കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി അന്ന് എന്ത് പറഞ്ഞു?

  • By Staff
Google Oneindia Malayalam News

എന്തോ ഒരു അജണ്ട അവര്‍ക്കുണ്ട്.അതുകൊണ്ടാണ് പ്രശ്നം പരിഹരിക്കാന്‍ അവര്‍ സംസ്ഥാന ഗവണ്‍മെണ്ടുമായി സഹകരിക്കാത്തത്.

ഇത് ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തേണ്ട ഒരു സംഗതിയല്ലേ?

അങ്ങനെ ഇതൊന്നും അടിച്ചമര്‍ത്തി പരിഹരിക്കേണ്ട ഒരു പ്രശ്നമല്ല. ആരും എടുത്തുചാടി... സംസ്ഥാന ഗവണ്‍മെണ്ട് വളരെ ക്ഷമയോടുകൂടി ഈ പ്രശ്നം കൈകാര്യം ചെയ്യുകയാണ്. 15 മാസത്തിനുള്ളില്‍ 13 പേര്‍ മരിച്ച ഒരു ചെറിയ വാര്‍ഡാണ് മാറാട്. ഒരു പഞ്ചായത്ത് വാര്‍ഡിലാണ് 15 മാസംകൊണ്ട് 13 പേര്‍ കൊല്ലപ്പെട്ടത്. അതിന്റെ പകയും അതിന്റെ വിദ്വേഷവും അതിന്റെ സംഘര്‍ഷവും അതുണ്ടാക്കിയ വികാര തീവ്രതയും ആ പ്രദേശത്തുണ്ട്. അതില്‍ത്തന്നെ 8 പേര്‍ കൊല്ലപ്പെട്ടത് യാതൊരു പ്രകോപനവുമില്ലാതെയാണ്... കഴിഞ്ഞ രണ്ടാമത്തെ കൂട്ടക്കൊലയുണ്ടായത്.

ഒരു സംഘര്‍ഷവുമില്ലാതെ, ഒരു പ്രകോപനവുമില്ലാതെ 8 പേര്‍ അവിടെ കൊല്ലപ്പെട്ടു. മൊത്തം 13 പേര്‍ ഒരു പഞ്ചായത്ത് വാര്‍ഡില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെയും അതുപോലെതന്നെ കൊല്ലാന്‍ കൂട്ടുനിന്നവരുടെയും എല്ലാം ബന്ധുക്കളാണ് ആ ഒരു ചെറിയ വാര്‍ഡിലുള്ളത്. അപ്പോള്‍ ഇതിന്റെ സംഘര്‍ഷമുണ്ടവിടെ. സംസ്ഥാന ഗവണ്‍മെണ്ടിനോട് നിങ്ങള്‍ പൊലീസിനേയും പട്ടാളത്തിനേയും ഉപയോഗിച്ചുകൊണ്ട് ബലം പ്രയോഗിച്ച് ഇന്നദിവസത്തിനുള്ളില്‍ എല്ലാവരേയും പുനരധിവസിപ്പിക്കണമെന്ന് പറയുന്നത് ഒരു പക്വമായ നിലപാടല്ല. കുറച്ചുകൂടെ ക്ഷമകാണിക്കണം ഇത്തരം കാര്യങ്ങളില്‍.

അവിടെ ഇത്രയും ശത്രുതയുള്ള ആള്‍ക്കാരെ തോക്കും ലാത്തിയുംകൊണ്ട് അവരുടെ മനസ്സ് ശരിയാക്കാന്‍ പറ്റുമോ? അപ്പോള്‍ പുനരധിവാസത്തിനു തന്നെ, ഇന്ന തീയതിക്കുള്ളില്‍, പുനരധിവാസം നടത്തണമെന്ന് അന്ത്യശാസനം നടത്തുന്നവരൊക്കെ കുറച്ചുകൂടി ക്ഷമകാണിക്കണം. ഇത് വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട...

ഞാന്‍ ചോദിക്കട്ടെ, ഇവിടെ നാദാപുരത്ത് തെരുവന്‍പറമ്പിലെ നബീസ... ബിനുവിന്റെ കൊലപാതകത്തിനുശേഷം, നബീസയെ അവിടെ നിന്ന് ആട്ടിയോടിച്ചിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഈ മാറാട് പുനരധിവാസത്തെക്കുറിച്ച് ശബ്ദമുണ്ടാക്കുന്ന ആള്‍ക്കാര്‍ക്ക് ആര്‍ക്കെങ്കിലും ആ നബീസയെ അവരുടെ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടോ? എന്താ സാധിക്കാത്തത്? അപ്പോള്‍ ബിനുവിന്റെ കൊലപാതകത്തിനുശേഷമുണ്ടായ പകയുടെയും വിദ്വേഷത്തിന്റെയും അന്തരീക്ഷമാണ്...

