കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈത്തറിയുടെ സ്വന്തം നാട്

  • By Staff
Google Oneindia Malayalam News

ചരിത്രത്തിന്റെ നാള്‍വഴികളില്‍ കുടിയേറ്റങ്ങള്‍ ഏറെ നടന്ന മണ്ണാണിത്. മധ്യകേരളത്തില്‍ ജൂതരുടെ ആവാസകേന്ദ്രങ്ങളിലൊന്നായിരുന്നു ഇവിടം. പോയകാലത്തിന്റെ ബാക്കിപത്രമായി സിനഗോഗ് ഇന്നുമുണ്ട്. പോര്‍ച്ചുഗീസുകാര്‍ സ്ഥാപിച്ച വൈപ്പിക്കോട്ട സെമിനാരിയുടെ അവശിഷ്ടങ്ങള്‍, പഴമയുടെ പാടു പേറുന്ന ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍- ചേന്ദമംഗലത്തിന്റെ വഴികള്‍ക്ക് പറയാന്‍ കഥകളേറെ.

ഇന്ന് ചേന്ദമംഗലത്തിന്റെ പെരുമ കൈത്തറിയിലാണ്. തലമുറകള്‍ മാറിമറിഞ്ഞു വന്ന പാരമ്പര്യം കടലിനക്കരെ പോലും പ്രസിദ്ധമാണ്. ആധുനികതയുടെ കുത്തൊഴുക്കില്‍ അന്യം നിന്നുപോകുമായിരുന്ന വസ്ത്രനിര്‍മ്മാണ ചാതുരിക്ക് കൂട്ടായ്മയിലൂടെ പുതുജീവന്‍ പകര്‍ന്നത് സഹകരണപ്രസ്ഥാനമാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു കൈത്തറി സഹകരണസംഘങ്ങളാണ് ചേന്ദമംഗലത്തുള്ളത്.

കേരളത്തിനു പുറത്ത് കാര്യമായ വിപണി കണ്ടെത്താന്‍ ചേന്ദമംഗലം കൈത്തറിക്ക് കഴിഞ്ഞിട്ടില്ല. മേന്മയേറിയ വേഷ്ടികളും പുളിയിലക്കരയന്‍ നേര്യതുകളുമാണ് ചേന്ദമംഗലത്തിന് പ്രശസ്തി നേടിക്കൊടുത്തത്. വൈവിധ്യവല്കരണത്തിന്റെ ഭാഗമായി കല്യാണസാരികളിലേക്കും കിടക്കവിരികളിലേക്കും ഷര്‍ട്ടുകളിലേക്കും സംഘങ്ങള്‍ കടന്നുചെന്നത് അടുത്തകാലത്താണ്.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X