കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ശരണംവിളികളുടെ കാലം... 2

  • By Staff
Google Oneindia Malayalam News

മരക്കൂട്ടത്ത് സ്ഥിരം ഭിത്തിയുടെയും താത്കാലിക ഫ്ലൈ-ഓവറിന്റെയും പണി നടന്നു വരികയാണ്. ആരോഗ്യകേന്ദ്രങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. അടിയന്തര സഹായമെന്ന നിലയ്ക്ക് ഓക്സിജന്‍ പാര്‍ലറുകളും ഒരുങ്ങിക്കഴിഞ്ഞു . ഒരു ഹൃദ്രോഗ ചികിത്സായൂണിറ്റ് സര്‍ക്കാരിന്റെ വകയും മറ്റൊന്ന് അയ്യപ്പസേവാസംഘത്തിന്റെ വകയും സ്ഥാപിച്ചിരിക്കുന്നു.

ശബരിമല സന്നിധാനത്ത് മാലിന്യങ്ങള്‍ ചാരമാക്കാന്‍ സഹായിക്കുന്ന ഇന്‍സിനറേറ്റര്‍ ഉടന്‍ സ്ഥാപിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എന്‍. ബാബു വ്യക്തമാക്കിയുട്ടുണ്ട്. ശരംകുത്തി- മരക്കൂട്ടം മേഖലയില്‍ ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാന്‍ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് വേലിക്കെട്ടിന്റെ ഉറപ്പ് കൂട്ടുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ദേവസ്വം ബോര്‍ഡ് പമ്പയില്‍ സ്ഥാപിച്ചിട്ടുള്ള തടയണയുടെ അറ്റകുറ്റപ്പണിനടത്തും. സന്നിധാനത്തെ ഭസ്മക്കുളം കൂടെക്കൂടെ വൃത്തിയാക്കല്‍ നടന്നുവരികയാണ് . മരക്കൂട്ടത്ത് 30 അടി നീളവും 10 അടി വീതിയുമുള്ള മേല്‍പ്പാലം നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരികയാണ്.

ഇരുട്ടടിയായി ബസ് ചാര്‍ജ്ജ് വര്‍ധന

ഗതാഗതസംവിധാനങ്ങളിലും പരിഷ്കാങ്ങള്‍ വരുത്തിയിട്ടുണ്ട്. ശബരിമലയിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. ശബരിമലക്കാലത്തിന് തൊട്ടുമുമ്പ് ബസ് ചാര്‍ജ്ജ് 30 ശതമാനം വര്‍ധിപ്പിച്ചത് ഏറെ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. ആകെ സാമ്പത്തിക പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന സാധാരണക്കാര്‍ക്ക് ഇത് ഇരുട്ടടിയാണ്. മുന്‍ ഗതാഗതമന്ത്രിയായ ആര്‍. ബാലകൃഷ്ണപിള്ള തന്നെ ബസ് ചാര്‍ജ്ജ്വര്‍ധിപ്പിച്ച നടപടിയെ വിമര്‍ശിച്ചിരുന്നു.

കേരളത്തിനകത്തും പുറത്തുമുള്ള ഭക്തരുടെ യാത്രാസൗകര്യം ലക്ഷ്യംവച്ചുകൊണ്ട് 520 പ്രത്യേക തീവണ്ടികള്‍ ഇക്കുറി സര്‍വീസ് നടത്തുമെന്ന് കേന്ദ്രറെയില്‍വേ സഹമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞിട്ടുണ്ട്. ഇത് കേരളത്തിന് പുറത്തുനിന്നും കൂടുതല്‍ ഭക്തര്‍ക്ക് യാത്രാക്ലേശമില്ലാതെ ശബരിമലയിലെത്താന്‍ സഹായകരമാകുമെന്ന് കരുതുന്നു.

ഇക്കുറിയും കേന്ദ്രസര്‍ക്കാര്‍ ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിട്ടില്ല. 1991 മുതല്‍ കേരളം ഇതാവശ്യപ്പെടുകയാണെങ്കിലും കേന്ദ്രം ഇക്കാര്യം ചെവിക്കൊണ്ടിട്ടില്ല. കേരളത്തോടുള്ള മറ്റൊരു കേന്ദ്രഅവഗണനയുടെ പ്രതീകമായി ശബരിമലയും മാറിയിരിക്കുന്നു. ഇതിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍ വേണ്ടത്ര മിനക്കെടുന്നില്ലെന്ന് പറഞ്ഞാലും തെറ്റില്ല. ഇന്ന് ഇന്ത്യയിലെ നാനാഭാഗങ്ങളില്‍ നിന്നും ജാതി-മത-ഭേദമേന്യ ഭക്തര്‍ ഒഴുകിയെത്തുന്ന ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് എന്താണ് തടസ്സം നില്ക്കുന്നതെന്ന് മനസ്സിലാകുന്നില്ല.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X