മിയാന്‍ദാദിന്റെ തവളച്ചാട്ടം
റോമിലെ
കൊളോസിയം
എഡി
70നും
82നുമിടയ്ക്ക്
പണികഴിപ്പിച്ച
റോമിലെ
പ്രസിദ്ധമായ
രംഗശാല.
റോമാ
സാമ്രാജ്യത്തിന്റെ
തലയെടുപ്പ്
നൂറ്റാണ്ടുകളും
കടന്ന്
പ്രസരിക്കുന്നതിന്
ഒരു
കാരണം
ഈ
കൊളോസിയമാണ്.
ഏതാണ്ട്
രണ്ടായിരം
വര്‍ഷം
പഴക്കമുണ്ടെങ്കിലും
ഇന്നും
കൊളോസിയം
കാലത്തെ
അതിജീവിക്കാന്‍
പോന്ന
വാസ്തുശില്പമാണ്.
ആധുനിക സ്പോര്‍ട്ട് സ്റ്റേഡിയങ്ങള്‍ പലതും കടം കൊണ്ടിരിക്കുന്നത് ഈ പൗരാണിക രംഗശാലയുടെ രൂപകല്പനയാണ്. നീറോ ചക്രവര്‍ത്തിയുടെ നാല്പതു മീറ്ററോളം ഉയരമുണ്ടായിരുന്ന ഒരു പ്രതിമ ഇവിടെയുണ്ടായിരുന്നത്രേ. വലിയ പ്രതിമ എന്നര്‍ത്ഥമുളള കൊളോസസ് എന്ന വാക്കില്‍ നിന്നാണ് കൊളോസിയം രൂപപ്പെട്ടത് എന്നു കരുതുന്നു. നീറോയുടെ പിന്മുറക്കാര് ഈ പ്രതിമ നീക്കം ചെയ്ത് പകരം അപ്പോളോ ദേവന്റെ പ്രതിമ സ്ഥാപിച്ചെങ്കിലും അതും പില്കാലത്ത് നശിച്ചു പോയി.
നാല്പത്തെട്ട് മീറ്റര്‍ ഉയരമുണ്ട് ഈ രംഗശാലയ്ക്ക്. 156 മീറ്റര്‍ വീതിയില്‍ 188 നീളത്തില്‍ വ്യാപിച്ചുകിടക്കുന്നു. മൂന്നു നിലകളിലും കൂടി 80ഓളം ആര്‍ച്ചുകളുണ്ട്. ആധുനിക സ്റ്റേഡിയങ്ങളില്‍ ഇന്നും നാം കാണുന്ന എല്ലാ ക്രമീകരണങ്ങളും 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് പണികഴിപ്പിച്ച കൊളോസിയത്തിലുണ്ടായിരുന്നു.