കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടനില്‍ നിന്ന് ഡോ. ഷിറിന്‍ മേഡന്‍ എഴുതുന്നു...

  • By Staff
Google Oneindia Malayalam News

കേരളത്തില്‍ അക്ഷയ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന മലപ്പുറം ജില്ലയില്‍ ഇത് സംബന്ധിച്ച ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചതില്‍ എനിക്ക് അതീവ സന്തോഷമുണ്ട്. (സംസ്ഥാനത്ത് 9,000 വിവിദോദ്ദേശ്യ ജനകീയ വിവരകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന പദ്ധതിയാണ് അക്ഷയ. സര്‍ക്കാരിന്റെ ഇ-ഭരണം, ഇ-കൊമേഴ്സ്, വിവരവിനിമയം എന്നീ മേഖലകളില്‍ ജനങ്ങളെ സഹായിക്കുകയാണ് അക്ഷയ വിവരവിനിമയ കേന്ദ്രങ്ങളുടെ ലക്ഷ്യം.)

അക്ഷയ പദ്ധതിയുടെ സാധ്യതകളെപ്പറ്റി, പ്രായോഗികതകളെപ്പറ്റി മലപ്പുറത്തെ 100 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും ജില്ലയിലെ എംഎല്‍എമാര്‍ക്കും മതനേതാക്കള്‍ക്കും കൂടുതല്‍ അറിവുകള്‍ നല്കാന്‍ ഉദ്ദേശിച്ചുകൊണ്ടായിരുന്നു ഈ യോഗം. രാത്രിയില്‍, തിരുവനന്തപുരത്ത് നിന്നും തിരൂരിലേക്ക് തീവണ്ടിയാത്രക്കിടയില്‍ കേരളത്തിലെ ഐടി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അക്ഷയ പദ്ധതിയുടെ പ്രാധാന്യത്തെപ്പറ്റി എന്നെ ധരിപ്പിച്ചു.

ഇന്ത്യന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം 2002 നവമ്പറിലാണ് അക്ഷയപദ്ധതി ഉദ്ഘാടനം ചെയ്തതെന്നും ഈ പദ്ധതിയ്ക്ക് മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്സ് അനൗദ്യോഗികമായി അനുമതി നല്കിയിരുന്നുവെന്നും ഞാന്‍ മനസ്സിലാക്കി. ഇതിനെതുടര്‍ന്ന് കേരള സര്‍ക്കാര്‍ ഈ പദ്ധതിയെ അതീവശ്രദ്ധയോടെ കാണുകയും അക്ഷയ പദ്ധതിയെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള മാര്‍ഗ്ഗമാക്കി മാറ്റുകയും ചെയ്തു. പക്ഷെ ഇത്രയും തയ്യാറെടുപ്പുകള്‍ക്കു ശേഷവും എന്നോടൊപ്പം തീവണ്ടിയില്‍ യാത്രചെയ്തിരുന്ന ഐടി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ആശങ്ക വിട്ടുമാറിയിരുന്നില്ല. ബിസിനസ്സ് എന്ന നിലയ്ക്ക് അക്ഷയപദ്ധതിയെ പ്രോത്സാഹിപ്പിക്കുമ്പോള്‍, ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്കുക എന്ന ലക്ഷ്യം പിന്തള്ളപ്പെടുമോ എന്നതായിരുന്നു അവരുടെ ആശങ്ക.

പിറ്റേന്ന് രാവിലെ ഞങ്ങള്‍ തിരൂരിലെത്തി. പിന്നീട് കാറില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ എത്തി. അവിടെയാണ് യോഗം. യോഗം തുടങ്ങുന്നതിന് മുന്‍പേ, കെട്ടിടത്തില്‍ ജനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു. ജില്ലയില്‍ സ്ഥാപിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ നടത്താന്‍ തയ്യാറുള്ളവരാണ് അവര്‍. അക്ഷയ കേന്ദ്രങ്ങളുടെ ഏജന്‍സി ലഭിക്കാന്‍ പേര്‍ രജിസ്റര്‍ ചെയ്യാനെത്തിയവരാണ് ക്യൂ നില്ക്കുന്നവരെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. (ജില്ലയില്‍ 600 അക്ഷയ വിവരവിനിമയ കേന്ദ്രങ്ങളാണ് സ്ഥാപിക്കാനുദ്ദേശിക്കുന്നത്). അക്ഷയ വിവരവിനിമയ കേന്ദ്രത്തിന് ഏജന്‍സി ക്ഷണിച്ചുകൊണ്ട് പത്രങ്ങളില്‍ പരസ്യം കൊടുക്കുന്നതിന് മുന്‍പേ 1000 പേരെങ്കിലും ഏജന്‍സിയെടുക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നതായും അറിയാന്‍ കഴിഞ്ഞു. ഏജന്‍സിയെടുക്കാന്‍ വന്ന ഈ വ്യവസായ സംരംഭകരെ സര്‍ക്കാര്‍ തയ്യാറാക്കിയ മാനദണ്ഡമനുസരിച്ചായിരിക്കും തിരഞ്ഞെടുക്കുക. അക്ഷയ കേന്ദ്രം എങ്ങിനെ നടത്തണമെന്നതിനെക്കുറിച്ച് അവര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിശീലനം നല്കുകയും ചെയ്യും. സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ പിന്നാക്കം നില്ക്കുന്ന മലപ്പുറം ജില്ല, പുതിയ കാര്യങ്ങളോട് കാട്ടുന്ന താല്പര്യം എന്നെ അതിശയിപ്പിച്ചു.

യോഗത്തില്‍ പങ്കെടുത്തപ്പോള്‍ വിവരസാങ്കേതികവിദ്യയോട് താല്പര്യം കാട്ടുന്ന ഒരു രാഷ്ട്രീയക്കാരും മലപ്പുറത്തുണ്ടെന്ന് മനസ്സിലാക്കാനായി. തിരുവനന്തപുരത്ത് നിന്നുള്ള തീവണ്ടിയാത്രയില്‍ എല്ലാവര്‍ക്കുമുണ്ടായിരുന്ന മറ്റൊരാശങ്ക അക്ഷയ പദ്ധതിയുടെ പ്രാധാന്യം എംഎല്‍എമാരും പഞ്ചായത്ത് പ്രസിഡന്റുമാരും വേണ്ടപോലെ മനസ്സിലാക്കുമോ എന്നതായിരുന്നു. എന്നാല്‍ പഞ്ചായത്തുകളേയും അക്ഷയ ഏജന്റുമാരെയും ഒന്നിച്ചുകൊണ്ടുവരാന്‍, വരുന്ന ആഴ്ചകളില്‍ ബ്ലോക്ക് തല ശില്പശാലകള്‍ എപ്പോഴേ ആസൂത്രണം ചെയ്തുകഴിഞ്ഞിരിക്കുന്നു!

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X