കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഡറുടെ മൗനത്തിന് ആഴമേറെ...2

  • By Staff
Google Oneindia Malayalam News

ലീഡറുടെ മൗനത്തിന് ആഴമേറെ...2

കേരളത്തിലെ മറ്റു കോണ്‍ഗ്രസ് നേതാക്കളോടൊപ്പം കരുണാകരനെ ദില്ലിയിലേയ്ക്ക് വിളിച്ചു വരുത്തിയാണ് സോണിയ അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പു നല്‍കിയത്. ഈ കൂടിക്കാഴ്ചയ്ക്കു ശേഷം കരുണാകരന്‍ പിന്നെ വാ തുറന്നിട്ടേയില്ല.

മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തെക്കുറിച്ച് ലീഡര്‍ തനത് ശൈലിയില്‍ എന്തെങ്കിലും പറയുമെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ, ഒരക്ഷരം പോലും പറയാന്‍ അദ്ദേഹം തയ്യാറായില്ല, പ്രകടമായ നിരാശയോടെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറയുന്നു.

സോണിയയുമായുളള കൂടിക്കാഴ്ചയ്ക്കു ശേഷം വാര്‍ത്താലേഖകരെ കാണാനും ലീഡര്‍ തയ്യാറായില്ല. രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാന്‍ ലീഡര്‍ ഒരുങ്ങുന്നു എന്ന് ഒരഭ്യൂഹം ഇടയ്ക്ക് കേട്ടിരുന്നു. ഗുരുവായൂരില്‍ പണികഴിപ്പിച്ച പത്മജയുടെ പുതിയ വീട്ടില്‍ ശിഷ്ടകാലം വിശ്രമജീവിതം നയിക്കാനാണ് അദ്ദേഹത്തിന്റെ ഉദ്ദേശമെന്നാണ് പറഞ്ഞു കേട്ടത്. എന്നാല്‍ ഈ വാര്‍ത്ത ലീഡര്‍ നിരസിച്ചു. ലീഡറുടേതായി അവസാനം വന്ന വാര്‍ത്ത ഇതായിരുന്നു.

ഇനി എല്ലാവരും കാതോര്‍ക്കുന്നത് ജൂണ്‍ മൂന്ന് തിങ്കളാഴ്ച വൈകുന്നേരത്തിനാണ്. മുരളിയെ കേരളത്തിന്റെ തലയില്‍ പ്രതിഷ്ഠിയ്ക്കാന്‍ ആസുത്രണം ചെയ്ത നവചേതനാ യാത്രയുടെ സമാപനച്ചടങ്ങില്‍ കരുണാകരന്‍ പ്രസംഗിക്കുന്നുണ്ട്. തൊഴുത്തില്‍കുത്തും, ഗ്രൂപ്പു താണ്ഡവങ്ങളുമില്ലാതെ നന്നായി പൂര്‍ത്തിയായ ഈ ജാഥ, അതിന്റെ ലക്ഷ്യം അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റിയിരുന്നു.

മകനെ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രൂപ്പു ഭേദമില്ലാതെ അംഗീകരിച്ചതിന്റെ ആഹ്ലാദത്തിലാണ് കരുണാകരന്‍ എന്ന അച്ഛന്‍ തിങ്കളാഴ്ച ജനാവലിയെ അഭിസംബോധന ചെയ്യുന്നത്. ഇനിയെങ്കിലും അദ്ദേഹം ആന്റണിയ്ക്ക് സ്വൈരം നല്‍കുമോ എന്ന ചോദ്യത്തിന്റെ ഉത്തരം തേടുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X