കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാലയത്തില്‍ മഞ്ഞുരുകുന്നു ! !

  • By <b>സിജി സുരേന്ദ്രന്‍</b>
Google Oneindia Malayalam News

 Gangotri Galcier
ലോക പരിസ്ഥിതി ദിനമായ 2009 ജൂണ്‍ അഞ്ചിന് പ്രസിദ്ധീകരിച്ചത്

ആഗോള താപനം അഥവാ ഗ്ലോബല്‍ വാമിങ്‌ എന്ന വാക്ക്‌ നമ്മള്‍ കേട്ടു തുടങ്ങിയിട്ട്‌ മൂന്ന്‌ പതിറ്റാണ്ടുകള്‍ മാത്രമേ ആയിട്ടുള്ളു. ഇന്ന്‌ സാധാരണക്കാര്‍ക്കിടയില്‍പ്പോലും ചര്‍ച്ചാവിഷയമാകുന്ന ഒരു വലിയ പരിസ്ഥിതി പ്രശ്‌നമാണിത്‌. എന്താണ്‌ ഇതെന്ന്‌ വളരെ കൃത്യമായി അറിയില്ലെങ്കിലും പരിസ്ഥിതി പ്രവര്‍ത്തകരെപ്പോലെതന്നെ സാധാരണക്കാരും ഈ പ്രതിഭാസത്തെ ഭയപ്പെടുന്നു.

1975ലാണ്‌ ബ്രോയ്‌ക്കര്‍ എന്ന ശാസ്‌ത്രജ്ഞന്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ മൂലം ഭൂമി കടുത്ത ചൂടിലേക്ക്‌ നീങ്ങുന്നുവെന്ന മുന്നറിയിപ്പ്‌ തന്നത്‌. ഗ്ലോബല്‍ വാമിങ്‌ എന്ന വാക്കും അദ്ദേഹം മുന്നോട്ടുവച്ചു. അക്കാലത്തും ഭൂരിപക്ഷം ആളുകളും ഈ വാദത്തെ തള്ളിക്കളഞ്ഞു. എന്നല്‍ 1976ഓടെ താപനില ഉയരുവാന്‍ തുടങ്ങി. മുപ്പത്‌ വര്‍ഷത്തോളം താപം കുറഞ്ഞുവന്ന നിലയില്‍ നിന്ന്‌ താപനില പതുക്കെ ഉയരുവാന്‍ തുടങ്ങുകയായിരുന്നു.

ആഗോള താപനത്തിന്റെ ഫലമായി ഭൂമിയുടെ ഇതരഭാഗങ്ങളെല്ലാം ചൂടുപിടിക്കുമ്പോള്‍ തെക്കന്‍ ധ്രുവപ്രദേശമായ അന്റാര്‍ട്ടിക്ക തണുക്കുമെന്നാണ്‌ കരുതിയിരുന്നത്‌. എന്നാല്‍ ആ ധാരണയും അസ്ഥാനത്താണെന്ന്‌ തെളിഞ്ഞു കഴിഞ്ഞു. കഴിഞ്ഞ അമ്പത്‌ വര്‍ഷമായി അന്റാര്‍ട്ടിക്ക പ്രതീക്ഷിച്ചതിലും വേഗത്തില്‍ ചുടുപിടിച്ച്‌ മഞ്ഞ്‌ ഉരുകിക്കൊണ്ടിരിക്കുകയാണ്‌. ഈ രീതിയില്‍ പോവുകയാണെങ്കില്‍ കുറഞ്ഞ കാലം കൊണ്ട്‌ അവിടം ഒരു തുള്ളിവെള്ളം പോലുമില്ലാത്ത ഒരു പ്രദേശമായി മാറുമെന്നാണ്‌ മുന്നറിയിപ്പ്‌.

