കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉണങ്ങാത്ത മുറിവുമായി 24 വര്‍ഷം

  • By Staff
Google Oneindia Malayalam News

Shoe attack on Chidambaram
പിന്നീട്‌ കടന്നുപോയ 24വര്‍ഷങ്ങള്‍, അന്നത്തെ കൂട്ടക്കൊലയുടെ രക്തക്കറയും വേദനയും ജര്‍ണയിലിന്റെ മനസ്സില്‍ നിന്നും മാഞ്ഞുപോയില്ല. കേസില്‍ ആരോപിതനായ കോണ്‍ഗ്രസ്‌ നേതാവ്‌ ടൈറ്റ്‌ലറെ സിബിഐ കുറ്റവിമുക്തനാക്കി. ഇതിന്‌ മുമ്പുതന്നെ പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ ദില്ലിയിലെ ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്‌തിരുന്നു.

ടൈറ്റ്‌ലര്‍ ശിക്ഷിക്കപ്പെടേണ്ടയാളാണെന്നാണ്‌ ജര്‍ണയില്‍ കരുതുന്നത്‌. അതുകൊണ്ടുതന്നെയാണ്‌ പ്രതിഷേധിച്ച രീതി ശരിയായില്ലെങ്കിലും ചെരുപ്പെറിഞ്ഞതില്‍ തനിക്ക്‌ പശ്ചാത്താപമില്ലെന്ന്‌ സിങ്‌ വ്യക്തമാക്കിയത്‌.

ദൈനിക്‌ ജാഗരണ്‍ എന്ന ഹിന്ദി പത്രത്തില്‍ പത്തുവര്‍ഷമായി ജര്‍ണയില്‍ ജോലി ചെയ്യുന്നു. കോണ്‍ഗ്രസ്‌ വാര്‍ത്തകളാണ്‌ അഞ്ചുവര്‍ഷമായി ജര്‍ണയില്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. പൊതുവെ ശാന്തനായ ഇദ്ദേഹം വാര്‍ത്താസമ്മേളനത്തിനിടെ സിഖ്‌ കലാപത്തെക്കുറിച്ച്‌ ചിദംബരത്തോട്‌ ചോദ്യം ചോദിച്ചതും അദ്ദേഹം പ്രതികരിക്കില്ലെന്ന്‌ പറഞ്ഞപ്പോള്‍ ദേഷ്യപ്പെട്ട്‌ വീണ്ടും വീണ്ടും ചോദ്യങ്ങള്‍ ചോദിച്ച്‌ അവസാനം ചെരുപ്പൂറി എറിഞ്ഞതും എല്ലാവരെയും സ്‌തബ്ധരാക്കിക്കളഞ്ഞു.

മകന്‍ ഇങ്ങനെ ചെയ്‌തതില്‍ സങ്കടമുണ്ടെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കരുതെന്ന്‌ അവനെ ഉപദേശിക്കാമെന്നും അവന്റെ പ്രവൃത്തി ക്ഷമിച്ചതില്‍ ചിദംബരത്തോട്‌ നന്ദിയുണ്ടെന്നും നസീബ്‌ കൗര്‍ പറഞ്ഞു. ലജ്‌പത്‌ നഗറില്‍ ഒരു വാഹനവര്‍ക്ക്‌ഷോപ്പ്‌ നടത്തുകയാണ്‌ ജര്‍ണയിലിന്റെ കുടുംബം. സിഖ്‌ മതവിശ്വാസങ്ങളെ മുറുകെപ്പിടിച്ച്‌ ജീവിക്കുന്ന ജര്‍ണയിലിന്റെ മനസ്സില്‍ 24വര്‍ഷം മുമ്പേറ്റ മുറിവ്‌ കരിഞ്ഞില്ലേ എന്നു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല.

