കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാച്ചാരാകാന്‍ ആളില്ല

  • By Lakshmi
Google Oneindia Malayalam News

മഹാരാഷ്ട്രയില്‍ 1997ല്‍ ആര്‍എസ് ജാദവ് വിരമിച്ച ശേഷം ആരാച്ചാരുടെ ഒഴിവില്‍ നിയമനം നടന്നിട്ടില്ല. സംസ്ഥാന ജയില്‍ നിയമാവലി അനുസരിച്ചു 150 രൂപയാണ് ഓരോ വധശിക്ഷാ വേളയിലും ആരാച്ചാരുടെ പ്രതിഫലം. വധശിക്ഷാ കേസുകളെല്ലാം പാതിവഴിയിലായതിനാല്‍ ആരാച്ചാര്‍മാരുടെ ഒഴിവുകള്‍ അടിയന്തരമായി നികത്തിയില്ലെങ്കിലും കുഴപ്പമില്ലെന്ന നിലപാടിലാണു മഹാരാഷ്ട്ര ജയില്‍ വകുപ്പ്.

ഇന്ദിരാഗാന്ധി വധക്കേസില്‍ കെഹാര്‍ സിങ്ങിനെ തൂക്കിലേറ്റിയതു കല്ലു എന്ന ആരാച്ചാരാണ്. കല്ലുവിന്റെ മകന്‍ മാമുസിങ് ആരാച്ചാരുടെ ജോലി ഏറ്റെടുത്ത് തിഹാര്‍ ജയിലില്‍ ഉള്‍പ്പെടെ 11 വധശിക്ഷകള്‍ നടപ്പാക്കി.

ബിഹാറിലെബക്‌സര്‍ ജയില്‍ കഴിയുന്ന ചില തടവുകാര്‍ക്കു ജയില്‍ അധികൃതര്‍ തൂക്കുകയര്‍ പിണയുന്നതില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. യന്ത്ര സംവിധാനത്തിന്റെ സഹായത്തോടെ ജയില്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക നിരീക്ഷണത്തിലാണു കയറൊരുക്കുന്നത്.

ഏകദേശം 1,000 രൂപയാണ് ഒരു കയറിന്റെ വില. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടേക്കാവുന്ന വിചാരണത്തടവുകാരും ഇക്കൂട്ടത്തിലുണ്ടാകാം, ചുരുക്കിപ്പറഞ്ഞാല്‍ അറിഞ്ഞോ അറിയാതെയോ സ്വന്തം മരണക്കുരുക്ക് ഒരുക്കുകയായിരിക്കും ഇവര്‍.

വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരില്ലെങ്കില്‍ മറ്റു ജയിലില്‍ നിന്നും ഇവരുടെ സേവനം കടംവാങ്ങുന്ന രീതിയാണ് തീഹാര്‍ ജയില്‍. ആരാച്ചാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ കോണ്‍സ്റ്റബിളിന് മുകളില്‍ സ്ഥാനമുളള ഏതു പോലീസ് ഓഫീസര്‍ക്കും ഈ ജോലിചെയ്യാം.

അഞ്ചടി നാലിഞ്ചിലേറെ ഉയരമുളള പുരുഷന്മാര്‍ക്ക് ആരാച്ചാര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഒരാളെ തൂക്കിക്കൊല്ലുന്നതിന് 150 മുതല്‍ 200 രൂപവരെയാണ് പ്രതിഫലം. വേതനം കുറവായതിനാല്‍ ആരാച്ചാര്‍ ആകാന്‍ തയാറാകുന്നവര്‍ ചുരുക്കം. സ്വാഭാവികമായും രാജ്യത്തെ മിക്കവാറും എല്ലാ ജയിലുകളിലും ആരാച്ചാര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നു.

മുന്‍പേജില്‍

കസബിനെ ആര് തൂക്കിലേറ്റും?കസബിനെ ആര് തൂക്കിലേറ്റും?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X