കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദിന് വീര്‍പ്പുമുട്ടുന്നു.....

  • By വി. സുബ്രഹ്മണ്യം
Google Oneindia Malayalam News

Hyderabad
വര്‍ഗീയ കലാപം, സ്‌ഫോടനം ഈ വാക്കുകളൊന്നും ഹൈദരാബാദിന് പുത്തരിയല്ല, കേട്ടുകേട്ട് പഴകിയിരിക്കുന്നു. കലാപവും, സ്‌ഫോടനങ്ങളും തുടര്‍ന്നുണ്ടാകുന്ന കര്‍ഫ്യൂ, പിന്നാലെവരുന്ന പൊലീസ് അഴിഞ്ഞാട്ടം എല്ലാം കണ്ടും കേട്ട് മരവിച്ചൊരു മനസ്സാണ് ഹൈദരാബാദിനും ഹൈദരാബാദികള്‍ക്കുമുള്ളത്.

എന്നാലും ഒരിടനേരത്തെങ്കിലും അവര്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടാവില്ലേ. മാര്‍ച്ച് അവസാനവാരത്തില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയകലാപവും കൊലപാതകവും തുടര്‍ന്ന് സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഫ്യൂ എന്നിവയെല്ലാം ചേര്‍ന്ന് നഗരം കലുഷിതമായിരിക്കുന്നു.

ഒരാഴ്ചയിലേറെ ഇവിടെ നിരോധനനാജ്ഞ നിലനിന്നു. ഇടയ്്ക്ക് വല്ലപ്പോഴും കര്‍ഫ്യൂവിന് നല്‍കുന്ന ഇളവ് ഇതുമാത്രമാണ് ഇവരുടെ ആശ്വാസം. പലപ്പോഴും കലാപങ്ങളുണ്ടാകുന്നത് ഭരണകൂടത്തിന്റെ പിഴവുകള്‍ ദീര്‍ഘദൃഷ്ടിയോടെ കാര്യങ്ങളെ സമീപിക്കുന്നതിലുള്ള വീഴ്ച എന്നിവകാരണമാണ്. എന്നാലും അവസാനം കര്‍ഫ്യൂ, നിരോധനാഞ്ജ എന്നീ പേരുകളില്‍ പരിണതഫലങ്ങളെല്ലാം അനുഭവിക്കേണ്ടിവരുന്നത് പൊതുജനം.

കലാപങ്ങള്‍ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കുയെന്നതിന് പകരം കലാപങ്ങളുണ്ടാകുമ്പോള്‍ കര്‍ഫ്യൂവും നിയന്ത്രണങ്ങളും കൊണ്ട് നഗരത്തെ യുദ്ധക്കളമാക്കുകയെന്നതാണ് മാറിമാറിവരുന്ന ഭരണകൂടങ്ങളുടെ പ്രഖ്യാപിത രീതി. ഈ കലാപകാലത്തേത് വ്യത്യസ്ഥമായ ഒരു കാഴ്ചയല്ല. കര്‍ഫ്യൂ എന്നത് പ്രതിരോധ, സുരക്ഷാ സംവിധാനമാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും അത് ഭരണാധികാരികള്‍ തങ്ങളുടെ പരാജയം പരസ്യമായി സമ്മതിയ്ക്കുന്നതിന് തുല്യമാണ്.

നേരത്തേ തെലുങ്കാന സംസ്ഥാനത്തിനായി അവകാശവാദമുന്നയിച്ചുകൊണ്ട് നടന്ന ബന്ദുകള്‍, പ്രകടനങ്ങള്‍, ഒസ്മാനിയ സര്‍വ്വകലാശാലയിലുണ്ടായ സമരങ്ങള്‍, ആത്മാഹൂതി, ഒന്നും തന്നെ അധികൃതരുടെ കണ്ണുതുറപ്പിച്ചിട്ടില്ല. അന്നും പൊലീസിനും ഭരണകൂടത്തിനും പ്രിയം കര്‍ഫ്യൂ എന്ന ഒറ്റവാക്കിനോടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X