അന്നത്തെ മുറിവിനും വേദനയ്‌ക്കും ഒരു പരിഹാരം എന്നെങ്കിലും ഉണ്ടാകുമെന്ന്‌ വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്‌ ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയത്‌ സഹിക്കാന്‍ കഴിഞ്ഞില്ല. പ്രതിഷേധം പ്രകടിപ്പിച്ച രീതി ഒരു മാധ്യമപ്രവര്‍ത്തകനും ചെയ്യാന്‍ പാടില്ലാത്തതാണ്‌. എങ്കിലും ഒരു മനുഷ്യനെന്ന രീതിയില്‍ ഒരു സിഖുകാരനെന്ന രീതിയില്‍ മാത്രം ജര്‍ണയിലിനെ നോക്കിയാല്‍ എറിഞ്ഞ ചെരുപ്പ്‌ ചിദംബരത്തിനുള്ളതല്ല ടൈറ്റ്‌ലര്‍ക്ക്‌ തന്നെയുള്ളതാണെന്ന്‌ നമുക്ക്‌ വ്യക്തമാകും.

എന്തായാലും ചെരുപ്പൂരി എറിഞ്ഞ്‌ പ്രതിഷേധിക്കല്‍ പ്രതിഷേധത്തിലെ പുതിയ രീതിയായി മാറിയിരിക്കുന്നു. അമേരിക്കയിലെ മുന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിന്റെ അവസാന ഔദ്യോഗിക സന്ദര്‍ശന വേളയില്‍ ഇറാഖി പത്രപ്രവര്‍ത്തകനായ മുന്ദാസിര്‍ സെയ്‌ദിയാണ്‌ പ്രതിഷേധത്തിന്റെ ഈ പുതിയ രീതിയ്‌ക്ക്‌ തുടക്കം കുറിച്ചത്‌.

പിന്നീട്‌ ചൈനീസ്‌ പ്രധാനമന്ത്രി വെന്‍ ജിയബാവോയ്‌ക്കുനേരെ ബ്രിട്ടനിലെ കേംബ്രിഡ്‌ജ്‌ സര്‍വ്വകലാശാലയില്‍വച്ച്‌ ചെരുപ്പേറുണ്ടായി. ടിബറ്റ്‌ പ്രക്ഷോപര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഈ ചെരുപ്പേറ്‌. മൂന്നാമതായാണ്‌ പി. ചിദംബരം ചെരുപ്പേറ്‌ പ്രതിഷേധം നേരിടേണ്ടിവന്നരുടെ പട്ടികയില്‍ സ്ഥാനം പിടിക്കുന്നത്‌.

എന്തായാലും കടന്നുകയറ്റങ്ങളിലും സ്വേച്ഛാധിപത്യത്തിലും മനുഷ്യാവകാശലംഘനങ്ങളിലും നിറയെ പ്രതിഷേധവുമായി സിരകളില്‍ തിളയ്‌ക്കുന്ന രക്തവുമായി നടക്കുന്ന ഒരുകൂട്ടം ആളുകള്‍ ലോകത്തെമ്പാടുമുണ്ടന്നുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്‌ ഈ സംഭവങ്ങള്‍.

ഒട്ടുംതന്നെ ന്യായീകരിക്കാന്‍ കഴിയില്ലെങ്കിലും ഈ പ്രതിഷേധങ്ങളെ ലോകത്തിന്‌ കണ്ടില്ലെന്ന്‌ നടിക്കാന്‍ കഴിയുമോ? ഭരിക്കുന്നവരും അധികാരങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നവരും ഇത്തരം ഓരോ ചെരുപ്പുകളെക്കുറിച്ച്‌ ഇടക്കിടെ ഓര്‍മ്മിക്കുന്നത്‌ ഒരു പക്ഷേ പ്രതിഷേധ പ്രകടനങ്ങളുടെ ആഘാതം കുറയ്‌ക്കാന്‍ സഹായകമായെന്നിരിക്കും.

മുന്‍ പേജില്‍ ചെരുപ്പേറിലെ പ്രതിഷേധം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X