കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷിയെ ജൈവികമാക്കാന്‍ ഒരു കൂട്ടം പേര്‍...2

  • By Staff
Google Oneindia Malayalam News

ജൈവകൃഷിയുടെ സങ്കല്പം വ്യാപകമാവുമ്പോഴും അതിനെ ഒരു സംസ്കാരമായി ഉയര്‍ത്തിപ്പിടിക്കാന്‍ ഭൂരിപക്ഷം ജൈവകൃഷിക്കാര്‍ക്കും കഴിയുന്നില്ലെന്നാണ് കോഴിക്കോട്ടെ ജൈവ കൃഷിക്കാരനായ ടോണി മാത്യുവിന്റെ പരാതി.

കൃഷിയിലുള്ള സാങ്കേതികമായ മാറ്റമെന്ന നിലയില്‍ മാത്രമാണ് മിക്ക ജൈവകൃഷിക്കാരും ജൈവകൃഷിയെ സമീപിക്കുന്നതെന്നും അതിനെ ഒരു സംസ്കാരമായി കാണാന്‍ അവര്‍ക്ക് കഴിയില്ലെന്നും ടോണി മാത്യു ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ ക്രിസ്ത്യന്‍ സഭകളും ചില സംഘടനകളും ജൈവകൃഷിക്ക് പ്രചാരം കൊടുക്കുന്നുണ്ടെങ്കിലും ഇവയെല്ലാം എന്‍ ജി ഒവത്കൃത പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ടോണി മാത്യു പറയുന്നു. ജൈവകൃഷിയുടെ അന്തസത്ത യഥാര്‍ഥത്തില്‍ അവര്‍ ഉള്‍കൊള്ളുന്നില്ല.

എന്നാല്‍ വേറിട്ട പ്രവര്‍ത്തനങ്ങളും ജൈവകൃഷിയില്‍ നടക്കുന്നുണ്ട്. വയനാട്ടെ പുല്‍പ്പള്ളിയിലെ മാറപ്പന്‍ മൂലയില്‍ നടത്തുന്ന 100 ശതമാനം ജൈവിക കൃഷി തന്നെ ഉദാഹരണം. ജനങ്ങള്‍ മുന്നോട്ടുവന്നാണ് ഇവിടെ ജൈവകൃഷി ഫാം സ്ഥാപിച്ചത്. ആരുടെയും പിന്തുണയും അവര്‍ക്കുണ്ടായിരുന്നില്ല.

എന്‍ജിഒകളും സ്പൈസസ് ബോര്‍ഡും പറയുന്നതില്‍ നിന്ന് വിരുദ്ധമായി ജൈവ ഉത്പന്നങ്ങള്‍ക്ക് ഒരു ആസൂത്രിത വിപണി ലഭിക്കുന്നില്ല. ആഗോള മാര്‍ക്കറ്റില്‍ കേരളത്തിലെ ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് എത്തിച്ചേരുക വിദൂര ഭാവിയില്‍ പോലും സാധ്യമല്ല. കേരളത്തിലെ ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണിയൊരുക്കാനുള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവണം.

ടോണി മാത്യു കോഴിക്കോട്ട് നടത്തുന്ന എലിമെന്റ്സ് ജൈവകൃഷിക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയിലുള്ള ഒരു കണ്ണിയാണെന്ന് ടോണി മാത്യു അവകാശപ്പെടുന്നു. മറ്റ് നഗരങ്ങളിലും ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിപണിയൊരുക്കാനുള്ള ശ്രമങ്ങളിലാണ് ടോണി മാത്യു.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X