കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണത്തിന്റെ വഴിത്താരകളില്‍ നിന്നു മനുഷ്യനെ രക്ഷിക്കാന്‍ - 3

  • By Staff
Google Oneindia Malayalam News

മരണത്തിന്റെ വഴിത്താരകളില്‍ നിന്നു മനുഷ്യനെ രക്ഷിക്കാന്‍ - 3

വ്യത്യസ്തമായ പ്രവര്‍ത്തന രീതി

ഇയാള്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക: കണ്ണുകള്‍ റോഡിന്റെ വശങ്ങളിലാണ്. എന്തോ സൂക്ഷ്മമായി പരിശോധിക്കുന്നു. യാത്രയ്ക്കിടയില്‍ ഒരു പാലം കണ്ടു. സമീപത്തെങ്ങും വാഹനങ്ങളില്ലെന്ന് ഉറപ്പു വരുത്തി. കാറില്‍ നിന്നും ഒറ്റയാള്‍ പട്ടാളം ഇറങ്ങി. സിമന്റ് കുഴച്ച് സ്ഫടികക്കട്ടയെടുത്ത് പാലത്തിന്റെ വശങ്ങളില്‍ ഒട്ടിച്ചു. ആകാംക്ഷയോടെ വഴിയാത്രക്കാര്‍ അടുത്തെത്തുന്നു. ഇതൊരു റിഫ്ളക്ടറാണ്. സാധാരണ റിഫ്ളക്ടര്‍ അല്ല. ഉപേന്ദ്രന്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ഡയമണ്ട് റിഫ്ളക്ടര്‍. പാലം അപകട സാധ്യതയുള്ളതാണ്. രാത്രി വാഹനങ്ങള്‍ക്ക് ഈ റിഫ്ളക്ടറില്‍ നിന്നുള്ള വെളിച്ചം കണ്ട് അപകട സാധ്യത തിരിച്ചറിയാനാവുന്നു.

സര്‍ക്കാര്‍ സ്ഥാപിച്ച അടയാള ബോര്‍ഡുകള്‍ സിനിമാ പോസ്റ്ററുകളും മറ്റും പതിച്ച് അപകടങ്ങള്‍ക്കു മാപ്പു സാക്ഷികളായി നില്‍ക്കുമ്പോഴാണ് ഉപേന്ദ്രന്റെ ഡയമണ്ട് റിഫ്ളക്ടറുകള്‍ വഴിയാത്രക്കാര്‍ക്കു ം വാഹനമോടിക്കുന്നവര്‍ക്കും വഴികാട്ടുന്നത്.

വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത റിഫ്ളക്ടിംഗ് ഉപകരണങ്ങള്‍ പരിഷ്കരിച്ചാണ് ഉപേന്ദ്രന്‍ ഡയണ്ട് റിഫ്ളക്ടര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. നിരത്തു വക്കുകളിലും മീഡിയനുകളിലും നിരത്തിലേയ്ക്കു തള്ളി നില്‍ക്കുന്ന ഏതു വസ്തുവിലും ഫ്ളൈ ഓവറിലും തുരങ്കത്തിലും പിടിപ്പിക്കാവുന്നവയാണ് ഈ റിഫ്ളകടറുകള്‍. കനത്ത മഴയിലും പ്രതികൂല കാലാവസ്ഥകളിലും കേടു കൂടാതെ നില്‍ക്കുന്നവയാണ് ഇവയെന്ന് ബന്ധപ്പെട്ട അധികാരികള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

ഇതിനുളളില്‍ കേരളത്തിലെ ദേശീയ പാതയുടെ ഭൂരിഭാഗം ദൂരത്തും ഉപേന്ദ്ര റിഫ്ളക്ടറുകള്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ നിരത്തുകളില്‍ ഒരു കോടിയിലേറെ രൂപ വില വരുന്ന റിഫ്ളക്ടറുകള്‍ ഇദ്ദേഹം സ്ഥാപിച്ചു കഴിഞ്ഞു. അതും സ്വന്തം പോക്കറ്റിലെ കാശ് ചെലവാക്കി...

തന്റെ നേട്ടങ്ങളില്‍ ഉപേന്ദ്രന്‍ സംതൃപ്തനാണ്. എന്നാല്‍ എത്ര കാലം ഈ യജ്ഞം ഇതു പോലെ തുടരാനാവുമെന്ന് ഇദ്ദേഹത്തിനു നിശ്ചയമില്ല. നല്ല ചെലവു വരുന്ന പ്രവര്‍ത്തനമാണിത്. ഇതിന് അധികൃതരുടെ സഹായം തീര്‍ച്ചയായും വേണം. എന്നാല്‍ അധികൃതര്‍ മനസ്സു വയ്ക്കുന്നില്ല- - ഉപേന്ദ്രന്‍ പറയുന്നു.

3

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X