രണ്ടുവര്‍ഷം കഴിഞ്ഞിട്ടുപോലും തെരുവന്‍പറമ്പിലെ നബീസ ഇന്നും താമസിക്കുന്നത് വളയത്താണ്. സ്വന്തം വീട്ടിലേക്ക് വന്നിട്ടില്ല. ഇത്തരം കലാപങ്ങളുണ്ടാക്കുന്ന പകയും വിദ്വേഷവും എല്ലാവരും കാണണം. അല്ല, ആരും എടുത്ത് ചാടരുത്. എല്ലാവരും കുറച്ചുകൂടി ക്ഷമകാണിക്കണം. സംസ്ഥാന ഗവണ്‍മെണ്ടിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ എളുപ്പമാണ്. സംസ്ഥാന ഗവണ്‍മെണ്ടിന് ഇവിടെ സമാധാനം സ്ഥാപിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, സംസ്ഥാന ഗവണ്‍മെണ്ട് കൈകാര്യം ചെയ്യുന്നത് വളരെ വളരെ പ്രയാസപൂര്‍ണമായ ഒരു സാഹചര്യമാണ്. ഒരു ചെറിയ പഞ്ചായത്ത് വാര്‍ഡില്‍ 13 പേര്‍ കൊല്ലപ്പെട്ടതിനുശേഷമുള്ള വിദ്വേഷവും പകയുമുള്ള അന്തരീക്ഷമാണ് കൈകാര്യം ചെയ്യുന്നത്. അതിനാരും അന്ത്യശാസനം നല്‍കിയിട്ട് കാര്യമില്ല. അത് വളരെ ക്ഷമയോടുകൂടി മാത്രമേ കൈകാര്യം ചെയ്യാന്‍ സാധിക്കുകയുള്ളൂ.

ഈ അന്ത്യശാസനം നല്‍കുന്നത് കാര്യമായിട്ടും മുസ്ലിംലീഗാണ്.

ആര് അന്ത്യശാസനം നടത്തിയാലും അന്ത്യശാസനത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാവുന്ന കാര്യമല്ലിത്. അത് സാദ്ധ്യമല്ല. ഗവണ്‍മെണ്ടിന് ഇത് വളരെ ആലോചിച്ച് വളരെ ക്ഷമയോടുകൂടി മാത്രമേ ഈ പ്രശ്നം കൈകാര്യം ചെയ്യാന്‍ സാധിക്കുകയുള്ളൂ. അതാണ് ഞാന്‍ ചോദിച്ചത്, രണ്ടുവര്‍ഷം കഴിഞ്ഞല്ലോ, എന്നിട്ട് നാദാപുരത്ത് നബീസയെ... മാനഭംഗത്തിനിരയായ നബീസയെ എന്തുകൊണ്ട് കുടിയിരുത്താന്‍ സാധിക്കുന്നില്ല.

സി.എമ്മിന്റെ ഈ നിലപാട് ഛത്തീസ്ഗഡിലെ അജിത് ജോഗിയുടെയും മദ്ധ്യപ്രദേശിലെ ദിഗ്വിജയിന്റെയും സോഫ്റ്റ് ഹിന്ദുത്വ ലൈനിന്റെ തുടര്‍ച്ചയാണെന്നാണ് ആക്ഷേപം?

ആക്ഷേപിക്കാന്‍... ഞാന്‍ തുറന്ന് പറയാം. പിന്നെ... പിന്നെ... എന്നെ എല്ലാവരും തെറ്റിദ്ധരിക്കുന്നുണ്ട്. ഞാന്‍ സത്യം... പറഞ്ഞാല്‍ സത്യമേ പറയാറുള്ളൂ. ചിലപ്പോള്‍ മൗനം പാലിക്കും. നമ്മള്‍ കേരളത്തിലെ യാഥാര്‍ത്ഥ്യം കാണണം. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ സംഘടിതരാണ്. ഈ സംഘടിത ന്യൂനപക്ഷം, ആ സംഘടിതശക്തി ഉപയോഗിച്ചുകൊണ്ട് ഗവണ്‍മെണ്ടില്‍ നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടുന്നു, കൂടുതല്‍ വിലപേശല്‍ നടത്തുന്നു എന്നൊരാക്ഷേപം ഇതര സമുദായങ്ങള്‍ക്കുണ്ട്. ആ ആക്ഷേപത്തിന്റെ അന്തരീക്ഷം കേരളത്തില്‍ നിലനില്‍ക്കുന്നു. ആ സത്യം ആരും വിസ്മരിക്കരുത്.

