കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2002ലെ ദുബായിലെ ഷോപ്പിംഗ് ഉത്സവം...3

  • By Staff
Google Oneindia Malayalam News

എവിയേഷന്‍ ക്ലബാണ് ദുബായ് ഡ്യൂട്ടിഫ്രീ ടെന്നീസ് ഓപ്പണിന്റെ സംഘാടകര്‍. അന്താരാഷ്ട്രടെന്നീസ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ കുടുംബങ്ങളും ഇവിടെ കളികാണാനെത്തും. അഞ്ച് ടെന്നീസ് കോര്‍ട്ടുകളാണ് ഇവിടെയുള്ളത്. പെപ്സി മ്യൂസിക് ഫെസ്റിവലും ഇവിടുത്തെ പ്രത്യേകതയാണ്. അല്‍ ഗര്‍ ഹുഡിലാണ് എവിയേഷന്‍ ക്ലബ്.

നാദ്അല്‍ ഷെബ

നാദ് അല്‍ ഷെബ ക്ലബ് ഗോള്‍ഫേഴ്സ് യുഎഇയിലെ ഏക ഗോള്‍ഫ് കോഴ്സാണ്. ഇവിടെയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരപ്പന്തയം നടക്കുന്നത്. ദുബായ് ഗോള്‍ഫ് വേള്‍ഡ് കപ്പ് നടക്കുന്നത്. 73 കോടി 20 ലക്ഷം രൂപയാണ് സമ്മാനത്തുക. ദുബായ് ഭരിക്കുന്ന അല്‍ മഖ്തൂം കുടുംബമാണ് ഈ പന്തയം സംഘടിപ്പിക്കുന്നത്.

അല്‍ ഷബാബ് സ്റേഡിയം

അല്‍ മുല്ല പാലസിന്റെ അടുത്തുള്ള ഈ സ്റേഡിയത്തില്‍ കഴിഞ്ഞ തവണ ശരീരസൗന്ദര്യമത്സരവും ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പും നടന്നു. ഇതുപോലെ ഒട്ടേറെ കായികമത്സരങ്ങള്‍ക്ക് ഈ സ്റേഡിയം വേദിയാവുന്നു.

എമിറേറ്റ്സ് ഗോള്‍ഫ് ക്ലബ്

ഇവിടെയാണ് ദുബായ് ഡെസര്‍ട്ട് ക്ലാസിക് എന്ന പേരിലുള്ള ഗോള്‍ഫ് മത്സരം നടക്കുന്നത്. യൂറോപ്യന്‍ പ്രൊഫഷണല്‍ ഗോള്‍ഫ് അസോസിയേഷനും ഈ ഗോള്‍ഫ് മത്സരത്തിന്റെ സംഘാടകരാണ്.

അല്പം ചരിത്രം

ദുബായ് ഫെസ്റിവലിന് ഏഴുവയസ്സ് തികയുന്നതേയുള്ളൂ. ഇത്രയും ചെറിയ കാലത്തിനിടയില്‍ തന്നെ ഈ ഫെസ്റിവല്‍ ലോകത്തിലെ എണ്ണപ്പെട്ട ഉത്സവമായി മാറി. 1996ലാണ് ആദ്യ ദുബായ് ഷോപ്പിംഗ് ഫെസ്റിവല്‍ നടന്നത്. അന്ന് ഫിബ്രവരി 15 മുതല്‍ മാര്‍ച്ച് 28 വരെയായിരുന്നു ഉത്സവം. കുടുംബങ്ങള്‍ക്കുള്ള ഏറ്റവും ആകര്‍ഷകമായ ഉത്സവം എന്നതായിരുന്നു അന്നത്തെ സന്ദേശം. 43 ലെക്സസ് കാറുകളും 43 കിലോഗ്രാം സ്വര്‍ണ്ണവുമായിരുന്നു അന്ന് സമ്മാനമായി നല്കിയത്. 2000 മാര്‍ച്ച് 1 മുതല്‍ 31 വരെ നടന്ന ദുബായ് ഫെസ്റിവലിന്റെ സന്ദേശം അമ്മയ്ക്ക് സ്നേഹപൂര്‍വം എന്നായിരുന്നു. അന്ന് 31 റോള്‍സ് റോയ്സ് കാറുകള്‍, 31 നിസ്സാന്‍ പെട്രോള്‍ കാറുകള്‍, 57 കിലോഗ്രാം സ്വര്‍ണ്ണം എന്നിങ്ങനെയായിരുന്നു സമ്മാനം. ഈ ദുബായ് ഫെസ്റിവല്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു. ലോകത്ത് ഏറ്റവുമധികം റോള്‍സ് റോയ്സ് കാറുകള്‍ ഒരുമിച്ച് കയറ്റുമതിചെയ്യപ്പെട്ടത് ദുബായ് ഫെസ്റിവലിനുവേണ്ടിയാണത്രെ.

