കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുന്നു . . . സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ചിട്ടി കമ്പനി

  • By Staff
Google Oneindia Malayalam News

വരുന്നു . . . സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ചിട്ടി കമ്പനി

ദേശീയ തലത്തില്‍ സ്വകാര്യ ബാങ്കുകള്‍ വന്നതിന് പിന്നാലേ ഇതാ സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ ചിട്ടി കമ്പനികള്‍ക്ക് അംഗീകാരം നല്‍കുന്നത് നയമാക്കാന്‍ പോവുന്നു. സ്വകാര്യ ചിട്ടിക്കമ്പനികള്‍ അനുവദിയ്ക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ ശങ്കരനാരായണന്‍ തന്നെ വ്യക്തമാക്കിയിരിയ്ക്കുകയാണ്. അതും ഈ വെളിപ്പെടുത്തല്‍ സര്‍ക്കാര്‍ ചിട്ടി കമ്പനിയായ കെ. എസ്. എഫ്. ഇ യുടെ കണ്ണൂര്‍ മെയിന്‍ ബ്രാഞ്ചിലെ യോഗത്തിലായിരുന്നു. ഒരുങ്ങി ഇരുന്നുകൊള്ളൂ. ഇതാവരുന്നു മത്സരം എന്നതാണ് ധനമന്ത്രിയുടെ വെളിപ്പെടുത്തലിന്റെ ധ്വനി.

സംസ്ഥാനത്ത് ഇപ്പോഴും സ്വകാര്യ ചിട്ടി കമ്പനികള്‍ ഉണ്ട്. പക്ഷേ അവയുടെ പ്രവര്‍ത്തനം സുതാര്യമല്ലാത്തതുകൊണ്ട് പണം നഷ്ടപ്പെടുമെന്ന ഭയത്താല്‍ പലരും ഇത്തരം കമ്പനികളില്‍ ചിട്ടി തുടങ്ങില്ല. അത്തരം ആളുകള്‍ക്ക് എന്നും കേരളാ സ്റേറ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് എന്ന സര്‍ക്കാര്‍ ചിട്ടി കമ്പനിയായിരുന്നു അഭയം.

സര്‍ക്കാരിന്റ നിയന്ത്രണങ്ങള്‍ക്ക് വിധേയമായുള്ള ചിട്ടികമ്പനികള്‍ വരുകയാണെങ്കില്‍ കെ. എസ്. എഫ്. ഇ യുടെ ചിട്ടി എടുക്കാന്‍ ആളുകള്‍ കുറഞ്ഞേയ്ക്കും. സര്‍ക്കാര്‍ നിയന്ത്രണമുള്ള ചിട്ടികമ്പനികള്‍ക്കാണ് നീക്കമെന്നും മന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ഇത് കെ. എസ്. എഫ്. ഇ യുടെ പ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുമെന്ന് ഇതോടെ ഉറപ്പായി.

സര്‍ക്കാര്‍ പുതിയ ബാങ്കുകള്‍ തുടങ്ങാന്‍ അനുമതി കൊടുത്തപ്പോള്‍ വന്‍ കമ്പനികളാണ് ബാങ്ക് തുടങ്ങിയത്. യു ടി ഐ, ഐ ഡി ബി ഐ, ഐ സി ഐ സി ഐ തുടങ്ങിയ സര്‍ക്കാര്‍ വമ്പന്മാരും സെഞ്ചൂറിയന്‍, ഗ്ലോബല്‍ ട്രസ്റ്, ഇന്റസ് ഇന്‍ഡ് എന്നിവയും അവയില്‍ ചിലതുമാത്രം. അത് തന്നെ കേരളത്തിലെ ഈ ചിട്ടി രംഗത്തും ഉണ്ടായിക്കൂടെന്നില്ല. സംസ്ഥാനാന്തര കമ്പനികള്‍ പോലും കേരളത്തിലെത്തി ചിട്ടി കമ്പനി തുടങ്ങിയേയ്ക്കാം.

അതിന് പ്രത്യേക കാരണമുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചെറുകിട വ്യവസായങ്ങലിലും മറ്റും ഉള്ള നിക്ഷേപം വളരെ കുറഞ്ഞ സംസ്ഥാനമാണ് കേരളം. കേരളത്തിലെ ജനങ്ങള്‍ പൊതുവേ സ്ഥിര നിക്ഷേപങ്ങളെയും ചിട്ടിപോലുള്ള നിക്ഷേപ രീതികളെയും ഇഷ്ടപ്പെടുന്നവരാണ്. സേവന മേഘലയില്‍ ജോലി ചെയ്യുന്ന വലിയ ഒരു ജനതയും ഈ സ്വഭാവത്തിന് കാരണമാണ്. കേരളത്തില്‍ തന്നെ ജോലി ചെയ്യുന്നവര്‍ മാത്രമല്ല ചിട്ടി പോലുള്ള നിക്ഷേപ മാര്‍ങ്ങള്‍ തിരഞ്ഞെടുക്കുന്നത്. മറുനാട്ടില്‍ ജോലിചെയ്യുന്ന പലരും കൃത്യമായി മാസം തോറും നാട്ടിലേയ്ക്ക് പണം അയയ്ക്കുന്നവരാണ്. ഈ തുകയുടെ ഒരുഭാഗവും ചിട്ടി പോലുള്ള നിക്ഷേപത്തിലേയ്ക്ക് പോകുന്നുണ്ട്.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X