കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വിലയ്ക്ക് വിദേശിയെ നുകരാം...3

  • By Staff
Google Oneindia Malayalam News

പക്ഷെ വിദേശത്തുനിര്‍മ്മിക്കുന്ന മദ്യം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനുള്ള തീരുവ ഇളവുനല്കിയതോടെ വിദേശവീഞ്ഞുകളും വിദേശസ്കോച്ച് വിസ്കികളും ഇന്ത്യയിലേക്ക് ഒഴുകും. ഗിന്നസ് എന്ന ബഹുരാഷ്ട്രകമ്പനി അവരുടെ ഏറ്റവും പ്രധാനബ്രാന്റായ ജോണിവാക്കര്‍ ഇന്ത്യയിലേക്ക് ഇറക്കുമതി തുടങ്ങി.

പുതിയ നികുതി പരിഷ്കാരത്തോടെ ജോണ്‍ ബാര്‍, നോര്‍തേണ്‍ സ്കോട്ട്, സ്കോട്ട് ബ്രാഡ് എന്നീ വിദേശവിസ്കികള്‍ ഇനി ഒരു കുപ്പി 240 രൂപ മുതല്‍ 480 രൂപ വരെയുള്ള വിലകളില്‍ ലഭിക്കും. ഇന്ത്യന്‍ നിര്‍മ്മിത വിദേശവിസ്കികളായ മക്ഡവല്‍, ഡയറക്ടേഴ്സ് സ്പെഷ്യല്‍, അരിസ്റോക്രാറ്റ്, എട്ട് പിഎം, റോയല്‍ ചാലഞ്ച് എന്നീ ബ്രാന്റുകള്‍ക്ക് 200 രൂപ മുതല്‍ 350 രൂപ വരെ വിലയുണ്ട്. സ്വാഭാവികമായും വിദേശിപ്രേമം ദൗര്‍ബല്യമായ ഇന്ത്യയിലെ ഇടത്തരക്കാരെങ്കിലും വിലകുറഞ്ഞ ഇറക്കുമതി മദ്യബ്രാന്റുകളിലേക്ക് ചുവടുമാറുമെന്നുറപ്പ്. ഇന്ത്യയിലെ ഏറ്റവും വലിയ മദ്യനിര്‍മ്മാണക്കമ്പനിയായ യുണൈറ്റഡ് ബ്രൂവറീസ് നിരവധി വിദേശസ്കോച്ച് വിസ്കികളുടെ വില്പനയും വിപണനവും ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യയിലെ മറ്റൊരു പ്രധാന മദ്യനിര്‍മ്മാതാക്കളായ ഷാ വാലസ് ഗ്രൂപ്പ് സ്കോട്ട്ലാന്റിലെ പ്രധാന വിസ്കി നിര്‍മ്മാണക്കമ്പനികളിലൊന്നായ കിന്‍ഡാലുമായി കരാറിലേര്‍പ്പെട്ടുകഴിഞ്ഞു. കിന്‍ഡാളിന്റെ പ്രധാന സ്കോച്ച് വിസ്കികളായ വൈറ്റ് ആന്റ് മക്കായ്, ഡാല്‍മോര്‍, ഐസില്‍ ഓഫ് ജുറ എന്നീ ബ്രാന്റുകള്‍ ഇന്ത്യയില്‍ വിപണനം നടത്തുക ഷാ വാലസ് ആയിരിക്കും.

വിദേശസ്കോച്ച് വിക്സികളായ ഹെവന്‍ ഹില്‍, ഓള്‍ഡ് സ്റൈല്‍(വൈറ്റ് ലാബല്‍), വൈറ്റ് ആന്റ് മക്കേ, ക്യൂന്‍ ആനി, ഹണ്ട്രഡ് പൈപ്പേഴ്സ് എന്നിവയ്ക്ക് ഒരു കേസിന് (12 കുപ്പി) 960 രൂപ മതുല്‍ 1960 രൂപ വരെയാണ് വില. ഇന്ത്യന്‍ നിര്‍മ്മിത വിദേശസ്കോച്ചുകളായ മക്ഡവല്‍ സിംഗിള്‍ മാള്‍ട്ട്, ആന്റിക്വിറ്റി എന്നിവയ്ക്ക് ഒരു കുപ്പിയ്ക്ക് 525മുതല്‍ 600 രൂപ വരെ വിലയുള്ളപ്പോഴാണിത്. സ്വാഭാവികമായും വിദേശസ്കോച്ചിന് ആളെക്കിട്ടുമെന്നുറപ്പ്.

