കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2002ലെ ദുബായിലെ ഷോപ്പിംഗ് ഉത്സവം

  • By Staff
Google Oneindia Malayalam News

കുടുംബസമേതം ആഹ്ലാദിക്കാവുന്ന ഏറ്റവും നല്ല അവസരം- ഇതാണ് ദുബായ് ഫെസ്റിവലിന് സംഘാടകര്‍ നല്കുന്ന വിശേഷണം. ഇതൊരു ഷോപ്പിംഗ് ഉത്സവമാണെങ്കിലും യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഒട്ടേറെ വിനോദങ്ങള്‍ക്കും സംഘാടകര്‍ വേദിയൊരുക്കുന്നു. ലോകത്തിലെ പ്രശസ്തരായ ഗായകര്‍, നര്‍ത്തകര്‍, ഫാഷന്‍ മോഡലുകള്‍ തുടങ്ങി താരത്തിളക്കമുള്ള കലാകാരന്മാരുടെ വേദിയായും ഈ ഷോപ്പിംഗ് ഫെസ്റിവല്‍ മാറിയിട്ടുണ്ട്. തെരുവിലെങ്ങും വിനോദപരിപാടികളുടെ ബഹളമായിരിക്കും.

ദുബായ് ഫെസ്റിവലില്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ കിട്ടാത്തതായി ഒന്നുമില്ല. ലോകത്തെങ്ങുമുള്ള ഒന്നാംകിട കമ്പനികളാണ് ഇവിടെ വില്പനയ്ക്കെത്തുന്നത്. ലോകപ്രശസ്തമായ കമ്പനികളുടെ ഉല്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് എന്നതാണ് ദുബായ് ഷോപ്പിംഗ് ഫെസ്റിവലിന്റെ മുദ്രാവാക്യം. സ്വര്‍ണ്ണാഭരണങ്ങള്‍ മുതല്‍ വീട്ടുപകരങ്ങള്‍ വരെ എല്ലാം എല്ലാം ഇവിടെ കിട്ടും.

ഷോപ്പിംഗിനെത്തുന്നവര്‍ക്ക് വന്‍സമ്മാനത്തുകകള്‍ നല്കുന്ന നറുക്കെടുപ്പ് മറ്റൊരാകര്‍ഷണമാണ്. വിലകൂടിയ കാറുകള്‍, കിലോക്കണക്കിന് സ്വര്‍ണ്ണം, പണമായി കോടികള്‍ എന്നിങ്ങനെ സമ്മാനങ്ങളുടെ ഒരു നീണ്ട നിരതന്നെ ഫെസ്റിവലില്‍ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നു. അന്തരീക്ഷത്തിന് ഉത്സവഛായപകരാന്‍ ദുബായ് കടലിടുക്കില്‍ രാത്രിയെ സ്വര്‍ഗ്ഗതുല്യമാക്കുന്ന തകര്‍പ്പന്‍ വെടിക്കെട്ട് (ലേസര്‍ വെടിക്കെട്ട് വരെ ഇവിടെ ഉപയോഗിക്കുന്നു) കാണാം. ദുബായ് ലോകകപ്പിനു വേണ്ടിയുള്ള കുതിരപ്പന്തയം ഏറെ പ്രശസ്തമാണ്. കഴിഞ്ഞ വര്‍ഷം ലോകപ്രശസ്ത ഗോള്‍ഫ് വിദഗ്ധന്‍ ടൈഗര്‍ വുഡ് വരെ ഇതില്‍ പങ്കെടുത്തു. ഫെസ്റിവല്‍ കാലത്തു നടക്കുന്ന ടെന്നീസ് ടൂര്‍ണ്ണമെന്റും ലോകമെങ്ങുമുള്ള കായികപ്രേമികളെ ദുബായിലേക്ക് ആകര്‍ഷിക്കുന്നു. ഈ ടൂര്‍ണ്ണമെന്റിന് ആന്ദ്രേ അഗസ്സിയും മാര്‍ട്ടിന ഹിംഗിസുമടക്കം ലോക ഒന്നാംനമ്പര്‍ താരങ്ങള്‍ എത്തുന്നു.

ദുബായ് ഫെസ്റിവലിന് പ്രധാനമായും പതിനഞ്ച് വേദികളാണുള്ളത്.

ഗ്ലോബല്‍ വില്ലേജ്

അല്‍ ഗര്‍ഹുദിലാണ് ഗ്ലോബല്‍ വില്ലേജ് ഒരുക്കുക. അക്ഷരാര്‍ത്ഥത്തില്‍ ലോകം ഇവിടെ ഒരു ഗ്രാമമായി ചുരുങ്ങുന്നു. ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഗായകരും നര്‍ത്തകരും ഇവിടെ പങ്കെടുക്കാനെത്തുന്നു. ഓരോ രാജ്യത്ത് നിന്നുമെത്തുന്നവര്‍ക്ക് അവരുടെ രാജ്യത്തെ സംഗീതവും നൃത്തവും ആസ്വദിക്കും. ഓരോ രാജ്യത്തേയും കരകൗശലങ്ങളുടെയും വേഷവിധാനങ്ങളുടെയും പ്രത്യേക പ്രദര്‍ശനം ഉണ്ടാകും.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X