ഇതൊക്കെ ആര്‍ട്ടിക്കിലും അന്റാര്‍ട്ടിക്കിലും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളല്ലേയെന്ന്‌ വിചാരിച്ച്‌ തള്ളിക്കയുന്നവരും കുറവല്ല. ഭൂമിയുടെ ഈ കടുത്ത ചൂട്‌ മഞ്ഞുപാളികള്‍ നിറഞ്ഞ ഹിമാലയം നിലനില്‍ക്കുന്ന ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളെയും ഭീതിയിലാഴ്‌ത്തുകയാണ്‌.

ഹിമവാനും ചൂട് ബാധിയ്ക്കുന്നു

ലോകത്തെ ഏറ്റവും ഉയരം കൂടിയ മേഖലകളില്‍ ഒന്നായ ഹിമാലയത്തിലെ ടിബറ്റ്‌ പീഢഭൂമിയിലും അതിവേഗത്തിലാണ്‌ മഞ്ഞുരുകുന്നത്‌. ഇന്ത്യ, ചൈന, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലായി പരന്നുകിടക്കുന്നതാണ്‌ ഈ മേഖല. ഇവിടെനിന്നും ഇതിനകം തന്നെ പതിനയ്യായിരത്തോളം ഹിമാനികള്‍ ഉരുകിത്തീരാറായെന്നാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌.

സമുദ്രമേഖലകളിലെ മഞ്ഞുരുകുന്നതിന്‌ സമാനമായി മലകളിലുള്ള മഞ്ഞുപാളികളും ഉരുകുന്നുണ്ടോ എന്നത്‌ സംബന്ധിച്ച പഠനത്തിനായി ഓഹയോ സര്‍വ്വകലാശാലയിലെ ഒരു സംഘം ശാസ്‌ത്രജ്ഞര്‍ ഹിമാലയത്തിലേയ്‌ക്ക്‌ 2006ല്‍ പഠനയാത്ര നടത്തി. നെയ്‌മൊനായ്‌ ഹിമാനിയെക്കുറിച്ച്‌ പഠിക്കുകയെന്നതായിരുന്നു ഇവരുടെ പ്രഥമ ലക്ഷ്യം.

ഭൂമിയിലെമ്പാടുമുള്ള എല്ലാ മലനിരകളിലലെയും ഹിമാനികള്‍ 1990 മുതല്‍ ‍ഉരുകുന്നുണ്ടെന്നാണ്‌ അതുവരെയുള്ള പഠനങ്ങളില്‍ കണ്ടെത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ഗംഗ, സിന്ധു, ബ്രഹ്മപുത്ര നദികളിലേയ്‌ക്കെല്ലാം പ്രധാനമായും ജലമെത്തുന്ന നെയ്‌മൊനായ്‌ ഹമാനികളും ഉരുകുന്നുണ്ടായിരിക്കണം എന്ന ഊഹത്തിലാണ്‌ ശാസ്‌ത്രസംഘം ഇവിടെയെത്തിയത്‌.

സാധാരണ ഹിമാനികള്‍ ഉരുകുന്നത്‌ കണ്ടെത്തുന്നത്‌ അവയിലെ റേഡിയോ ആക്ടിവിറ്റിയുടെ കണക്ക്‌ നോക്കിയാണ്‌ .എന്നാല്‍ ഇവര്‍ ഈ മഞ്ഞുമലയില്‍ നിന്നെടുത്ത മഞ്ഞുപാളികളില്‍ ഇതുകണ്ടെത്താനായില്ല. ഇത്‌ ശാസ്‌ത്രസംഘത്തെ വിസ്‌മയിപ്പിച്ചു. പഠനമനുസരിച്ച്‌ നെയ്‌മൊനായ്‌ മഞ്ഞുപാളി ഉരുകുന്നില്ലെന്നാണ്‌ കണ്ടെത്തിയത്‌. പക്ഷേ അപ്പോഴും ഇവ ഉരുകിക്കൊണ്ടിരിക്കുകയാണെന്നതായിരുന്നു യഥാര്‍ത്ഥ്യം.

ഗംഗ മരിക്കുമോ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X