കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ദില്ലി

  • By Staff
Google Oneindia Malayalam News

ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ദില്ലി

വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍... വേഗം കുറഞ്ഞു പോകുന്ന വാഹനങ്ങള്‍... ഇന്ധനനഷ്ടം... കൂടിക്കൂടി വരുന്ന പരിസ്ഥിതി മലിനീകരണം.... ഇതിനെല്ലാം പുറമെ ഇടുങ്ങിയ റോഡുകളും... തലസ്ഥാന നഗരമായ ദില്ലിയുടെ ഇന്നത്തെ അവസ്ഥയാണിത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ദില്ലിയിലെ മോട്ടോര്‍വാഹനങ്ങളുടെ എണ്ണം അഭൂതപൂര്‍വമായാണ് വര്‍ദ്ധിച്ചതെന്ന് സെന്റര്‍ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് (സിആര്‍ആര്‍ഐ) നടത്തിയ പഠനം തെളിയിക്കുന്നു. 1975ല്‍ ദില്ലിയിലെയും മുംബൈയിലെയും വാഹനങ്ങളുടെ എണ്ണം ഏതാണ്ട് തുല്യമായിരുന്നു. എന്നാല്‍ ഇന്ന് ദില്ലിയിലെ വാഹനങ്ങള്‍ കൂടി എന്നു മാത്രമല്ല മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ നഗരങ്ങളിലെ മുഴുവന്‍ വാഹനങ്ങളേക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ ദില്ലി നിരത്തിലോടുന്നുണ്ട് താനും.

വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായെങ്കിലും അതിനനുസൃതമായി ദില്ലി റോഡുകള്‍ കൂടിയിട്ടില്ല. കഴിഞ്ഞ മൂന്നു ദശകങ്ങളില്‍ ദില്ലിയിലെ വാഹനങ്ങള്‍ ഒമ്പതു മടങ്ങായി വര്‍ദ്ധിച്ചപ്പോള്‍ റോഡിന്റെ നീളം വെറും 2.6 മടങ്ങാണ് കൂടിയത് - പഠനം ചൂണ്ടിക്കാട്ടുന്നു. റോഡുകള്‍ ആവശ്യത്തിനില്ലാത്തതുകാരണം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് വാഹനങ്ങളുടേ വേഗത കുറയുന്നതിനും തന്മൂലം ഇന്ധനനഷ്ടത്തിനും കാരണമാകുന്നു. വര്‍ദ്ധിക്കുന്ന വാഹനാപകടങ്ങളും പരിസ്ഥിതി മലിനീകരണവും ഇതിന്റെ സൃഷ്ടി തന്നെ.

ദില്ലിയില്‍ ഓരോ ദിവസവും അഞ്ചു പേരെങ്കിലും റോഡപകടത്തില്‍ മരിക്കുന്നുണ്ടെന്നാണ് പഠനം കണ്ടെത്തിയിട്ടുള്ളത്. 13 പേര്‍ക്കെങ്കിലും ദിവസേന പരിക്കേല്‍ക്കുന്നു.

സിആര്‍ആര്‍ഐ പഠനത്തിന്റെ പ്രധാന കണ്ടെത്തലുകള്‍ ചുവടെ:

1. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ദില്ലിയിലെ വാഹനങ്ങള്‍ ഒമ്പതു മടങ്ങ് വര്‍ദ്ധിച്ചു. റോഡിന്റെ നീളം 2.6 മടങ്ങേ കൂടിയുള്ളൂ.

2. ജനസംഖ്യാ വര്‍ദ്ധനവിനേക്കാളും വേഗത്തിലാണ് വാഹനങ്ങള്‍ പെരുകുന്നത്. 1991ലെ സെന്‍സസ് അനുസരിച്ച് 94.21 ലക്ഷമായിരുന്ന ജനസംഖ്യ 2001ല്‍ 132 ലക്ഷമായി വര്‍ദ്ധിച്ചു. അതേ സമയം 1981ല്‍ 5.4 ലക്ഷം വാഹനങ്ങളുണ്ടായിരുന്നത് ഇപ്പോള്‍ 30 ലക്ഷമായാണ് കൂടിയിരിക്കുന്നത്. 2011 ആകുമ്പോഴേക്കും ഇത് 60 ലക്ഷമായി വര്‍ദ്ധിച്ചേക്കും.

3. 75ല്‍ ദില്ലിയിലേയും മുംബൈയിലേയും വാഹനങ്ങളുടെ എണ്ണം ഏതാണ്ട് തുല്യമായിരുന്നു. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ ആകെ വാഹനങ്ങളേക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ ഇപ്പോള്‍ ദില്ലിയിലുണ്ട്.

4. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഒരു ലക്ഷത്തോളം വാഹനങ്ങള്‍ ദില്ലി നിരത്തുകളില്‍ ഇറങ്ങുന്നു.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X