കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിമ്മേ, ജിമ്മേ...കോടിയെവിടെ?...2

  • By Staff
Google Oneindia Malayalam News

കെഎസ്ഐഡിസി മാത്രം 20 ധാരണാപത്രങ്ങളില്‍ ഒപ്പിട്ടു. ഇതില്‍ വിവാദമായ കടല്‍ മണല്‍ ഖനന പദ്ധതിയും ഉള്‍പ്പെടുന്നു. കടല്‍മണല്‍ ഖനനം പാരിസ്ഥിതിക പഠനത്തിന് ശേഷം മാത്രം നടപ്പാക്കുന്ന പദ്ധതിയാണ്. ക്രൗണ്‍ മാരിടൈം ഇന്ത്യാ ലിമിറ്റഡ് എന്ന പദ്ധതിയാണ് ഇതിന്റെ പ്രൊമോട്ടര്‍മാര്‍. 180 കോടിയാണ് മുതല്‍മുടക്കുന്നത്.

ബിനാനി സിങ്കിന്റെ വികസനത്തിനും കാപ്റ്റീവ് പവര്‍ യൂണിറ്റിനുമായി ബിനാനി ഇന്‍ഡസ്ട്രീസ് 1,000 കോടി മുടക്കും. നെസ്റ് ഗ്രൂപ്പിന്റെ ജാവേദ് ഹസ്സന്‍ സ്ഥാപിച്ച വെന്‍ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് 100 കോടിയുടെ മൂലധനം നല്കും. കണ്‍സോളിഡേറ്റഡ് റിസോര്‍ട്ടിന്റെ മുഹമ്മദലി വാഗമണില്‍ റിസോര്‍ട്ട് കോംപ്ലക്സ് സ്ഥാപിക്കാന്‍ 50 കോടി മുതല്‍ മുടക്കും. പോബ്സ് ഗ്രൂപ്പിന്റെ അബ്രഹാം ജേക്കബ് ഗ്രാനൈറ്റ് ക്രഷിംഗ് യൂണിറ്റ് സ്ഥാപിക്കാന്‍ 25 കോടി മുടക്കും. വിവാഹസാമഗ്രികള്‍ ഒരിടത്തുനിന്നും വാങ്ങാവുന്ന ഏഴ് കേന്ദ്രങ്ങള്‍ ആലുക്കാസ് ഗ്രൂപ്പ് കേരളത്തില്‍ സ്ഥാപിക്കും. 400 കോടി മുതലിറക്കും. ഇത്രയുമാണ് കെഎസ്ഐഡിസിയുമായി ബന്ധപ്പെട്ടുള്ള കരാര്‍. ടൂറിസം വകുപ്പും സ്വകാര്യപ്രൊമോട്ടര്‍മാരുമായി ചേര്‍ന്ന് ഒട്ടേറെ പദ്ധതികള്‍ ഒപ്പിട്ടു. 400 കോടി ചെലവില്‍ സ്ഥാപിക്കുന്ന കണ്ണൂരിലെ വിമാനത്താവളം ആണ് ഇതിലെ ഒരു പദ്ധതി. ബേക്കലില്‍ റിസോര്‍ട്ട് സ്ഥാപിക്കാന്‍ 100 കോടി മുടക്കും. ഇത് രണ്ടും ലീലാ ഗ്രൂപ്പുമായി ചേര്‍ന്നുള്ള പദ്ധതിയാണ്. വേളിയില്‍ അമ്യൂസ്മെന്റ പാര്‍ക്ക് സ്ഥാപിക്കാന്‍ അബുദാബിയിലെ എസ്എഫ്സി ഗ്രൂപ്പ് 105 കോടി മുടക്കും. മുംബൈയിലെ ഇന്‍ഹെറിറ്റന്‍സ് ഇന്ത്യ ഒരു ഹോളിസ്റിക് ടൂറിസം-വിദ്യഭ്യാസ പദ്ധതിക്ക് 50 കോടി മുടക്കും. കൊച്ചിയില്‍ മുത്തൂറ്റ് ഗ്രൂപ്പ് 30 കോടി ചെലവില്‍ ഒരു എയര്‍പോര്‍ട്ട് ഹോട്ടലും ഫ്ലൈറ്റ് കിച്ചണും സ്ഥാപിക്കും.