അതോടൊപ്പം തന്നെ ഗള്‍ഫിലേക്ക് ഉണ്ടായിട്ടുള്ള കുടിയേറ്റവും അമേരിക്ക, യൂറോപ്പ് ഇവിടേക്കുള്ള കുടിയേറ്റത്തിന്റെ ആനുകൂല്യങ്ങള്‍ കൂടുതലുണ്ടായത്, കൂടുതല്‍ കിട്ടിയത് ന്യൂനപക്ഷ സമുദായങ്ങള്‍ക്കാണ്. അതുണ്ടാക്കിയ സാമ്പത്തിക അസമത്വം കേരളത്തിലെ നാട്ടിന്‍പുറങ്ങളിലുണ്ട്. കേരളത്തിലെ പട്ടണങ്ങളിലുണ്ട്. ഇതിന്റെയെല്ലാം പരിഭവങ്ങളും പിണക്കങ്ങളും കേരളീയ സമൂഹത്തിലുണ്ട്. ഈ യാഥാര്‍ത്ഥ്യം കാണാതിരുന്നിട്ട് കാര്യമില്ല. ഇതിന്റെ ഒരുകൂട്ടത്തിലാണ് പല... രാഷ്ട്രീയമായിട്ടുള്ള പല ശക്തികളുടെ മുതലെടുപ്പുകള്‍. ഇതെല്ലാം കാണാന്‍ ഇവിടത്തെ ന്യൂനപക്ഷ നേതാക്കന്മാര്‍ തയ്യാറാകണം. അവരും കുറച്ചുകൂടെ സംയമനം കാണിക്കണം.

സംഘടിത ശക്തി ഉണ്ടെന്നതിന്റെ പേരില്‍, ഗവണ്‍മെണ്ടിനെക്കൊണ്ട് എന്തും ചെയ്യിച്ചുകളയാം എന്ന ഒരു നിലപാടും ന്യൂനപക്ഷങ്ങള്‍ക്കും ശരിയല്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. മുഖ്യമന്ത്രിയെന്ന നിലയില്‍ അവരെ ഉപദേശിക്കാനുള്ള ബാദ്ധ്യത എനിക്കുണ്ട്. അതിനെ സോഫ്റ്റെന്നോ ഹാര്‍ഡെന്നോ പറഞ്ഞാല്‍... അങ്ങനെയൊന്നും ഒരു തൊട്ടാവാടിയൊന്നുമല്ല ഞാന്‍. എനിക്ക് ശരിയെന്ന് തോന്നുന്ന അഭിപ്രായമാണ് ഞാന്‍ പറഞ്ഞത്. പറയുമ്പോള്‍ സത്യം പറയും. ചിലപ്പോള്‍ പറയാതിരിക്കും. നിങ്ങള്‍ ചോദിച്ചതുകൊണ്ട് ഞാനിപ്പോള്‍ സത്യം പറഞ്ഞു.

കേരളത്തില്‍ രാഷ്ട്രീയരംഗത്തും ഭരണരംഗത്തും കേരള സമൂഹത്തിലും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് ന്യൂനപക്ഷങ്ങളാണ്. ആ സത്യം കാണുന്ന ഒരുത്തനാണ് ഞാന്‍.

അതുകൊണ്ടാണ് ന്യൂനപക്ഷങ്ങളോട് കുറച്ചുകൂടി സംയമനം പാലിക്കണം, ന്യൂനപക്ഷനേതാക്കന്മാര്‍ കുറച്ചുകൂടി യാഥാര്‍ത്ഥ്യബോധം കാണിക്കണം... കുറച്ചുകൂടി സംയമനം കാണിക്കണമെന്ന് പറയുന്നത്. അതിനെ സോഫ്റ്റ് ഹിന്ദുത്വ എന്നൊക്കെ പറഞ്ഞ് ആക്ഷേപിച്ചാല്‍... പറഞ്ഞാല്‍ ഞാന്‍ സത്യമേ പറയൂ. പറയിന്‍, മിണ്ടാതിരിക്കാം വേണമെങ്കില്‍.

ഇത്തരമൊരു പ്രസ്താവന തീവ്ര ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുകയല്ലേ?

സത്യം പറഞ്ഞാല്‍ അത് അങ്ങനെയാണോ? വേറൊരുചോദ്യം ചോദിച്ചല്ലോ. മാറാടുപോയി ബലംപ്രയോഗിച്ച് ആളെ താമസിപ്പിക്കണമെന്ന് പറഞ്ഞവര്‍ നാദാപുരത്ത് നബീസയെ ഉപരോധിക്കുകയാണല്ലോ. അതും വേറൊരു സത്യമല്ലേ? അത് നിങ്ങളും പറയുന്നില്ലല്ലോ? ആ സത്യം നിങ്ങളും ഒളിച്ചുവയ്ക്കുകയല്ലേ? മാറാട് പുനരധിവാസത്തെ ഹൈലൈറ്റ് ചെയ്യുന്ന നിങ്ങളും പ്രൊഫഷണലായിട്ട് ആലോചിക്ക്.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X