കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ നദികള്‍ മരിക്കുന്നു2

  • By Staff
Google Oneindia Malayalam News

പുണ്യനദിയെന്ന പേര് പമ്പയ്ക്ക് ഇപ്പോള്‍ തീരെ ഇണങ്ങുന്നില്ല. മാലിന്യം ഒഴുകിനീങ്ങുന്ന നദിയെ പുണ്യമെന്ന് പറയാനാവില്ലല്ലോ. ഇക്കഴിഞ്ഞ ശബരിമല തീര്‍ത്ഥാടനകാലത്തിന് ശേഷം പമ്പ കൂടുതല്‍ മലിനമായെന്ന് സംസ്ഥാന മലിനീകരണ ബോര്‍ഡ് നടത്തിയ പഠനം വ്യക്തമാക്കുന്നു.

മുമ്പെങ്ങുമില്ലാത്ത വിധത്തിലാണ് നദീജലത്തില്‍ കോളിഫോം ബാക്ടീരിയ പെരുകിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മകരവിളക്ക് കാലത്ത് നൂറ് മില്ലിലിറ്റര്‍ ജലത്തില്‍ മൂന്ന് ലക്ഷത്തിലധികം കോളിഫോം ബാക്ടീരിയ കണ്ടെത്തി.

മനുഷ്യവിസര്‍ജ്ജ്യങ്ങളാണ് പമ്പയെ ഏറ്റവും കൂടുതല്‍ മലീമസമാക്കിയതെന്ന് കരുതപ്പെടുന്നു. ശബരിമലയിലെയും പമ്പയിലെയും കക്കൂസുകളില്‍ നിന്നും മാലിന്യങ്ങള്‍ നദിയിലേക്ക് നിയന്ത്രണമില്ലാതെ ഒലിച്ചിറങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്.

പമ്പയിലെ മലിനീകരണം തടയുന്നതിന് തയാറാക്കിയ മാസ്റര്‍ പ്ലാനുകളൊന്നും ഇതുവരെ പ്രാവര്‍ത്തികമാക്കിയിട്ടില്ല. പുണ്യനദിയെ മലിനമാക്കിയേ അടങ്ങൂ എന്ന് വാശിപിടിക്കുന്ന മനസുകളോട് അയ്യപ്പസ്വാമി പോലും പൊറുക്കില്ല.

അനധികൃത മണല്‍വാരല്‍ പമ്പയുടെ തീരം ഇടിഞ്ഞമരുന്നതിന് കാരണമായിരിക്കുകയാണ്. പമ്പാവാലി മുതല്‍ കോഴഞ്ചേരി വരെയുള്ള ഭാഗത്ത് മണല്‍കടത്ത് തകൃതിയായി നടക്കുകയാണ്. മണല്‍ വാരുന്നതിന് അനുവദിക്കപ്പെട്ടിട്ടുള്ള കടവില്‍ നിന്നും നിശ്ചിത അളവിലധികം മണല്‍ വാരുവാന്‍ പാടില്ലെന്ന് നിയമമുണ്ട്. എന്നാല്‍ കൈക്കൂലിയും രാഷ്ട്രീയസ്വാധീനവുമൊക്കെയുണ്ടെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന നദികളില്‍ യഥേഷ്ടം മണല്‍ വാരാം.

പമ്പാനദിയുടെ കടവുകളായ ഇടകടത്തി, കട്ടിക്കല്‍, മുക്കം, മാടമണ്‍, ബംഗ്ലാവ് കടവ്, പുളിന്തോട്ടത്തില്‍, ചൊല്ലൂര്‍, ഐത്തല പള്ളി, മഠത്തില്‍, റാന്നി വലിയപാലം, പെരുമ്പുഴ, വരവൂര്‍ മൂക്കന്നൂര്‍, പുതുമണ്‍ എന്നിവിടങ്ങളിലെ അനധികൃത മണല്‍ വാരല്‍ നിര്‍ബാധം നടക്കുകയാണ്്. ഇവിടങ്ങളില്‍ തീരമിടിഞ്ഞ് നദിയിലെ ജലത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X