കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളരി ഒരു ബ്രോഷര്‍ കലയോ?...3

  • By Staff
Google Oneindia Malayalam News

വേദങ്ങളിലൊന്നായ യജുര്‍വേദത്തിന്റെ ഉപവേദമായി ധനുര്‍വേദം വരുന്നു. ഇന്ത്യയിലെ ആയോധനകലയെപ്പറ്റി ധനുര്‍വേദം വിവരിക്കുന്നു. ധനുര്‍വേദത്തിന്റെ പാരമ്പര്യത്തില്‍ നിന്ന് രൂപം കൊണ്ട അഗ്നിപുരാണ, ധനുര്‍വേദസംഹിത എന്നീ രചനകളില്‍ ആയോധനകലകളുടെ വിശദമായ വിവരണമുണ്ട്. ഇതില്‍ പലതും ഇന്നത്തെ കളരിയുമായി സാമ്യമുള്ളവയാണ്.

വിദ്ഗധരുടെ അഭിപ്രായപ്രകാരം കളരിയുടെ വേരുകള്‍ 3,000 വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് നീളുന്നു. വേദകാലഘട്ടത്തിലത്രെ കളരിയുടെ ഉദയം. അതായത് ക്രിസ്തുവിന് മുന്‍പ് 1200നും 600 നും ഇടയിലുള്ള കാലഘട്ടത്തില്‍.

കേരളത്തില്‍ പണ്ട് നായര്‍തറവാടുകളില്‍ കളരിപ്പയറ്റ് ഒരു നിര്‍ബന്ധകലയായിരുന്നു. നായര്‍കുട്ടികള്‍ക്ക് ഏഴ് വയസ്സായാല്‍ നേരെ കളരിയിലേക്ക് അയക്കുന്ന പതിവുണ്ടായിരുന്നു. അവര്‍ കളരികളില്‍ നിന്ന് പല അടവുകളും അഭ്യസിക്കുന്നു. പ്രായപൂര്‍ത്തിയായാല്‍ പിന്നെ ആയുധങ്ങള്‍ കൊണ്ടായി അഭ്യാസം. അമ്പും വില്ലും, വടി, കുന്തം, വാള്‍, ഉറുമി എന്നിവകൊണ്ടെല്ലാം അടവുകള്‍ അഭ്യസിക്കും. വിദ്യ പൂര്‍ത്തിയായാല്‍ ഇവര്‍ പ്രാദേശിക രാജാക്കന്മാരുടെ പോരാളികളാവും.

കളരിഗുരുക്കളില്‍ ചിലര്‍ സൂക്ഷിക്കുന്ന താളിയോലകള്‍ പ്രകാരം കളരിയുടെ ഉത്ഭവത്തെ പുരാണകഥകളുമായി ബന്ധപ്പെടുത്തുന്നു. ഇത് പ്രകാരം ദശാവതാരങ്ങളില്‍ ഒന്നായ പരശുരാമനാണ് കളരി സൃഷ്ടിച്ചത്. കടലില്‍ മഴുവെറിഞ്ഞ് കേരളക്കരയുണ്ടാക്കിയ പരശുരാമന്‍, ആ കേരളക്കരയെ രക്ഷിക്കാന്‍ അങ്ങോളമിങ്ങോളം 108 കളരികള്‍ സ്ഥാപിച്ചുവെന്നാണ് ഐതിഹ്യം. പരശുരാമന്‍ തന്റെ 21 ശിഷ്യന്മാരെ കളരിപ്പയറ്റ് പഠിപ്പിച്ചു. അവരാണത്രെ ആദ്യത്തെ കളരിഗുരുക്കന്മാര്‍.

വടക്കന്‍ കേരളത്തില്‍ കളരിപ്പയറ്റ് പഴയകാല ജീവിതത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നു. അവിടുത്തെ കടത്താനടന്‍, പുത്തൂരം വീടുകളിലെ കളരിക്കഥകള്‍ രോമാഞ്ചമുണര്‍ത്തുന്നതാണ്. 20ാം നൂറ്റാണ്ടില്‍ മാരംവീട്ടില്‍ കണാരന്‍ ഗുരുക്കളും സി.വി. നാരായണന്‍ ഗുരുക്കളുമാണ് കളരിയ്ക്ക് ഏറെ പ്രചാരമുണ്ടാക്കിയത്. അവര്‍ കളരിപ്പയറ്റിന് ജീവിതമര്‍പ്പിച്ച ഒരു വന്‍ ശിഷ്യപരമ്പരകളെ സൃഷ്ടിച്ചെടുത്തു. പാരമ്പര്യത്തില്‍ ജീവിതത്തിന്റെ പരിഹാരങ്ങള്‍ തേടുന്ന ഈ ആധുനിക ലോകത്തിന്, ആധുനിക കാലത്തിന് പല നിലകളില്‍ കളരി ഒരു നല്ല താങ്ങായിരിക്കും.

3


വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X