വരിക വരിക സഹജരേ...
സ്വാതന്ത്യ്ര സമരകാലത്ത് കേരളജനത ആവേശപൂര്‍വം പാടിനടന്ന ദേശഭക്തിഗാനമാണ് -വരിക വരിക സഹജരേ.. - അംശി നാരായണ പിള്ള എഴുതിയതാണ് ഈ കവിത.
വരിക
വരിക
സഹജരേ
സഹന
സമരസമയമായ്
കരളുറച്ച്
കൈകള്‍കോര്‍ത്ത്
കാല്നടയ്ക്കു
പോകനാം
(2)
ബ്രിട്ടനെ
വിരട്ടുവാന്‍
ചട്ടമൊക്കെ
മാറ്റുവിനാ
ദുഷ്ടനീതി
വിഷ്ടപത്തിലൊട്ടുമേ
നിനച്ചിടാ
എത്രനാളിന്നടിമയായ്
കിടക്കണം
സഖാക്കളേ
പുത്രപൗത്രരെങ്കിലും
സ്വതന്ത്രരായ്
വരേണ്ടയോ?
ജഡഭയം
ചരിക്ക
നാം
ഗരുഡ
തുല്യവേഗരായ്
സഹഗമിക്ക
സഹഗമിക്ക
സഹഗമിക്ക
ധീരരേ.
എത്രപേര്‍
രണത്തിലാണ്ടു
മൃത്യുവേകിടുന്നു
നാം
തത്രചിന്ത
സത്യയുദ്ധമിക്ഷണം
ജയിക്കണം
ഇടികളടികളടികളൊക്കെവന്നു
മേത്തുകൊള്കിലും
പൊടിതുടച്ചു
ചിരിചിരിച്ചുമാറുകാട്ടി
നില്‍ക്കണം
ശക്തിയില്ല,
തോക്കുമില്ല,
എങ്കിലും
കരങ്ങളില്‍
രക്തമുള്ള
നാള്‍വരെ
നമുക്ക്
യുദ്ധമാടണം
ശസ്ത്രതോക്കു
കുന്തമീട്ടിയൊന്നുമീല്ലയെങ്കിലും
ശത്രുതോറ്റു
മണ്ടിടുന്നതെത്രയെത്ര
അദ്ഭുതം.
വരിക വരിക ..... (2)