കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്സുമാരേ, ബ്രിട്ടനിലേക്ക് പറക്കും മുമ്പ്...

  • By Staff
Google Oneindia Malayalam News

Nurseനഴ്സ്മാരുടെ ക്ഷാമം

നഴ്സിംഗ് മേഖലയില്‍ ജോലിചെയ്യാന്‍ വേണ്ടത്ര ആളെ കിട്ടാത്തത് യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും വലിയ തലവേദനയാണ്. ഈ രാജ്യങ്ങള്‍ ആരോഗ്യരംഗത്തിന് വലിയ പ്രാധാന്യം നല്കുന്നതിനാലാണ് നഴ്സിംഗ് മേഖലയിലെ അപര്യാപ്തതകള്‍ പരിഹരിയ്ക്കാന്‍ പുറത്തുനിന്നും നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ തീരുമാനിച്ചത്. ഈ അവസരമാണ് ഇന്ത്യയെപ്പോലുള്ള അവികസിതരാജ്യങ്ങള്‍ക്ക് അനുഗ്രഹമായത്.

1990കളില്‍ തന്നെ പുറംരാഷ്ട്രങ്ങളില്‍ നിന്നും ബ്രിട്ടനിലേക്കുള്ള നഴ്സുമാരുടെ ഒഴുക്ക് തുടങ്ങി. വൈകാതെ അത്തരം വിദേശനഴ്സുമാരുടെ എണ്ണം അഞ്ച് മടങ്ങായി വര്‍ധിച്ചു. 2000-2001ല്‍ മാത്രം ബ്രിട്ടനില്‍ രജിസ്റര്‍ ചെയ്ത വിദേശനഴ്സുമാരുടെ എണ്ണം 9,694 ആണെങ്കില്‍ 2001-2002ല്‍ മാത്രം അത് 15,000മായി കൂടി. ഇരട്ടിയോളമാണെന്നര്‍ത്ഥം. രജിസ്റര്‍ ചെയ്യാതെതന്നെ ബ്രിട്ടനില്‍ ജോലിചെയ്യുന്ന നഴ്സുമാര്‍ ഇതിന് പുറമെയുണ്ട്.

ബ്രിട്ടനിലെ 78 ശതമാനം ആശുപത്രികളും ക്ലിനിക്കുകളും നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും അപര്യാപ്തതയെക്കുറിച്ച് സ്ഥിരം പരാതിപ്പെടുന്നതായി നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് നടത്തിയ പഠനത്തില്‍ തെളിഞ്ഞിരുന്നു. ഇപ്പോള്‍ ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ലക്ഷ്യമിടുന്നത് 2008 ആകുമ്പോഴേയ്ക്കും 35,000 ത്തോളം പുതിയ നഴ്സുമാരെ റിക്രൂട്ട് ചെയ്യാനാണ്. നേരത്തെ മറ്റ് യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള നഴ്സുമാരാണ് ബ്രിട്ടനിലേക്ക് കൂടുതല്‍ ഒഴുകിയിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ഥിതി മാറി. യൂറോപ്യന്‍ യൂണിയന്‍ അവരുടെ രാഷ്ട്രങ്ങളില്‍ നിന്നും ബ്രിട്ടനിലേക്ക് ജോലിക്ക് പോകുന്ന നഴ്സുമാരുടെ കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതും ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഗുണം ചെയ്തു.

വര്‍ണ്ണവിവേചനം, ചൂഷണം, ഒറ്റപ്പെടല്‍

ബ്രിട്ടനില്‍ ജോലി ചെയ്യുന്ന ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലെ നഴ്സുമാര്‍ക്ക് പലതരത്തില്‍ പീഢനങ്ങള്‍ ഏല്ക്കേണ്ടിവരുന്നുണ്ട്. വര്‍ണ്ണവിവേചനം, രോഗികളില്‍ നിന്നുള്ള ചൂഷണം, തൊഴില്‍സ്ഥലത്തെ ഒറ്റപ്പെടല്‍ തുടങ്ങി ഒട്ടേറെ മാനസികവ്യഥകള്‍ നഴ്സുമാര്‍ അനുഭവിയ്ക്കുന്നുണ്ടെന്ന് പഠനറിപ്പോര്‍ട്ട് വിശദീകരിയ്ക്കുന്നു.

