കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറുത്തു നില്‍പ്പിന്റെ സ്ത്രീഗാഥകള്‍...2

  • By Staff
Google Oneindia Malayalam News

എന്നാല്‍ ഏകീകൃതമായ ലേബല്‍ ഉണ്ടാക്കുമ്പോള്‍ മറ്റൊരു പ്രശ്നം ഉയര്‍ന്നു വരുമെന്ന് സരിത പറയുന്നു. എല്ലാ ഉല്‍പന്നങ്ങള്‍ക്കും ഒരേ നിലവാരമായിരിക്കണം. ഇന്നത്തെ നിലയില്‍ അത് ബുദ്ധിമുട്ടാണ്. എന്നാല്‍ ചില യുണിറ്റുകള്‍ ഇത് പരീക്ഷിക്കുന്നുണ്ട്. ഉല്‍പാദനത്തിനും വിതരണത്തിനും വിപണനത്തിനും ഒരു കേന്ദ്രീകൃത സംവിധാനം നിലവില്‍ വരുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ട്.

ആരോഗ്യം, വൃത്തി, നിത്യ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന മറ്റു പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് ക്ലാസുകള്‍ സംഘടിപ്പിയ്ക്കാനും ഇത്തരം സംഘടനകള്‍ തയ്യാറാകുന്നുണ്ട്. സൗജന്യമായ മെഡിക്കല്‍ ക്യാമ്പുകളും പലരും സംഘടിപ്പിയ്ക്കുന്നുണ്ട്.

അംഗങ്ങളുടെ ഇടയില്‍ സ്ത്രീ ശക്തി നടത്തിയ സര്‍വെ വെളിപ്പെടുത്തുന്നത് 34 ശതമാനം പേരും മാനസികമായി തളര്‍ന്നവരാണെന്നാണ്. കുടുംബത്തിലും സമൂഹത്തിലും നേരിടേണ്ടി വരുന്ന പലതരം പ്രതിസന്ധികള്‍ ഇവരുടെ മാനസികാരോഗ്യം ചോര്‍ത്തുന്നു. ഇത്തരക്കാര്‍ക്കായി സൗജന്യ കൗണ്‍സിലിംഗ് ഏര്‍പ്പെടുത്താനും സ്ത്രീ ശക്തി പദ്ധതി തയ്യാറാക്കുന്നുണ്ട്.

വര്‍ഗീയതയ്ക്കെതിരെ ഫലപ്രദമായ ആശയപ്രചരണത്തിനും സ്ത്രീ ശക്തി മുന്നിലുണ്ട്. സംഘങ്ങളില്‍ രാഷ്ട്രീയം കുത്തി നിറയ്ക്കാനുളള ശ്രമങ്ങളുമുണ്ടെന്ന് അവര്‍ പറയുന്നു. ഇത് ശൈശവാവസ്ഥയിലുളള ഈ പ്രസ്ഥാനങ്ങളെ മുളയിലേ നശിപ്പിയ്ക്കും. കോണ്‍ഗ്രസിലെ പുതിയ അവതാരമായ പത്മജാ വേണുഗോപാലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അനുകൂല ചെറുകിട സംരംഭങ്ങള്‍ ഉണ്ടാക്കാനുളള ശ്രമം തുടങ്ങിയിട്ടുണ്ട്.

ഉല്‍പന്നങ്ങളുടെ വിപണനത്തിനല്ലാതെയും വിവിധ കുടുംബശ്രീ യുണിറ്റുകളുടെ കൂട്ടായ്മ ജില്ലയില്‍ രൂപപ്പെട്ടിട്ടുണ്ട്. ലാലൂര്‍ ഡിവിഷനിലെ 17 സ്വയം സഹായ സംഘങ്ങള്‍ ചേര്‍ന്ന് നവകേരള ലാലൂര്‍ എന്ന സംഘടന രൂപീകരിച്ചിട്ടുണ്ട്. വനിതകള്‍ക്ക് അവരുടെ ശക്തി തിരിച്ചറിയാനുളള സഹായം നല്‍കുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. സ്വയം സഹായ പദ്ധതികള്‍ തുടങ്ങുന്നതിനുളള മാര്‍ഗ നിര്‍ദ്ദേശം നല്‍കുക, ബാങ്കുകള്‍ നല്‍കുന്ന വിവിധ വായ്്പാ പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരിക്കുക, വായ്പകള്‍ സംഘടിപ്പിച്ചു നല്‍കുക എന്നിങ്ങനെയുളള പ്രവര്‍ത്തനങ്ങളാണ് ഈ സംഘടന ലക്ഷ്യമിടുന്നത്.

ചെറിയ തോതിലെങ്കിലും ഫലപ്രദമാകുന്ന ഒട്ടേറെ ജനകീയ പ്രസ്ഥാനങ്ങള്‍ പുതിയ ലോകക്രമത്തിനെതിരെ ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ ഇച്ഛാശക്തിയുളള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കേ എഇവയെ ക്രോഡീകരിച്ച് ചെറുത്തു നില്‍പിന്റെ ശക്തമായ മുന്നേറ്റമാക്കാന്‍ കഴിയൂ. അതിനു കഴിവുളള പ്രസ്ഥാനങ്ങളില്ലാത്തതു കാരണം ഇവയൊക്കെ ഗ്രാമങ്ങളുടെ അതിരുകള്‍ക്കുളളില്‍ ഒതുങ്ങിപ്പോകുന്നു.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X