കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറുത്തു നില്‍പ്പിന്റെ സ്ത്രീഗാഥകള്‍

  • By Staff
Google Oneindia Malayalam News

ബാങ്ക് വായ്പയടക്കം സംഘടിപ്പിച്ച് സംഘങ്ങളെ മത്സരാധിഷ്ഠിത ലോകത്ത് പ്രവര്‍ത്തന സജ്ജമാക്കാന്‍ വേണ്ട സഹായങ്ങള്‍ തങ്ങള്‍ ചെയ്തു കൊടുക്കുന്നുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകയായ സരിത പറയുന്നു. 1,200 സഹകരണ സംഘങ്ങളടങ്ങുന്ന സ്ത്രീ ശക്തി എന്ന സംഘടനയുടെ സെക്രട്ടറിയാണ് സരിത. 20,000 പേര്‍ സ്ത്രീ ശക്തിയില്‍ അംഗങ്ങളാണെന്ന് സരിത അവകാശപ്പെടുന്നു. മിഠായി, ബേക്കറി സാധനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണമാണ് മിക്ക സംഘങ്ങളും ചെയ്യുന്നത്. കാര്‍ഷികോല്‍പന്നങ്ങളും നിരവധി നിത്യോപയോഗ വസ്തുക്കളും വിവിധ സംഘങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്.

ഡിറ്റിപി. കമ്പ്യൂട്ടര്‍ സംബന്ധമായ മറ്റു ജോലികള്‍ എന്നിവ ഏറ്റെടുത്തു ചെയ്യുന്ന സംഘങ്ങളുമുണ്ട്. ഉല്‍പന്നങ്ങളുടെ ഗുണനിലവാരമില്ലായ്മയാണ് മിക്ക സംഘങ്ങളും നേരിടുന്ന പ്രതിസന്ധി. ആകര്‍ഷകമായ പാക്കിംഗും ഇവരെ സംബന്ധിച്ചടത്തോളം അപ്രാപ്യമാണ്. കുത്തകകളുമായി മത്സരിക്കാന്‍ ഇതു പോരെന്ന ബോധവും ഇവര്‍ക്കുണ്ട്.

സാറാ ജോസഫും ഇത് അംഗീകരിക്കുന്നു. എന്നാല്‍ ഇതിനൊരു മറുവശമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സ്വാതന്ത്യ്ര സമര കാലത്ത് ഖാദിയെ ഗാന്ധിജി ഉപയോഗപ്പെടുത്തിയതിനു സമാനമായ സമീപനം ഇക്കാര്യത്തിലും ഉണ്ടാകണം. കുത്തക സോപ്പുകള്‍ ബഹിഷ്ക്കരിക്കാന്‍ ചേര്‍ത്തലയിലെ ഒരു ഗ്രാമമാകെ മെയ് 11ന് പ്രതിജ്ഞയെടുക്കുകയാണ്. 20,000 വനിതകള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സ്വാശ്രയത്വത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ ഇത്തരം സംഭവങ്ങള്‍ പ്രേരകമാകണം. കൂടുതല്‍ ഗ്രാമങ്ങള്‍ ഈ തീരുമാനമെടുത്താല്‍ ആഗോളക്കുത്തകകളുടെ കടന്നുകയറ്റത്തെ ഒരു പരിധി വരെ അതിജീവിയ്ക്കാന്‍ നമുക്കു കഴിയുമെന്ന് സാറാ ജോസഫ് നിരീക്ഷിക്കുന്നു.

പരിശുദ്ധമായ വെളിച്ചെണ്ണയില്‍ നിന്നുമാണ് കുടുംബശ്രീ പദ്ധതികള്‍ സോപ്പു നിര്‍മ്മിയ്ക്കുന്നത്. അവയ്ക്ക് ആകര്‍ഷകമായ നിറമോ പാക്കിംഗോ ഉണ്ടാകില്ല. എന്നാല്‍ അവയില്‍ നിന്നുതിരുന്നത് നാടിന്റെ ഗന്ധമാണ്. അത് ഉള്‍ക്കൊളളാന്‍ നാം തയ്യാറാകണം.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X