‍ വിക്കു വേണ്ടി സുപ്രധാന ഘടകങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഐ എസ് ആര്‍ ഒ യ്ക്ക് ചില കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ടു. ഇന്ത്യയില്‍ അങ്ങിങ്ങ് ചിതറിക്കിടക്കുന്ന ഘടക വസ്തു നിര്‍മാണ കേന്ദ്രങ്ങളെ ആശ്രയിച്ച് എയ്റോസ്പേസ് ഘടകങ്ങള്‍ നിര്‍മ്മിച്ചെടുക്കുമ്പോള്‍ ഗുണനിലവാരത്തില്‍ ഗണ്യമായ കുറവ് വരുന്നു. മേല്‍നോട്ടം വഹിക്കാനുള്ള ചിലവും കൂടുന്നു. ഇതിന് ഒരു പരിഹാരം അന്വേഷിക്കുമ്പോള്‍ തിരുവനന്തപുരം വലിയമലയില്‍ ആ എസ് ആര്‍ ഒ യുടെ കീഴിലുള്ള ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സെന്ററിന്റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ശാസ്ത്രജ്ഞന്‍ വി സുധാകറിന്റെ മനസിലുദിച്ച ആശയമാണ് പിന്നീട് കേരള ഹൈടെക് ഇന്‍ഡസ്ട്രീസ് ആയി ജന്മമെടുത്തത് .

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X