ബ്രിട്ടനിലെ സറെ സര്‍വകലാശാലയിലെ യൂറോപ്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ സയന്‍സസ് ആണ് ബ്രിട്ടനിലെ ആശുപത്രികളിലും കെയര്‍ ഹോമുകളിലും ജോലിയ്ക്കെത്തുന്ന നഴ്സുമാര്‍ക്കിടയില്‍ പഠനം നടത്തിയത്. ബ്രിട്ടനിലെ റോയല്‍ കോളെജ് ഓഫ് നഴ്സിംഗിന് വേണ്ടിയാണ് ഈ പഠനം നടത്തിയത്. ഏഷ്യയില്‍ നിന്നുള്‍പ്പെടെ വിവിധ ഭൂഖണ്ഡങ്ങളിലെ 18 രാഷ്ട്രങ്ങളില്‍ നിന്നുള്ള 67 നഴ്സുമാര്‍ക്കിടയില്‍ പഠനം നടത്തി. ബ്രിട്ടനിലെ ലീഡ്സ്, കാര്‍ഡിഫ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന നഴ്സുമാരെയാണ് പ്രധാനമായും പഠനവിധേയമാക്കിയത്.

ബ്രിട്ടനിലേയ്ക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികള്‍ അനധികൃതമായി ഫീസെന്ന നിലയില്‍ വന്‍തുക വാങ്ങുന്നതായും ചില നഴ്സുമാര്‍ക്ക് പരാതിയുണ്ട്. തൊഴില്‍ ചെയ്യുന്ന ഇടത്തില്‍ ബഹുമാനവും പരിഗണനയും വേണമെന്നതാണ് നഴ്സുമാര്‍ ഉയര്‍ത്തുന്ന ആവശ്യം.

ചിലയിടങ്ങളില്‍ തീരെ മോശപ്പെട്ട താമസസൗകര്യങ്ങളാണ് നഴ്സുമാര്‍ക്ക് ലഭിയ്ക്കുന്നത്. ഇത് അവര്‍ക്കിടയില്‍ ഒറ്റപ്പെടലും ഗൃഹാതുരത്വവും ഉണര്‍ത്തുന്നതായും പറയുന്നു. സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരാണത്രെ കൂടുതല്‍ ചൂഷണത്തിന് വിധേയമാകുന്നത്. അതേ സമയം ബ്രിട്ടന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ക്ക് വലിയ പ്രശ്നങ്ങളില്ല. 2001ല്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലിചെയ്യുന്നവരും കഷ്ടപ്പാടുകള്‍ അനുഭവിച്ചിരുന്നു. എന്നാല്‍ നിരന്തരമായ പരാതികളെത്തുടര്‍ന്ന് ഇവിടെ കുറെ നല്ലമാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.

പൊതുവെ വെള്ളക്കാരികളായ നഴ്സുമാര്‍ ചെയ്യാനിഷ്ടപ്പെടാത്ത ജോലികളാണ് ഏഷ്യയില്‍ നിന്നും വരുന്ന നഴ്സുമാരെ ഏല്പിക്കുന്നത്. മാത്രമല്ല, ഏഷ്യയില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് എത്രവര്‍ഷത്തെ അനുഭവപരിചയമുണ്ടെങ്കിലും വെള്ളക്കാരികളായ നഴ്സുമാര്‍ അവരെ അനുസരിക്കാറില്ല. അവിടെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ എട്ട് ശതമാനത്തോളം ഏഷ്യക്കാരും ആഫ്രിക്കക്കാരുമായ നഴ്സുമാര്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ഇതില്‍ പ്രൊമോഷന്‍ ലഭിയ്ക്കുന്നത് ചെറിയൊരു ശതമാനത്തിന് മാത്രമാണ്. അതും വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X