കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണത്തിന്റെ വഴിത്താരകളില്‍ നിന്നു മനുഷ്യനെ രക്ഷിക്കാന്‍...വര്‍ഗീസ് ചെറിയാന്‍

  • By Staff
Google Oneindia Malayalam News

മരണത്തിന്റെ വഴിത്താരകളില്‍ നിന്നു മനുഷ്യനെ രക്ഷിക്കാന്‍...
വര്‍ഗീസ് ചെറിയാന്‍

ബാംഗ്ലൂര്‍: മരണത്തിന്റെ വഴിത്താരകളില്‍ നിന്നു മനുഷ്യനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഉപേന്ദ്ര നാരായണന്‍. അതിനായി എന്തു ത്യാഗം സഹിക്കാനും അദ്ദേഹം തയ്യാര്‍. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനാണ് ഉപേന്ദ്രന്റെ യജ്ഞം. അതു വഴി വിലയേറിയ ജീവന്‍ രക്ഷിക്കാനും.

അങ്കമാലി കുന്നേത്ത് വീട്ടില്‍ ഉപേന്ദ്രനാരായണന്‍ കര്‍മ്മം കൊണ്ട് ഓട്ടോമൊബൈല്‍ എന്‍ജിനീയാണ്. മാത്രമല്ല, കേരളത്തില്‍ നിന്നാദ്യമായി അന്താരാഷ്ട്ര റാലികളില്‍ പങ്കെടുക്കാന്‍ ലൈസന്‍സ ് ലഭിച്ച കാര്‍ ഡ്രൈവറുമാണ് അദ്ദേഹം.

എന്നാല്‍ ഇന്ന് ഉപേന്ദ്ര നാരായണന്റെ കര്‍മ്മ രംഗം ഇതൊന്നുമല്ല.! പഠിച്ചതും പ്രവര്‍ത്തിച്ചതുമായ വിദ്യകളെ മറ്റൊരു രംഗത്തേയ്ക്കു മാറ്റി പ്രതിഷ്ഠിച്ചിരിക്കുകയാണ് അദ്ദേഹമിപ്പോള്‍.അതും ആരും പ്രവര്‍ത്തിക്കാത്ത രംഗം..

റോഡ് സുരക്ഷയെപ്പറ്റിയുള്ള ബോധവത്കരണമാണ് ഉപേന്ദ്രനാരായണന്റെ കര്‍മ്മ രംഗം. ഒരു ഒറ്റയാന്‍ പോരാട്ടം.അപകടങ്ങള്‍ പതിയിരിക്കുന്ന വഴിത്താരകളില്‍ വിലയേറിയ മനുഷ്യ ജീവന്‍ രക്ഷിക്കാനുള്ള യജ്ഞം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട അധികൃതര്‍ അനങ്ങാപ്പാറ നയം പിന്തുടരുമ്പോഴാണ് ഉപേന്ദ്ര നാരായണന്റെ യജ്ഞം .

ആറു വര്‍ഷം മുമ്പാണ് ഉപേന്ദ്ര നാരായണന്‍ റോഡ് സുരക്ഷാ യജ്ഞത്തിനു തുടക്കമിടുന്നത്. ഒരു അപകടത്തിന്റെ അനന്തരഫലം. ഒമ്പത് ദേശീയ കാര്‍ റാലികളില്‍ ചാമ്പ്യനായിരുന്ന ഉപേന്ദ്രന്റെ മനസ്സില്‍ ഇന്നും ഒരു നടുക്കമായി ആ അപകടം അവശേഷിക്കുന്നു.

മത്സര റാലിക്കുള്ള പരിശീലനത്തിലായിരുന്നു അദ്ദേഹം. കാര്‍ ടയറിന്റെ മര്‍ദ്ദം കൂട്ടിയും കുറച്ചുമുള്ള പരിശീലനത്തിനിടയില്‍ മര്‍ദ്ദം കൂട്ടിയ ടയര്‍ പൊട്ടി, വണ്ടി തലകുത്തനെ മറിഞ്ഞു...

ഹെല്‍മററ് തലയിലുണ്ടായിരുന്നതു കൊണ്ടു മാത്രം മരണത്തില്‍ നിന്ന് രക്ഷപ്പെട്ട ഉപേന്ദ്രന്‍ പിന്നീട് കാര്‍ റാലികള്‍ക്കെതിരായി മാറി. നാട്ടിലെത്തി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി എന്ന സന്നദ്ധ സേവന സംഘടന സ്ഥാപിക്കുകയായിരുന്നു പിന്നീട്.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X