തദ്ദേശസ്വയംഭരണ വകുപ്പ് 11 പദ്ധതികളിലാണ് ധാരണാപത്രം ഒപ്പിട്ടത്. മൂലധനമായി ആകെ വരുന്നത് 237 കോടിയാണ്. കുടുംബസമേതം ആഹ്ലാദിക്കാവുന്ന വിനോദകേന്ദ്രങ്ങള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, ബസ് സ്റേഷനുകള്‍, മാര്‍ക്കറ്റ് കോംപ്ലക്സുകള്‍, ഓഷ്യനേറിയം എന്നിവയാണ് ഈ പദ്ധതികള്‍.

ആരോഗ്യവകുപ്പ് ഒപ്പിട്ടത് 13 പദ്ധതികളിലാണ്. ആകെ മൂലധനം 1,875 കോടി രൂപ. മെഡിക്കല്‍ കോളെജുകളിലും ജില്ലാ ആശുപത്രികളിലും സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കുകള്‍, പേ വാര്‍ഡുകള്‍, ഹ്രസ്വകാല താമസത്തിനുതകുന്ന വീടുകള്‍ എന്നിവ സ്ഥാപിക്കാനുള്ളതാണ് പ്രധാനപദ്ധതി. ടെലി മെഡിസിന്‍ കേന്ദ്രവും മാലിന്യ സംസ്കരണ പ്ലാന്റും ഇതില്‍ ഉള്‍പ്പെടുന്നു. ഇക്കൂട്ടത്തില്‍ മൂന്ന് മെഗാപദ്ധതികളും ഉള്‍പ്പെടുന്നു: വിദേശ മെഡിക്കല്‍ സര്‍വകലാശാല, മെഡിക്കല്‍ പഠനത്തിനുള്ള ഒരു ഇന്‍സ്റിറ്റ്യൂട്ട്, മെഡിക്കല്‍ ഗവേഷണത്തിനുള്ള ഒരു ഇന്‍സ്റിറ്റ്യൂട്ട് എന്നിവയാണ് ഈ പദ്ധതികള്‍. ഇവയ്ക്കെല്ലാം കൂടി 500 കോടി നിക്ഷേപം വരും.

വിദ്യാഭ്യാസ മേഖലയില്‍ ഏഷ്യാനെറ്റ് ഗ്രൂപ്പുമായി ചേര്‍ന്ന 400 കോടിയുടെ പദ്ധതി പ്രധാനമാണ്. സ്കൂളുകളിലെ ഐടി പഠനത്തിന് ഏഷ്യാനെറ്റ് ഗ്രൂപ്പ് സഹായിക്കുമെന്നതാണ് ഈ പദ്ധതി. നെസ്റ് ഗ്രൂപ്പ് ഒരു വര്‍ച്വല്‍ സര്‍വകലാശാല 100 ചെലവില്‍ സ്ഥാപിക്കും. ബാംഗ്ലൂരിലെ ജെയിന്‍ ഗ്രൂപ്പ് ഒരു വിദ്യാഭ്യാസപാര്‍ക്ക് സ്ഥാപിക്കും.

തുറമുഖ വകുപ്പിന്റെ പദ്ധതികളില്‍ ബേപ്പൂര്‍ തുറമുഖ പദ്ധതിയ്ക്ക് മാത്രമേ പ്രതികരണമുണ്ടായുള്ളൂ. കോഴിക്കോട്ടെ പാരിസണ്‍ ഗ്രൂപ്പാണ് ഈ പദ്ധതിക്ക് തുറമുഖവകുപ്പുമായി കരാറൊപ്പിട്ടിരിക്കുന്നത്. 350 കോടി രൂപയുടേതാണ് ഈ പദ്ധതി. ട്രാന്‍സ്പോര്‍ട്ട് വകുപ്പ് 134 കോടിയുടെ ഏഴ് പദ്ധതികള്‍ ഒപ്പിട്ടു. ഇതില്‍ രണ്ടെണ്ണം റിലയന്‍സ് ഗ്രൂപ്പുമായി ചേര്‍ന്നതാണ്. തമ്പാനൂര്‍ ബസ് സ്റേഷന്‍, എറണാകുളം ബോട്ട്ജെട്ടിയിലെ ബസ്സ്റേഷന്‍ എന്നിവ ആധുനികവല്ക്കരിക്കുക എന്നതാണ് പദ്ധതികള്‍.

കിന്‍ഫ്ര 28 ധാരണാപത്രങ്ങളില്‍ ഒപ്പിട്ടു. 559 കോടിയുടെ മൂലധനം കൊണ്ടുവരാവുന്ന പദ്ധതികളാണിവ. പ്രവാസിവകുപ്പ് 12 കോടി മുതല്‍ മുടക്കുള്ള മൂന്ന് പദ്ധതികളില്‍ ധാരണാപത്രം ഒപ്പിട്ടു.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X