കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അകലത്തിന്റെ അതിരു ഭേദിക്കാന്‍ നെറ്റ് ഫോണ്‍...2

  • By Staff
Google Oneindia Malayalam News

രാജ്യത്ത് നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും ഇനി വന്‍ വര്‍ദ്ധനയുണ്ടാകും. ഒരു പുതിയ വിഭാഗം ഉപഭോക്താക്കള്‍ നെറ്റിന്റെ ലോകത്തേയ്ക്ക് കടന്നു വരും. രാജ്യത്ത് കൂണു പോലെ പടരുന്ന സൈബര്‍ കഫേകള്‍ക്ക് ഏതായാലും ആശ്വാസം പകരുന്ന തീരുമാനമായിരിക്കും ഇത്.

ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട് ടെലഫോണ്‍ വിളിയ്ക്കാന്‍ മാത്രം സഹായിക്കുന്ന ഉപകരണവും ചില കമ്പനികള്‍ പുറത്തിറക്കിയിട്ടണ്ട്. കമ്പ്യൂട്ടറിനായി 35,000 രൂപയോളം ചെലവാക്കാതെ ഇന്റര്‍നെറ്റ് ഫോണ്‍ സൗകര്യം കിട്ടാന്‍ ഈ ഉപകരണം മതിയാവും. കമ്പ്യൂട്ടറിന്റെ പകുതി വിലയേ ഇതിനു വരൂ.

ഈ തീരുമാനം ദോഷകരമായി ബാധിക്കുന്നത് നിലവിലുളള ടെലിഫോണ്‍ ബൂത്തുകളെയാണ്. പുതിയ നയത്തിനുസരിച്ച് കളം മാറാന്‍ അവര്‍ തയ്യാറായില്ലെങ്കില്‍ വെറും ലോക്കല്‍ കാളുകള്‍ക്കു മാത്രമായി ബൂത്തു തുറന്നിരിക്കേണ്ടി വരും. അല്ലെങ്കില്‍ തന്നെ അപൂര്‍വമായാണ് ഐഎസ്ഡി കാളുകള്‍ അവര്‍ക്കു കിട്ടുന്നത്.

ടെലിഫോണ്‍ ബൂത്തുകള്‍ നെറ്റ് കഫേകളായി രൂപം മാറുകയാണ് മത്സരം നേരിടാനുളള എളുപ്പ വഴി. ബൂത്തുകള്‍ ഈ മാര്‍ഗം സ്വീകരിക്കുമെന്നാണ് വിവിധ ടെലികോം കമ്പനികളുടെ കണക്കു കൂട്ടല്‍. ബൂത്തുകള്‍ കഫേകളായി മാറുന്നതോടെ വീണ്ടും നെറ്റ് നിരക്കുകള്‍ വീണ്ടും കുറയാന്‍ സാദ്ധ്യതയുണ്ട്.

രാജ്യത്തെ കമ്പ്യൂട്ടര്‍ വില്‍പനയും ഉപഭോഗവും ഇനി ഗണ്യമായി കൂടുമെന്ന് കരുതപ്പെടുന്നു. ഒരു അമേരിക്കക്കാരന്‍ പ്രതിദിനം ശരാശരി ഒരു മണിക്കൂര്‍ നെറ്റ് ഉപയോഗിക്കുമ്പോള്‍ ഇന്ത്യയില്‍ അത് 20 മിനിട്ടാണ്. നെറ്റ് ചാര്‍ജ് മണിക്കൂറിന് 10 രൂപയോ ചിലപ്പോള്‍ അതിലും കുറവോ ആകുമെന്നിരിക്കെ, ഇന്ത്യയിലെ നെറ്റ് ഉപഭോഗം കാര്യമായി വര്‍ദ്ധിക്കും.

മന്ദഗതിയിലായ കമ്പ്യൂട്ടര്‍ വില്‍പനയും ഉഷാറാകുമെന്ന് വിപണിയിലെ വിദഗ്ദ്ധര്‍ പ്രത്യാശിക്കുന്നു. 16 ലക്ഷം കമ്പ്യൂട്ടറുകളാണ് 2001-2002 സാമ്പത്തിക വര്‍ഷത്തില്‍ ആകെ വിറ്റഴിക്കപ്പെട്ടത്. മുന്‍കാലത്ത് ഇത് 18 ലക്ഷമായിരുന്നു. വിറ്റഴിയുന്നതില്‍ 60 ശതമാനവും നെറ്റ് കണക്ഷനോടു കൂടിയാണെന്നതും പ്രതീക്ഷ നല്‍കുന്നുണ്ട്. കമ്പനികളുടെ വാര്‍ത്താ വിനിമയച്ചെലവും ഇനി വളരെ കുറയും. സമയ ലാഭമുണ്ടാകും എന്ന മെച്ചവുമുണ്ട്.

സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തില്‍ അകലങ്ങളുടെ അതിരുകള്‍ മായുകയാണ്. സമയം ദൂരത്തെ കീഴടക്കുന്ന പ്രക്രിയയില്‍ അങ്ങനെ ഒരു നാഴികക്കല്ലു കൂടി.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X