കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംബാനി തര്‍ക്കം റിലയന്‍സിനെ തകര്‍ക്കുമോ?...2

  • By Staff
Google Oneindia Malayalam News

ധീരുഭായിയുടെ പത്നി കോകിലാ ബഹനും കുടുംബാംഗങ്ങളും സഹോദരര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കോകിലബെന്‍ സന്ധി സംഭാഷണത്തിന് ഇല്ലെന്നും അനില്‍ പ്രശ്നം കോടതിയിലേയ്ക്ക് കൊണ്ടുപോകാനാണ് സാദ്ധ്യതയെന്നും അഭ്യൂഹങ്ങളുണ്ട്.

ഓഹരി നിക്ഷേപകര്‍ എന്താണ് സത്യാവസ്ഥ എന്നറിയാതെ വിഷമിയ്ക്കുകയാണ്. മൂന്ന് കോടി ഓഹരി ഉടമകളുള്ള കമ്പനിയുടെ ഉടമസ്ഥത സംബന്ധിച്ച കാര്യങ്ങളും കൂടുതല്‍ സുതാര്യമാവണമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

റിലയന്‍സില്‍ താന്‍ പറയുന്നതാണ് അവസാനവാക്കെന്ന മുകേഷ് പറഞ്ഞിരുന്നു. ഇതും 1977 മുതല്‍ ഡയറക്ടര്‍ ബോര്‍ഡംഗവും റിലയന്‍സിന്റെ നിയമോപദേഷ്ടാവുമായിരുന്ന എംഎല്‍ ഭക്തയുടെ രാജിയും അനില്‍ അംബാനി സംഭവത്തെക്കുറിച്ച് ഇതുവരെയും വ്യക്തമായ അഭിപ്രായങ്ങളൊന്നും പറയാത്തതും കൂട്ടിവായിക്കുമ്പോള്‍ റിലയന്‍സെന്ന ശക്തിസാമ്രാജ്യം എവിടെയോ ദുര്‍ബലമാകുന്നുവോയെന്ന് എല്ലാവരും ചിന്തിച്ചു പോകും. മുകേഷ് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ഭക്ത രാജിക്കാര്യം പുനരാലോചിയ്ക്കാമെന്ന് പറഞ്ഞിട്ടുണ്ട്.

ഇതിനിടെ തനിക്കു പറയാനുള്ളതെല്ലാം പറയേണ്ട സമയത്തു പറയാമെന്നുള്ളഅനിലിന്റെ വെളിപ്പെടുത്തലും പ്രശ്നങ്ങള്‍ രൂക്ഷമാണെന്ന സൂചനയാണ് നല്‍കുന്നത്. 2004 ജൂലായ് 27നു നടന്ന റിലയന്‍സ് ബോര്‍ഡ് മീറ്റിംഗാണ് പ്രശ്നം കൂടുതല്‍ വഷളാക്കിയതെന്നറിയുന്നു. ഈ മീറ്റിംഗില്‍ മുകേഷിനെ കമ്പനിയുടെ സര്‍വാധികാരിയായി പ്രഖ്യാപിച്ചിരുന്നു. ഇതംഗീകരിക്കാതിരുന്ന അനിലിന്റെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കേണ്ടെന്ന് ബോര്‍ഡംഗങ്ങള്‍ തീരുമാനിച്ചിരുന്നു. അഭിപ്രായവോട്ടെടുപ്പോ മറ്റോ കൂടാതെയാണ് മുകേഷിന് അധികാരം കൈമാറ്റം ചെയ്യാന്‍ ഡയറക്ടര്‍ബോര്‍ഡ് മീറ്റിംഗ് തീരുമാനിച്ചതെന്ന് അനില്‍ ആരോപിക്കുന്നു.

ഉടമസ്ഥതാവകാശത്തിനി മധ്യസ്ഥത വഹിക്കാന്‍ രാഹുല്‍ബജാജിനെപ്പോലുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും തര്‍ക്കം നിയമയുദ്ധത്തിലേക്കു നീങ്ങുന്ന അവസ്ഥയാണ് കണ്ടുവരുന്നത്.

ഈ തര്‍ക്കവും പ്രതിസന്ധിയും ഒരുപരിധി വരെ ഒഴിവാക്കാമായിരുന്നു; സ്വത്തുവിവരം സംബന്ധിച്ച് വ്യക്തമായൊരു ഉടമ്പടി ധീരുഭായ് തയ്യാറാക്കി വച്ചിരുന്നെങ്കില്‍. തന്റെ രണ്ടു പെണ്‍മക്കളടക്കം ആര്‍ക്കും അദ്ദേഹം സ്വത്തുക്കള്‍ വീതിച്ചുനല്‍കിയിട്ടില്ല. ഹിന്ദു കൂട്ടുകുടുംബവ്യവസ്ഥയനുസരിച്ച് വിധവയും അവിവാഹിതയുമായ പെണ്‍മക്കള്‍ക്കല്ലാതെ വിവാഹിതരായവര്‍ക്ക് പിതാവിന്റെ സ്വത്തില്‍ അവകാശമില്ല. ധീരുഭായിയുടെ രണ്ടു പെണ്‍മക്കളും വിവാഹിതരാണ്. അതായത് ഈ സ്വത്തുതര്‍ക്കത്തില്‍ തങ്ങളുടെ പങ്കവകാശപ്പെടാന്‍ അവര്‍ക്ക് നിയമാനുകൂല്യമലില്ലെന്നര്‍ത്ഥം.

ഒന്നുമില്ലായ്മയില്‍ നിന്ന് വ്യവസായ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത കുടുംബങ്ങളിലൊക്കെ തന്നെ അടുത്ത തലമുറ പിണങ്ങി പിരിഞ്ഞ ചരിത്രമാണുള്ളത്. ലോകമെമ്പാടും ഇത് തന്നെയാണ് ചരിത്രം. ഇന്ത്യയിലും ഗോയങ്കമാരുടേയും ച്ഛാബ്രിയമാരുടേയും മറ്റും കഥ മറ്റൊന്നല്ല. ഇതുതന്നെയാണോ റിലയന്‍സിന്റേയും വിധി?

10-ാം തരം വരെ മാത്രം പഠിച്ച ധീരുഭായ് തന്റെ മക്കളെ അമേരിക്കയിലെ സ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലും വാര്‍ട്ടന്‍ സര്‍വകലാശാലയിലുമാണ് ബിസിനസ് തന്ത്രങ്ങള്‍ പഠിപ്പിക്കാനയച്ചത്. പക്ഷേ കൂട്ടായ്മയെന്ന അടിത്തറ തകര്‍ന്നാല്‍ ഒരു ബിസിനസ് തന്ത്രങ്ങളും ഫലിക്കില്ലായെന്ന കാര്യം അംബാനി സഹോദരങ്ങള്‍ മറന്നുവോ? ഇതിനുള്ള മറുപടി കാലം തരുമെന്നു പ്രതീക്ഷിക്കാം.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X