കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോരക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്

  • By Staff
Google Oneindia Malayalam News

സംസ്ഥാനത്തെ മെഡിക്കല്‍ കോളെജുകളടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെയും ചുറ്റിപ്പറ്റി ശിശുവ്യാപാരം നടത്തുന്ന റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

അതീവരഹസ്യമായ ബിസിനസ്സായി മാറിയിരിക്കുകയാണ് കേരളത്തിലെ ചോരക്കുഞ്ഞുങ്ങളുടെ വില്പന. ഉന്നതകുലജാതരായ അവിവാഹിതഅമ്മമാരുടെ കുഞ്ഞുങ്ങള്‍ക്കാണ് വന്‍ഡിമാന്റ്. ഇത്തരം കുട്ടികള്‍ക്ക് 30,000 മുതല്‍ ഒരു ലക്ഷം രൂപ വിലയുണ്ടെന്ന് പറയുന്നു. കുട്ടി കറുത്തതാണെങ്കില്‍ വില കുറയും. കറുത്ത കുട്ടികള്‍ക്ക് 5,000 ന് താഴെ മാത്രമേ വിലയുള്ളൂ.

കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്കിടയില്‍ ദത്തെടുക്കലിനോട് താല്പര്യം ഏറിയതാണ് ഈ റാക്കറ്റുകള്‍ തഴച്ചുവളരാന്‍ കാരണം. കുഞ്ഞുങ്ങളില്ലാതെ ജീവിതം മുന്നോട്ട് നയിക്കുക എന്നത് കേരളത്തിലെ മാതാപിതാക്കള്‍ക്കിടയില്‍ അചിന്ത്യമായിരിക്കുന്നു. കുഞ്ഞിന് സ്നേഹം ചുരത്തിനല്കാന്‍ കഴിയാത്ത ജീവിതം വ്യര്‍ത്ഥമാണെന്ന് അനപത്യതാദു:ഖത്തില്‍ നീറുന്ന സ്ത്രീകളും ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. കുഞ്ഞുങ്ങളുണ്ടാവാനുള്ള മാര്‍ഗ്ഗങ്ങള്‍ പലതും പരീക്ഷിച്ച് തോല്ക്കുന്നവര്‍ എന്തുവിലകൊടുത്തായാലും കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ തയ്യാറാണ്. പലപ്പോഴും അവര്‍ ഉന്നതകുലജാതരായ കുട്ടികളെയാണ് നോക്കുന്നത്. വെളുത്ത നിറമുള്ള ഉന്നതകുലജാതരായ കുട്ടികള്‍ക്ക് എത്ര തുക കൊടുക്കാനും അവര്‍ തയ്യാറുമാണ്.

സംസ്ഥാനത്ത് നിയമവിധേയമായ പത്ത് ദത്തെടുക്കല്‍ കേന്ദ്രങ്ങളേയുള്ളൂ. എന്നാല്‍ നിയമവിധേയമല്ലാത്ത ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍ എത്രയെണ്ണമുണ്ടെന്ന് സര്‍ക്കാരിന് പോലും പിടിയില്ല. പലപ്പോഴും സര്‍ക്കാര്‍ അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രങ്ങളില്‍ ദരിദ്രരായ കുട്ടികളാണ് ചെന്ന് പെടുക. എന്നാല്‍ ദത്തെടുക്കലിന് തയ്യാറായി മുന്നോട്ട്വരുന്ന സമ്പന്ന ദമ്പതികള്‍ പലപ്പോഴും ഉന്നതകുലജാതരായ കുട്ടികളെയാണ് തേടുക. ഈ അന്വേഷണമാണ് ഇവരെ അനധികൃത ദത്തെടുക്കല്‍ കേന്ദ്രങ്ങളിലേക്ക് അഥവാ ശിശുവ്യാപാര റാക്കറ്റിലേക്ക് നയിക്കുന്നത്.ഈ പണമാണ് കുട്ടികളെ വില്ക്കുന്ന റാക്കറ്റുകളുടെ മുഖ്യ ആകര്‍ഷണം.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X