കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൂറിസം: പ്രതീക്ഷയോടെ കേരളം

  • By Super
Google Oneindia Malayalam News

2003ലെ ടൂറിസ്റ് സീസണ്‍ എത്തിക്കഴിഞ്ഞു. ഇക്കുറി കേരളം ഏറെ ശുഭപ്രതീക്ഷയോടെയാണ് വിദേശ-സ്വദേശ ടൂറിസ്റുകളെ കാത്തിരിയ്ക്കുന്നത്.

ഇക്കുറി വിനോദസഞ്ചാരരംഗത്ത് കേരളം കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് ടൂറിസം മന്ത്രിയും വകുപ്പും ടൂറിസം വ്യവസായമേഖലയിലുള്ളവരും പ്രവചിയ്ക്കുന്നു. ഇതിനേക്കാള്‍ നല്ല സമയം കേരളത്തിന് വരാനില്ലെന്നാണ് ടൂറിസം മന്ത്രി കെ.വി. തോമസിന്റെ അഭിപ്രായം.

അന്താരാഷ്ട്ര വിമാനസര്‍വീസിന്റെ കാര്യത്തില്‍ 30 ശതമാനം വര്‍ധനയാണ് കേരളം പ്രതീക്ഷിയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ടൂറിസം രംഗത്ത്നിന്നുള്ള വരുമാനം 5,500 കോടി രൂപയായിരുന്നു. ഇക്കുറി വരുമാനത്തിന്റെ കാര്യത്തില്‍ 20 ശതമാനം വളര്‍ച്ചയാണ് കേരളം പ്രതീക്ഷിയ്ക്കുന്നത്. അന്താരാഷ്ട്ര വിമാനസര്‍വീസുകളുടെ വര്‍ധന ദേശീയ തലത്തില്‍ 7-8 ശതമാനം മാത്രമായിരിക്കുമ്പോള്‍ കേരളത്തില്‍ അത് 30 ശതമാനമാണ്. - കേരള ടൂറിസം വകുപ്പ് ഡയറക്ടര്‍ അല്‍കേഷ് കുമാര്‍ ശര്‍മ്മ പറയുന്നു.

ആഭ്യന്തര ടൂറിസത്തിന്റെ കാര്യത്തിലും കേരളം കഴിഞ്ഞ വര്‍ഷം വന്‍കുതിച്ചുചാട്ടമുണ്ടാക്കി. കഴിഞ്ഞവര്‍ഷം 61 ലക്ഷം ആഭ്യന്തരടൂറിസ്റുകളാണ് കേരളം സന്ദര്‍ശിച്ചത്. തൊട്ടുമുന്‍പത്തെ വര്‍ഷത്തേക്കാള്‍ അഞ്ചു ലക്ഷം പേരാണ് അധികമെത്തിയത്. ഡിസംബര്‍-ജനവരി മാസങ്ങളില്‍ കേരളത്തിലെ വന്‍കിട ഹോട്ടലുകളില്‍ മുറി കിട്ടാനില്ലാത്ത അവസ്ഥയാണ്. എല്ലാ മുറികളും മുന്‍കൂറായി ബുക്ക് ചെയ്യപ്പെട്ടുകഴിഞ്ഞു. വിദേശടൂറിസ്റുകളുടെ വരവറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം യൂറോപ്പില്‍ നിന്ന് തിരുവനന്തപുരത്ത് ആദ്യ ചാര്‍ട്ടേഡ് വിമാനമിറങ്ങി. വിദേശികളുമായി ഒരു കപ്പല്‍ കൊച്ചി തുറമുഖത്ത് അടുത്തുകഴിഞ്ഞു.

ഹോട്ടലുകളിലെ മുറികളെല്ലാം 100 ശതമാനവും ബുക്ക്ചെയ്യപ്പെട്ടു കഴിഞ്ഞു. ഇക്കുറി കേരളത്തിന് ഏറ്റവും നല്ല സീസണ്‍ ആയിരിക്കും. - ടൂറിസം മന്ത്രി കെ.വി. തോമസ് പറയുന്നു. ടാജ്, കാസിനോ, കെടിഡിസി റിസോര്‍ട്ടുകള്‍, ലെ മെറിഡിയന്‍ എന്നിവിടങ്ങളിലൊന്നും ഡിസംബര്‍-ജനവരി മാസങ്ങളില്‍ മുറികള്‍ ഒഴിവില്ല.

