കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജിയുടെ ലൈംഗിക ജീവിതം പുസ്തകത്തില്‍

  • By Lakshmi
Google Oneindia Malayalam News

Gandhiji
രാഷ്ട്രപിതാവായ ഗാന്ധിജിയെക്കുറിച്ച് എഴുതപ്പെട്ട പുസ്തകങ്ങള്‍ക്ക് കണക്കില്ല സ്വദേശികളും വിദേശികളുമായ ഒട്ടേറെ എഴുത്തുകാര്‍ ഇതിഹാസ തുല്യമായ ആ ജീവിതത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്.

എന്നാല്‍ ബ്രിട്ടീഷ് ചരിത്രകാരനായ ജാഡ് ആഡംസ് എഴുതിയ ഗാന്ധി- നേക്കഡ് അംബീഷന്‍ എന്ന പുസ്തകം ഗാന്ധിയുടെ ജീവിത്തെ തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ നോക്കിക്കാണുന്ന ഒന്നാണ്. ഗാന്ധിയെ ഒരു ഇതിഹാസമായി കണ്ട് ചരിത്രരചന നടത്തുന്നതിന് പകരം ഗാന്ധി എന്ന പച്ചമനുഷ്യനെയും അയാളുടെ വികാരവിചാരങ്ങളെയുമാണ് ആഡംസ് ഈ പുസ്തകത്തിലൂടെ അനാവരണം ചെയ്യുന്നത്.

ഒരു പക്ഷേ ഒട്ടേറെ ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ത്തിവിടാനും പ്രാപ്തിയും ഈ പുസ്തകത്തിനുണ്ട്. ഒരു സാധാരണ അഭിഭാഷകനായും പിന്നീട് സ്വാതന്ത്ര്യസമര സേനാനിയും രാഷ്ട്രപിതാവുമായ വളര്‍ന്ന ഗാന്ധിജി ജീവിതത്തിന്റെ ഒരു ഘട്ടം വരെ സാധാരണക്കാരനായ ഒരു മനുഷ്യനായിട്ടാണ് ജീവിച്ചത്.

ഇക്കാര്യം ഒരിക്കലും ഒരു രഹസ്യവുമായിരുന്നില്ല. എന്നാല്‍ ആഡംസ് പറയുന്നത് ഗാന്ധിയെക്കുറിച്ചുള്ള ഗവേഷണത്തിനിടയില്‍ അതിശയിപ്പിക്കുന്ന പല കാര്യങ്ങളും പരിചയപ്പെടാന്‍ കഴിഞ്ഞുവെന്നും അതുകൊണ്ടാണ് തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ പുസ്തകം രചിച്ചതെന്നുമാണ്.

ലൈംഗികതയില്‍ ഏതൊരു പുരുഷനെയും പോലെ അതീവ തല്‍പ്പരനായിരുന്ന ഗാന്ധിജി ഇത്തരത്തിലുള്ള പലപരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ആഡംസ് പറയുന്നത്. ഇതിന് എഴുതപ്പെട്ട തെളിവുകളുണ്ടെന്ന് ആഡംസ് വാദിക്കുന്നു.

ഗാന്ധിജിയുടെ ലൈംഗികതാല്‍പര്യങ്ങളുടെ പേരില്‍ മുതിര്‍ന്ന നേതാക്കളായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ജെ ക്രിപലാനി എന്നിവര്‍ അദ്ദേഹത്തില്‍ നിന്നും അകലം സൂക്ഷിച്ചിരുന്നുവെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. പ്യാരിലാലിന്റെ സഹോദരിയായ സുശീല നയ്യാരില്‍ നിന്നാണ് തനിക്ക് ഗാന്ധിജിയെക്കുറിച്ചുള്ള ഏറെ വിവരങ്ങള്‍ ലഭിച്ചതെന്നും അവര്‍ പറഞ്ഞകാര്യങ്ങളില്‍ ഗാന്ധിജിയുടെ ലൈംഗിക താല്‍പര്യങ്ങള്‍ വ്യക്തമായിരുന്നുവെന്നും ആഡംസ് പറയുന്നു.

കുട്ടിക്കാലത്ത് സുശീലയും ഗാന്ധിജിയും ഒന്നിച്ചുറങ്ങുകയും കുളിയ്ക്കുകയും ചെയ്തിട്ടുണ്ടത്രേ. ഇതുസംബന്ധിച്ച് ഗാന്ധിജി എഴുതിയിരിക്കുന്നത് താന്‍ കുളിയ്ക്കുമ്പോള്‍ കണ്ണുകടച്ചുവയ്ക്കുമായിരുന്നുവെന്നും സുശീല അടിവസ്ത്രമിട്ടാണോ അല്ലാതെയാണോ കുളിയ്ക്കുന്നതെന്ന് താനൊരിക്കലും കണ്ടിട്ടില്ലെന്നുമാണ്.

അതേസമയം ഒരു ഘട്ടത്തില്‍ ഗാന്ധിജി സ്വീകരിച്ച കഠിന ബ്രഹ്മചര്യത്തെക്കുറിച്ചും ആഡംസ് പ്രതിപാദിക്കുന്നുണ്ട്. താന്‍ സ്ഥാപിച്ച ആശ്രമത്തില്‍ ഗാന്ധിജി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചുറങ്ങാനും കുളിയ്ക്കാനും സ്വാതന്ത്ര്യം നല്‍കിയിരുന്നു. പക്ഷേ അവിടെ ലൈംഗികച്ചുവയുള്ള സംസാരങ്ങള്‍ നിരോധിച്ചിരുന്നു.

ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്കൊപ്പം തനിച്ചിരിക്കരുതെന്നും ആര്‍ക്കെങ്കിലും ലൈംഗികവികാരം തോന്നുന്നുണ്ടെങ്കില്‍ തണുത്തവെള്ളത്തില്‍ കുളിക്കണമെന്നും ഗാന്ധിജി നിര്‍ദ്ദേശിച്ചിരുന്നു-പുസ്തകത്തില്‍ പറയുന്നു.

പുസ്തകത്തിലുള്ള കാര്യങ്ങള്‍ക്കെതിരെ ഇതിനകം തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്.
ഇത്തരം വിവരങ്ങള്‍ എവിടെനിന്ന് ലഭിച്ചുവെന്നറിയില്ലെന്നും ജീവിച്ചിരിപ്പില്ലാത്ത മഹാനായ ഒരു വ്യക്തിയെക്കുറിച്ച് ഈ പറയുന്നത് മോശമാണെന്നും ഗാന്ധിയന്‍ ഡി.എ. പിള്ള പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X