ദുബായ് ഫെസ്റിവലില്‍ കേരളം

സമ്പന്നരുടെ മേളയാണെങ്കിലും ഗള്‍ഫ് രാഷ്ട്രങ്ങളിലെ ശരാശരിവരുമാനക്കാര്‍തൊട്ട് മേലോട്ടുള്ള മലയാളികളുടെ വലിയൊരു സംഘം കുടുംബസമേതം ഫെസ്റിവലില്‍ പങ്കെടുക്കാനെത്തുന്നു. മറ്റു ഗള്‍ഫ്രാഷ്ട്രങ്ങളിലുള്ളവര്‍ക്ക് റോഡ്പെര്‍മിറ്റെടുത്താല്‍ ഫെസ്റിവലിലെത്താം. അതിനാല്‍ റോഡ്വഴി കാര്‍മാര്‍ഗ്ഗമാണ് മലയാളികള്‍ മേളയ്ക്കെത്തുന്നത്. ദുബായിലുള്ള ബന്ധുക്കളും സുഹൃത്തുക്കളുമൊത്ത് വര്‍ഷംതോറും ഏതാനും ഉല്ലാസദിനങ്ങള്‍ ചെലവിടുകയെന്നതിനും ചിലര്‍ ദുബായ് ഫെസ്റിവല്‍ അവസരമാക്കുന്നു.

കേരളത്തില്‍ നിന്നുപോയി വളര്‍ന്നുവലുതായ ഒട്ടേറെ മലയാളി ബിസിനസ്സുകാരുടെ സാന്നിധ്യവും ദുബായ് ഫെസ്റിവലിന്റെ പ്രധാനഭാഗമാണ്. അതില്‍ എടുത്തുപറയേണ്ട പേരുകളിലൊന്നാണ് ആലുക്കാസിന്റേത്. കഴിഞ്ഞ വര്‍ഷം ദുബായ് ഫെസ്റിവലിന്റെ ഔദ്യോഗിക സ്വര്‍ണ്ണനാണയം നിര്‍മ്മിച്ചു നല്കിയത് ആലുക്കാസാണ്.

ഒരു ലോകം, ഒരു കുടുംബം, ഒരു ഉത്സവം

ഇബ്രാഹിം സാലേ ആണ് ഈ 2002മാര്‍ച്ച് ഒന്നിന് തുടങ്ങുന്ന ഏഴാം ദുബായ് ഫെസ്റിവലിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍. ഇദ്ദേഹം ഇപ്പോള്‍ ഹോട്ടലുടമകളുമായും ട്രാവല്‍ ഏജന്‍സികളുമായും ടൂര്‍ കമ്പനികളുമായും ചര്‍ച്ചനടത്തുന്ന തിരക്കിലാണിപ്പോള്‍. ഇക്കുറിയിലെ ഉത്സവം 2001ലേതിനേക്കാള്‍ കേമമാക്കണമെന്ന വാശിയിലാണ് സംഘാടകര്‍.

പക്ഷെ ഇക്കുറി സപ്തംബര്‍ 11ന്റെ തീവ്രവാദി ആക്രമണവും അഫ്ഗാന്‍യുദ്ധവും ദുബായ് ഫെസ്റിവലിനും ഭീഷണിയായിരിക്കുന്നു. ഒരു ലോകം, ഒരു കുടുംബം, ഒരു ഉത്സവം എന്നതാണ് 2002ലെ ഫെസ്റിവലിന്റെ സന്ദേശം. ലോകമാകെ മതത്തിന്റെയും വംശത്തിന്റെയും പേരില്‍ തല്ലിപ്പിരിയുന്ന സമയമാണിതെന്നതിനാല്‍ ഈ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്.

പക്ഷെ സാമ്പത്തികപ്രതിസന്ധി ദുബായ് ഫെസ്റിവലിന് നിഴല്‍ വീഴ്ത്തുന്നു. വിമാനക്കമ്പനികള്‍ നഷ്ടത്തിലാണോടുന്നത്. വിദേശ ടൂറിസ്റുകള്‍ വിമാനയാത്രറദ്ദാക്കുന്നതിനാല്‍ വിമാനക്കമ്പനികള്‍ക്ക് ആശങ്കയുണ്ട്. ഹോട്ടലുകള്‍ ഇപ്പോള്‍ മുറികള്‍ക്ക് 40 ശതമാനം വരെ സൗജന്യം അനുവദിക്കുന്നുണ്ട്. എങ്കിലും മുറികള്‍ പാതിയിലേറെ ഒഴിഞ്ഞു കിടക്കുന്നു. ഇങ്ങിനെയൊരവസ്ഥയില്‍ എങ്ങിനെ ഫെസ്റിവലിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കും എന്ന് സംഘാടകര്‍ കാര്യമായ ആലോചനയിലാണ്.

കഴിഞ്ഞ വര്‍ഷം 728,000 വിദേശ ടൂറിസ്റുകളാണ് ഫെസ്റിവലിനെത്തിയത്. യൂറോപ്പ്, തെക്കന്‍ എഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങിലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇക്കൂട്ടത്തില്‍ പെടുന്നു. പക്ഷെ ഇക്കുറി അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും എത്ര പേര്‍ വരും? കഴിഞ്ഞ വര്‍ഷം ആകെ 25.5 ലക്ഷം പേര്‍ മേള കാണാനെത്തി. 4500 കോടിയാണ് ടൂറിസ്റുകള്‍ ചെലവഴിച്ചത്.

ഇക്കുറി മേള വിജയകരമായി മുന്നേറിയാല്‍ ദുബായ് മേളയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായിരിക്കും അത്. മേളയില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കും എന്ന മേളയുടെ പ്രധാനസൂത്രധാരനായ ഇബ്രാഹിം സാലേയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

3

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X