ജര്‍മ്മന്‍ വീഞ്ഞിന്റെ ലഹരി

ഇന്ത്യയില്‍ ഒരു ലക്ഷം ഏക്കര്‍ മുന്തിരിത്തോട്ടങ്ങള്‍ ഉണ്ടെങ്കിലും വീഞ്ഞുണ്ടാക്കാന്‍ പറ്റിയ മുന്തിരി കൃഷിചെയ്യുന്നത് വളരെ കുറച്ചു സ്ഥലത്തു മാത്രമാണ്. അതായത് ഇന്ത്യക്കാര്‍ക്ക് ആവശ്യമായ വീഞ്ഞ് ഇന്ത്യയില്‍ ഉണ്ടാക്കുന്നില്ലെന്നര്‍ത്ഥം. ഈ പോരായ്മ നികത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദേശവീഞ്ഞ് കമ്പനികള്‍ ഇന്ത്യയിലെത്തുന്നത്. തല്ക്കാലം വില്പന, വിപണനം എന്നീ കാര്യങ്ങളില്‍ ഇന്ത്യക്കാരെ ഉപയോഗിച്ചായിരിക്കും ഈ കമ്പനികള്‍ ആദ്യം വിപണി പിടിക്കുക.

ജര്‍മ്മന്‍ വീഞ്ഞും ഇന്ത്യയിലേക്ക് ഒഴുകാന്‍ പോകുകയാണ്. ജര്‍മ്മനിയിലെ രണ്ടു പേരുകേട്ട കമ്പനികളാണ് ഹെങ്കല്‍ ആന്റ് സോഹ്ലീനും ഡീന്‍ഹാര്‍ഡും. ഈ രണ്ടു കമ്പനികളുടെയും വിന്റേജ് വീഞ്ഞുകള്‍ അധികം വൈകാതെ ഇന്ത്യയിലെ ബിയര്‍ പബുകളില്‍ സുലഭമാകും. വീഞ്ഞിനെ ഒരു ആരോഗ്യപാനീയമായാണ് യൂറോപ്പിലുള്ളവര്‍ കാണുന്നത്. വീഞ്ഞ് ഹൃദയത്തിന് നല്ലതാണത്രെ. വീഞ്ഞ് കൂടുതല്‍ അകത്താക്കുന്നതുകൊണ്ടാണ് യൂറോപ്പിലുള്ളവര്‍ക്ക് ഹൃദ്രോഗത്തോത് കുറവാണ്.

കൊഡൈ ഗ്രൂപ്പ് മൂന്ന് വിദേശവീഞ്ഞുകള്‍ ഇന്ത്യയിലെത്തിക്കാന്‍ പോകുകയാണ്. ഫ്രാന്‍സിലെ പ്രശസ്തമായ വീഞ്ഞാണ് ഷാംപെയ്ന്‍. പക്ഷെ ഇതിന്റെ വില കൂടുതലാണ്. എന്നാല്‍ ഷാംപെയ്നെപ്പോലെ നുരഞ്ഞ് പതഞ്ഞ് തെറിക്കുന്ന ജര്‍മ്മനിയിലെ ഹെങ്കെല്‍ ട്രോക്കന്‍ എന്ന വീഞ്ഞ് ഷാംപെയ്ന് നല്ലൊരു പകരക്കാരനാണ്. വിലയോ കുറവ്. ഷാംപെയ്ന്റെ ഗുണമുണ്ടുതാനും. ഹെങ്കല്‍ വീഞ്ഞുകളാണ് ഷാര്‍ദനെ, സോവിനോന്‍ ബ്ലാങ്ക്, ഷെനിന്‍ എന്നിവ. 100 വര്‍ഷത്തിലധികം പാരമ്പര്യമുള്ളതാണ് ഹെങ്കല്‍ വീഞ്ഞുകള്‍.

ഡീന്‍ഹാര്‍ഡിന്റെ വീഞ്ഞുകള്‍ക്കും ഇതേ പാരമ്പര്യമുണ്ട്. ഡീന്‍ഹാര്‍ഡിന്റെ വെള്ളവീഞ്ഞുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഹരമാകുമെന്ന് കരുതുന്നു. ഡീന്‍ഹാര്‍ഡിന്റെ ചുവന്ന വീഞ്ഞാണ് ഡീന്‍ഹാര്‍ഡ് കാബിനറ്റ്.

കമ്പാരി, വെന്റെ വൈന്‍സ് എന്നീ വീഞ്ഞുകളും ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത് വിജയ് മല്ല്യയുടെ യുണൈറ്റഡ് ബ്രൂവറീസ് ആണ്.

3

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X