• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എങ്ങനെ ഏപ്രില്‍ 1 വിഡ്‌ഢിദിനമായി?

  • By Super

രാവിലെതന്നെ കൂട്ടുകാരന്‍ തന്ന ഉപ്പിട്ട ചായകുടിച്ച്‌ ആകെ നാറി ചളമായി.... പിന്നെ ഓഫീസിലെത്തുമ്പോള്‍ ബോസ്‌ വിളിക്കുന്നുവെന്ന്‌ ആരോ വന്ന്‌ പറയുന്നു....

തലേദിവസത്തെ ഉഴപ്പിനെക്കുറിച്ച്‌ ചോദിക്കാനാവുമോയെന്ന്‌ ഭയന്ന്‌ അപ്പോള്‍ സീറ്റിലെത്തിയ ബോസിനെ കണ്ട്‌ എന്നെ വിളിച്ചോ സാറേ എന്ന്‌ ചോദിക്കുമ്പോള്‍ ഞാനാരെയും വിളിച്ചില്ലെന്ന മറുപടി കേട്ട്‌ വീണ്ടും ചമ്മി സീറ്റില്‍ വന്നിരുന്ന്‌ മോണിറ്ററില്‍ മാത്രം നോക്കി ഓ നശിച്ച ഒരു മറവിയെന്ന്‌ പറഞ്ഞ്‌ ഉള്ളില്‍ ചിരിയൂറുക.

അത്‌ ഏപ്രില്‍ 1ന്റെ ഒരു സ്വഭാവമാണ്‌. അതിന്റെ സ്വാതന്ത്ര്യമാണ്‌. ശിക്ഷ ഭയക്കാതെ ആരെയും പറ്റിക്കാന്‍ കഴിയുന്ന ഒരേയൊരു ദിവസം. മാര്‍ച്ച്‌ 31ന്‌ രാത്രി ഈ വര്‍ഷം ഞാന്‍ വിഡ്ഡിയാകാന്‍ നിന്നുകൊടുക്കില്ലെന്ന്‌ ഉഗ്രപ്രതിജ്ഞയെടുത്തായിരിക്കും പലരും കിടന്നുറങ്ങുക എന്നാല്‍ പുലരുന്നതോടെ ഏപ്രില്‍ ഒന്ന്‌ അതായത്‌ ലോക വിഡ്‌ഢിദിനം പുലര്‍ന്നുവെന്ന കാര്യം തന്നെ നാം മറന്നുപോകുന്നു.

ഇക്കാര്യം ഓര്‍മ്മയുള്ള വിരുതന്മാരും വിരുതത്തികളും ചേര്‍ന്ന്‌ നമ്മളെ വിഡ്‌ഢികളാക്കി ചമ്മിച്ച്‌ കൊല്ലുന്നു. രസംതന്നെ അല്ലേ. വിഡ്‌ഢിദിനം വിഡ്‌ഢികളുടെ വിഡ്‌ഢികളാക്കപ്പെടുന്നവരുടെ ദിനമല്ലെന്നാണ്‌ പ്രശസ്‌ത എഴുത്തുകാരന്‍ മാര്‍ക്‌ ട്വയിന്‍ പറഞ്ഞിരിക്കുന്നത്‌.

സ്വന്തം മണ്ടത്തരങ്ങളെക്കുറിച്ചോര്‍ത്ത്‌ ചിരിക്കാന്‍, വര്‍ഷത്തിലെ 364 ദിവസവും നമ്മള്‍ എന്തായിരുന്നു ചെയ്‌തുകൊണ്ടിരുന്നതെന്നും അതിനിടയിലെ അമളികളെക്കുറിച്ചും ഓര്‍ക്കാനുള്ള ദിനം അതാണ്‌ ഏപ്രില്‍ 1 എന്നാണ്‌ ട്വയിന്‍ പറഞ്ഞത്‌.

വിഡ്‌ഢി ദിനത്തിന്റെ തുടക്കത്തെക്കുറിച്ച്‌ പല ഊഹാപോഹങ്ങളല്ലാതെ തീര്‍ത്തും വിശ്വസനീയമായതോ എഴുതിവയ്‌ക്കപ്പെട്ടതോ ആയ ഒരു തെളിവും ഇല്ല. പുരാതന ഇന്ത്യയിലും മറ്റും ഏപ്രില്‍ ഒന്ന്‌ പുതുവര്‍ഷമായാണ്‌ ആഘോഷിച്ചിരുന്നത്‌.

വിഡ്‌ഢിദിനത്തിന്റെ ചരിത്രം

English summary
April Fools' Day or All Fools' Day, although not a holiday in its own right, is a notable day celebrated in many countries on April 1. The day is marked by the commission of hoaxes and other practical jokes of varying sophistication on friends, family members, enemies, and neighbors, or sending them on fool's errand, the aim of which is to embarrass the gullible
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X