കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈബര്‍ നിയമം ഇങ്ങനെ

  • By Staff
Google Oneindia Malayalam News

Crime
ഇന്ത്യ ഐടി ആക്ട് ആണ് രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങളെ നിര്‍ണയിക്കന്നത്, 2000ത്തിലാണ് ഇതുസംബന്ധിച്ച നിയമനിര്‍മ്മാണം നടന്നത്. 2008ല്‍ ഡിസംബറില്‍ ഈ നിയമത്തില്‍ ചില ഭേദഗതികള്‍ കൊണ്ടുവന്നു. 2009 ഒക്ടോബര്‍ 29ന് ഭേദഗതികളോടെ നിയമം നിലവില്‍വന്നു.

ഇമെയില്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ ഭേദഗതി നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. ഐടി ആക്ടിലെ 66ാം സെക്ഷന്റെ വ്യാഖ്യാനത്തിലാണ് ഫോര്‍വേര്‍ഡ് മെയിലുകള്‍ പെടുന്നത്. കമ്പ്യൂട്ടര്‍ നുഴഞ്ഞുകയറ്റവും അതിനുള്ള ശിക്ഷയും നിര്‍വ്വചിക്കുന്ന ഈ സെക്ഷനില്‍ ഉപവകുപ്പുകളായിട്ടാണ് ഇക്കാര്യങ്ങള്‍ ചേര്‍ത്തിരിക്കുന്നത്യ

ഒരു വ്യക്തിക്ക് ഹാനികരമോ, അപമാനമുണ്ടാക്കുന്നോ, വെറുപ്പുളവാക്കുന്നതോ അപടകമുണ്ടക്കുന്നതോ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും സ്വീകര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നതും കുറ്റകരമാണെന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്.

ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ കിട്ടുന്ന മെയിലുകള്‍ മുഴുവന്‍ ഫോര്‍വേഡ് ചെയ്യുന്ന പ്രവൃത്തി നമ്മളെ കുരുക്കിലാക്കും. മൂന്നു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും ഒരു ലക്ഷം രൂപവരെ പിഴയുമാണ് ഇതിന്റെ ശിക്ഷയായി പറഞ്ഞിരിക്കുന്നത്.

ഒരു പ്രത്യേക കമ്പ്യൂട്ടര്‍ കുറ്റകരമായ കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ആ കമ്പ്യൂട്ടറിന്റെ ഉടമസ്ഥനായിരിക്കും ഒന്നാം പ്രതിയാകുന്നത്.

നേരത്തേ ഡിവൈഎസ്പിക്ക് താഴെയല്ലാത്ത ഉദ്യോഗസ്ഥരാണ് സൈബര്‍ ആക്ട് സംബന്ധിച്ച നടപടിയെടുത്തിരുന്നത്. എന്നാല്‍ ഭേദഗതിയനുസരിച്ച് സിഐയ്ക്ക് താഴെയല്ലാത്ത ഉദ്യോഗസ്ഥരാണ് നടപടിയെടുക്കേണ്ടത്. ഇവര്‍ക്ക് പൊതുസ്ഥലത്ത് പ്രവേശിക്കാനും തിരച്ചില്‍ നടത്താനും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും അധികാരമുണ്ട്.

പിണറായി വിജയന്‍ തനിക്കെതിരെയുള്ള കുപ്രചാരണത്തിനെതിരെ നല്‍കിയ കേസ് പൊതുജനങ്ങള്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്കുമുള്ള പാഠമെന്ന നിലയിലാണ് കണ്ടതെന്നാണ് പൊലീസ് പറയുന്നത്.

വിദേശത്ത് ജോലിചെയ്യുന്ന ഒരു കുന്ദംകുളം സ്വദേശിയാണ് സ്വന്തം വീടിന്റെ ചിത്രം പിണറായി വിജയന്റേതെന്ന പേരില്‍ പ്രചരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അത് സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചത്.

പിന്നീടാണ് പിണറായി പരാതി നല്‍കുന്നതും അന്വേഷണം ആരംഭിക്കുന്നതും. അതിവേഗത്തിലാണ് സൈബര്‍ സെല്‍ ഈ കേസില്‍ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തിയത്. മെയില്‍ ഫോര്‍വേര്‍ഡ് ചെയ്തവര്‍ മുഴുവന്‍ നിയമപ്രകാരം കുറ്റക്കാരാണെങ്കിലും ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്‍കി മെയില്‍ തയ്യാറാക്കിയ മൂന്നുപേര്‍ക്കെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ശ്രദ്ധിക്കുക സ്വന്തമായി ആരോഗ്യകരമായ ഒരു ഇന്റര്‍നെറ്റ് സ്വഭാവ രൂപീകരണം നടത്തുകയും അതിനൊപ്പം നിങ്ങള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് പാസ്‌വേര്‍ഡ് എന്നിവ തീര്‍ത്തും സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക.

ചലച്ചിത്രതാരങ്ങള്‍, രാഷ്ട്രീയനേതാക്കള്‍ തുടങ്ങിയവരെല്ലാം ആര്‍ക്കും എന്തും പറയാവുന്നവരും ആക്ഷേപിക്കാവുന്നവരുമാണെന്ന തെറ്റിദ്ധാരണ നീക്കി ഇവരുമായി ബന്ധപ്പെട്ടുവരുന്ന അശ്ലീല, ആക്ഷേപ മെയിലുകള്‍ ഇന്‍ബോക്‌സിലെത്തിയാല്‍ അത് തമാശയ്ക്കായി പോലും കൂട്ടുകാര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യാതിരിക്കുക.

നിങ്ങള്‍ക്കായി അനന്തമായ സാധ്യതകള്‍ തുറന്നിടുന്ന ഈ സൈബര്‍ ലോകം നിങ്ങളെ നിയമക്കുരുക്കിലാക്കിയേയ്്ക്കാവുന്ന നിഗൂഡതകളും ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് തിരിച്ചറിയുക.

മുന്‍ പേജില്‍

ഇമെയില്‍ കെണികള്‍ തിരിച്ചറിയൂഇമെയില്‍ കെണികള്‍ തിരിച്ചറിയൂ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X