കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശമലയാളിയെ പിഴിയുമ്പോള്‍ ഓര്‍ക്കണമായിരുന്നു...

  • By Staff
Google Oneindia Malayalam News

സര്‍ക്കാരിന്റെ ആന, മയില്‍, ഒട്ടകം കളി...

അതിന് വേണ്ടി 50 സുന്ദരന്‍ പദ്ധതികളും ആ സമ്മേളനത്തില്‍ സര്‍ക്കാര്‍ വിദേശമലയാളിയുടെ മുന്നില്‍ വച്ചു. ഏതാണ്ട് പൂരപ്പറമ്പിലെ ആനമയിലൊട്ടകം കളി പോലെ. ഇതാ വിവര സാങ്കേതിക വിദ്യ, വിനോദ സഞ്ചാരം, ജൈവസാങ്കേതികവിദ്യ, റോഡ്, മെഡിക്കല്‍ കോളേജ്, .... വയ് രാജാ വയ്....പക്ഷെ വിദേശമലയാളി ഒരു കളത്തിലും പണം വച്ചില്ല. ഇതില്‍ സര്‍ക്കാരിന് ദു:ഖവും പുകച്ചിലുമുണ്ട്. പക്ഷെ എന്തായിരിക്കാം ഇതിന് കാരണം?

സര്‍ക്കാരുകളുടെ വിദേശമലയാളികളോടുള്ള ആത്മാര്‍ത്ഥത എത്രത്തോളമുണ്ടെന്ന് സര്‍ക്കാരിനേക്കാള്‍ നന്നായി അവര്‍ക്കറിയാം. വിമാനക്കൂലിയുടെ പേരില്‍, കസ്റംസിന്റെ പേരില്‍, സംഭാവനകളുടെ പേരില്‍ ... അവരെ പീഡിപ്പിക്കുകയല്ലാതെ, സര്‍ക്കാരില്‍ നിന്ന് എന്താണ് അവര്‍ക്ക് തിരിച്ചു കിട്ടിയിട്ടുള്ളത്. വിദേശമലയാളിയെ സംബന്ധിച്ചിടത്തോളം ഇത് ചെലവഴിക്കാനുള്ള സമയമല്ല എന്ന് അവരും മനസ്സിലാക്കിയിരിക്കുന്നു. കാരണം, വിദേശരാജ്യങ്ങള്‍ ഗള്‍ഫായാലും യൂറോപ്പായാലും അമേരിക്കയായാലും അതീവരോഗലക്ഷണം കാണിക്കുന്ന കാലഘട്ടമാണിത്. ഉള്ള നയാപൈസ പരമാവധി പെറുക്കിക്കൂട്ടാനുള്ള ബദ്ധപ്പാടിലാണ് അവര്‍ . അതിനിടയിലാണ് അവരുടെ നിക്ഷേപിക്കാന്‍ അവസരം തരാമെന്ന വാഗ്ദാനവുമായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നത്. നകക്ഷേപിക്കണമെങ്കില്‍ സര്‍ക്കാരിന്റെ സഹായമില്ലാതെ നിക്ഷേപിക്കാന്‍ അവര്‍ക്കറിയാം. അതവര്‍ തെളിയിച്ചിട്ടുമുണ്ട്.

കേരളത്തില്‍ മുതലിറക്കി പാപ്പരായ വിദേശമലയാളികളുടെ കഥകള്‍ വടക്കന്‍ പാട്ടുപോലെ പ്രസിദ്ധമാണ്. വിദേശമലയാളി കുടുംബങ്ങളില്‍ അത്തരം കഥകള്‍ അവരുടെ മക്കള്‍ പോലും പാടിനടക്കാറുണ്ട്. ചുവന്ന തലേക്കെട്ടും കൊമ്പന്‍മീശയുമായി നടക്കുന്ന കയറ്റിറക്കുതൊഴിലാളിതൊട്ട് അലക്കിത്തേച്ച മുണ്ടും ഷര്‍ട്ടുമിട്ട് സമരം സംഘടിപ്പിക്കാനിറങ്ങുന്ന (സമരത്തിലാണല്ലോ അവരുടെ നിലനില്പ്) തൊഴിലാളി നേതാവും കേരളത്തില്‍ മുതലിറക്കിയ, മുതലിറക്കാനിരിക്കുന്ന എല്ലാവരുടെയും പേടിസ്വപ്നമാണ്.

പിന്നെ കേരളത്തില്‍ മുതലിറക്കി വിജയിച്ച മുതലാളിമാരുണ്ട്. പക്ഷെ അവര്‍ക്ക് രാഷ്ട്രീയത്തെ എങ്ങിനെ നന്നായി ഉപയോഗിക്കാം എന്നറിയാം. അതായത് അല്പമൊക്കെ തട്ടിപ്പും ചങ്കുറപ്പും കണ്‍കട്ടും ഒക്കെയുള്ളവര്‍ക്കേ കേരളത്തില്‍ മുതലിറക്കി ലാഭം കൊയ്യാന്‍ കഴിയൂ. മാന്യന്‍മാര്‍ക്ക് കച്ചവടം ചെയ്യാന്‍ പറ്റാത്ത സ്ഥലമാണ് കേരളമെന്ന് ആരോ പറഞ്ഞിട്ടുള്ളത് ഓര്‍ത്തുപോകുന്നു.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X