മുറി ബുക്ക് ചെയ്തവരില്‍ വിദേശ ടൂറിസ്റുകളുടെ എണ്ണത്തില്‍ 12 ശതമാനവും ആഭ്യന്തര ടൂറിസ്റുകളുടെ എണ്ണത്തില്‍ 16 ശതമാനവും വര്‍ധനയുണ്ടാകും. - ലെ മെറിഡിയന്‍ ജനറല്‍ മാനേജര്‍ സഞ്ജയ് ശര്‍മ്മ പറയുന്നു. ഈ വര്‍ഷം കേരളത്തിലെ ടൂറിസം രംഗത്തിന്റെ വിപണന തന്ത്രങ്ങള്‍ ആവിഷ്കരിക്കരിയ്ക്കാന്‍ 400 ഓളം ദേശീയ-അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റര്‍മാരെ സഞ്ജയ് ശര്‍മ്മ കേരളത്തില്‍ എത്തിച്ചിരുന്നു.

ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് പകരം ടൂറിസ്റുകളില്‍ ഊന്നുന്ന തന്ത്രമാണ് കാസിനോ കൈക്കൊണ്ടത്. അവര്‍ക്കും ഇക്കുറി ടൂറിസ്റുകളുടെ മുന്‍കൂര്‍ ബുക്കിംഗിന്റെ കാര്യത്തില്‍ വര്‍ധനയുണ്ട്.

കഴിഞ്ഞ 10 വര്‍ഷമായി ഡിസംബര്‍-ജനവരി മാസങ്ങളില്‍ ഹോട്ടലില്‍ മുഴുവനായി ബുക്കിംഗ് നടക്കാറുണ്ട്. കുറെക്കൂടി സമ്പന്നരായ വിദേശടൂറിസ്റുകളിലാണ് ഞങ്ങള്‍ ശ്രദ്ധകേന്ദ്രീകരിയ്ക്കുന്നത്. - കാസിനോ ഗ്രൂപ്പ് എംഡി ജോസ് ഡൊമിനിക് പറഞ്ഞു.

ഇക്കുറി തങ്ങളുടെ ഹോട്ടല്‍ ശൃംഖലയില്‍ താമസിയ്ക്കാനെത്തുന്ന വിദേശ ടൂറിസ്റുകളുടെ എണ്ണത്തില്‍ 12 ശതമാനത്തോളം വര്‍ധനയുണ്ടാകും. ഞങ്ങളുടെ വരുമാനം 20 ശതമാനം വര്‍ധിയ്ക്കും. - ജോസ് ഡൊമിനിക് പറയുന്നു.

ടൂറിസ്റ് സീസണില്‍ കുതിച്ചുചാട്ടമുണ്ടാകുമെങ്കിലും കേരളത്തിലെ ടൂറിസം വകുപ്പ് വിപണനപദ്ധതികള്‍ക്കായി രണ്ട് കോടി രൂപ മാത്രമേ ചെലവാക്കിയിട്ടുള്ളൂ. ഓരോ വര്‍ഷവും രണ്ട് കോടി മാത്രം ചെലവാക്കിയാല്‍ മതിയെന്നതാണ് ടൂറിസം വകുപ്പിന്റെ തീരുമാനം.

ബജറ്റിന്റെ കാര്യത്തില്‍ നിയന്ത്രണങ്ങളുണ്ടെങ്കിലും ഉള്ള തുക പുതുമയാര്‍ന്ന രീതിയില്‍ ചെലവഴിയ്ക്കുകയാണ് വകുപ്പെന്ന് ടൂറിസം സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ്മ പറയുന്നു. ഇത്തവണ ലണ്ടനില്‍ നടന്ന ലോക വ്യാപാര മേളയില്‍ മലബാര്‍, മണ്‍സൂണ്‍, മെഡിക്കല്‍ ടൂറിസം എന്നീ രീതിയില്‍ കേരളത്തെ പ്രചരിപ്പിക്കാനാണ് ശ്രമിച്ചത്. സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും സംഘടിപ്പിയ്ക്കാന്‍ കഴിയുന്ന സ്ഥലം എന്ന നിലയിലും കേരളത്തെ വിദേശലോകത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചു. - അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X