കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദര്‍ശവും ചാരായവും തമ്മില്‍ എന്താണു ബന്ധം?...3

  • By Staff
Google Oneindia Malayalam News

പക്ഷേ, തിരഞ്ഞെടുപ്പില്‍ ഈ ആയുധം ആന്റണിയെ തുണച്ചില്ല. ചാരായ നിരോധനത്തെ ആദ്യം മുതല്‍ എതിര്‍ത്തു വന്ന ഇടതുമുന്നണിയ്ക്ക് ഭരണം കിട്ടി. നായനാര്‍ മുഖ്യമന്തിയുമായി. പക്ഷേ നിരോധനം പിന്‍വലിക്കാന്‍ അവര്‍ക്കു മനസ്സുറപ്പു വന്നില്ല. അത്രയ്ക്കായിരുന്നു വിഷപാനീയത്തിനെതിരെ കേരളത്തില്‍ സാവധാനമെങ്കിലും ഉണര്‍ന്നു വന്ന ജനരോഷം. ചാരായനിരോധനം സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നാരോപിച്ച് മുട്ടിനു മുട്ടിന് ക്രൈസ്തവ പുരോഹിതന്‍മാരെ കൂട്ടു പിടിച്ച് ആന്റണിയുടെ വക സെക്രട്ടേറിയറ്റ് പടിക്കല്‍ സമരവും കൂടിയായപ്പോള്‍ ശിവദാസമേനോനും കൂട്ടരും ശരിക്കും വിരണ്ടു. പഴയ വിമോചനസമരത്തിന്റെ നിഴല്‍ വീഴുന്നു എന്ന് തിരിച്ചറിഞ്ഞ ഇടതു മുന്നണി, പിന്‍വലിക്കാതെ തന്നെ ചാരായ നിരോധനം സമര്‍ത്ഥമായി അട്ടിമറിച്ചു.

അങ്ങനെയാണ് മണിച്ചന്‍മാരും കൂട്ടരും മുഖ്യധാരയിലേയ്ക്കു വരുന്നത്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ചാരായം നിര്‍ബാധം ഒഴുകി. തടയാന്‍ ചുമതലപ്പെട്ടവരെ ഒതുക്കി. രാഷ്ട്രീയക്കാരും അബ്കാരിമാരും ഒരുപോലെ സമ്പന്നരായി. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കള്‍ അബ്കാരി ഹവാലയില്‍ സ്ഥാനം പിടിച്ചു. ഉയര്‍ന്ന പോലീസ്-എക്സൈസ് ഉദ്യോഗസ്ഥന്‍മാരുമുണ്ടായിരുന്നു കൂട്ടിന്.

കല്ലുവാതുക്കലും പളളിക്കലും ഹയറുന്നീസമാര്‍ ചുടലനൃത്തമാടിയപ്പോഴുണ്ടായ തിരിച്ചറിവാണ് കളളു സഹകരണ സംഘങ്ങള്‍. ചാരായ നിരോധനമെന്ന ബള്‍ബ് ആന്റണിയുടെ തലയില്‍ കത്തിയതുപോലെ ഇടതു നേതൃത്വത്തിന്റെ തലയില്‍ കത്തിയ നൂറു വാട്ട് ബള്‍ബാണ് കളളു സഹകരണസംഘം. ഈ ഉരകല്ലില്‍ വച്ചാണ് ആന്റണിയുടെ ആദര്‍ശത്തിന്റെ മാറ്റ് ഉരച്ചു നോക്കപ്പെടുന്നത്. കേരളത്തെ വീണ്ടും അബ്കാരികളുടെ കൈയില്‍ ഏല്‍പ്പിക്കാനുളള ചരിത്ര നിയോഗം അറയ്ക്കപ്പറമ്പില്‍ കുര്യന്‍ ആന്റണിയ്ക്കുണ്ടെങ്കില്‍ തടയാന്‍ ആര്‍ക്കു കഴിയും?

3

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X