കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താരങ്ങള്‍ പച്ചകുത്തലിന്‌ പിന്നാലെ

  • By Super
Google Oneindia Malayalam News

ഇതിലും കടുത്ത കയ്യാണ്‌ ഹോളിവുഡ്‌ താരം ആഞ്‌ജലിന ജോളി ചെയ്‌തിരിക്കുന്നത്‌. സ്വന്തം കുഞ്ഞുങ്ങളോടുള്ള സ്‌നേഹം അകമഴിഞ്ഞ്‌ ഒഴുകിയപ്പോല്‍ ജോളിയും ഈ വഴിതന്നെ കണ്ടെത്തി. തന്റെ നാല്‌ മക്കളുടെയും പേരുകള്‍ ജോളി ശരീരത്തില്‍ പച്ചകുത്തിവെച്ചിരിക്കുന്നത്.

ഇതില്‍ മറ്റൊരു വ്യത്യാസമുണ്ട്‌. ആദ്യത്തെ നാലെണ്ണവും നാല്‌ മക്കളെയും ദത്തെടുത്ത സ്ഥലങ്ങളെയും സമയത്തെയും പ്രിനിധീകരിയ്‌ക്കുന്നതാണ്‌. ബ്രാഡ്‌ പിറ്റില്‍പിറന്ന സ്വന്തം കുഞ്ഞ്‌ ഷിലോഹിന്റെതും ജനന സമയമുള്‍പ്പെടെയാണ്‌ പച്ചകുത്തിയിരിക്കുന്നത്‌. പഴയകാമുകന്‍ ബില്ലി ബോബിന്റെ പേര്‌ പച്ചകുത്തിയതിനെ മറച്ചുകൊണ്ടാണ്‌ ഇടത്‌ കൈത്തണ്ടയില്‍ മക്കളോടുള്ള സ്‌നേഹം ജോളി പച്ചകുത്തി നിറച്ചത്‌.

പച്ചകുത്തിലില്‍ സ്വന്തം പിതാവിന്റെ മാര്‍ഗ്ഗമാണ്‌ പ്രമുഖ ഫുട്‌ബോള്‍ താരം ഡേവിഡ്‌ ബക്കാം പിന്തുടര്‍ന്നത്‌. തന്റെ ഓരോമക്കളുടെയും ജനനത്തിനൊപ്പം ഇവരുടെ ഓരോരുത്തരുടെയും പേരുകള്‍ ചുമലില്‍ ഒന്നിനുപിന്നാലെ മറ്റൊന്നായി പച്ചകുത്തി.

ഇപ്പോള്‍ ബക്കാമിന്റെ പുറകില്‍ തെളിഞ്ഞുകാണാന്‍ കഴിയുന്നത്‌ ബ്രൂക്ലിന്‍, റോമിയോ, ക്രൂസ്‌ എന്നീ പേരുകള്‍ തന്നെയാണ്‌. പച്ചകുത്തിയതോടെ വീട്ടില്‍ നിന്ന്‌ അകന്നുനില്‍ക്കുമ്പോഴും തന്റെ മൂന്നുമക്കളും എപ്പോഴും തന്നോടൊപ്പമുള്ള തോന്നലാണ്‌ തനിയ്‌ക്കെന്നാണ്‌ ബക്കാമും പറയുന്നത്‌. പ്രമുഖ്‌ പച്ചകുത്തില്‍ കലാകാരന്‍ ലൂയിസ്‌ മോളിയാണ്‌ ബക്കാമിന്റെ ശരീരത്തില്‍ പച്ചകുത്തിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X