കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയുര്‍വേദത്തിന് ടൂറിസം വിനയാകുന്നു

  • By Staff
Google Oneindia Malayalam News

ആയുര്‍വേദത്തിന് ടൂറിസം വിനയാകുന്നു

തിരുവനന്തപുരം: കേരളത്തിന്റെ തനതു ചികിത്സാ സമ്പ്രദായമായ ആയുര്‍വേദത്തിന് ടൂറിസം വിനയാകുന്നു. വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു കൊണ്ട് കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍ ടൂറിസവും ആയുര്‍വേദവും കോര്‍ത്തിണക്കി നേട്ടം കൊയ്യാനുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കു തന്നെ തിരിച്ചടിയാകുന്നു.

ആയുര്‍വേദത്തിന്റെ പേരില്‍ മുറിവൈദ്യന്മാരായി ചികിത്സ നടത്തി വിനോദസഞ്ചാരികളെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ പിഴിയുന്ന വ്യാജന്മാരുടെ ചികിത്സ ഒട്ടേറെ വിനോദസഞ്ചാരികള്‍ക്ക് കയ്പേറിയ ചികിത്സാവിധികള്‍ നല്‍കിക്കഴിഞ്ഞു. വിനോദസഞ്ചാരികളെ പിഴിയാന്‍ മാത്രം മുളച്ചു പൊന്തുന്ന ആയുര്‍വേദ ചികിത്സാസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കേരളത്തിന്റെ തനതു ചികിത്സാ സമ്പ്രദായത്തിന് കടുത്ത ഭീഷണിയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഏറ്റവുമധികം വിനോദസഞ്ചാരികള്‍ വന്നെത്തുന്ന കോവളം കടപ്പുറത്താണ് വ്യാജ ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ ഏറ്റവും കൂടുതല്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം പത്ത് കേന്ദ്രങ്ങള്‍ വിഴിഞ്ഞം പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് പൂട്ടിച്ചു. ഇതില്‍ ഒരെണ്ണം പ്രവര്‍ത്തിച്ചിരുന്നത് ഇന്ത്യാ ടൂറിസം വികസന കോര്‍പറേഷന്റെ പഞ്ചനക്ഷത്ര ഹോട്ടലായ അശോകാ ബീച്ച് റിസോര്‍ട്ടിലായിരുന്നു. സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സോ യോഗ്യതയുള്ള ചികിത്സകരോ ഇല്ലാത്തതിനാലാണ് ഈ കേന്ദ്രങ്ങള്‍ പൂട്ടിയതെന്ന് പൊലീസ് അറിയിച്ചു. മിക്ക ആയുര്‍വേദ കേന്ദ്രങ്ങളിലും ഒരേ ചികിത്സകന്റെ ലൈസന്‍സാണ് ഉപയോഗിച്ചിരുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ വെളിപ്പെടുത്തി.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X