കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂക്കളും മധുരവുമില്ലാതെ എന്താഘോഷം?

  • By Super
Google Oneindia Malayalam News

പൂക്കള്‍ പറയുമ്പോള്‍ത്തന്നെ എന്തോ ഒരു പൊസിറ്റീവ് എനര്‍ജി ഉള്ളിലേയ്ക്ക് വ്യാപിയ്ക്കുന്നില്ലേ. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയുമെല്ലാം അടയാളമായി നമ്മള്‍ പൂക്കളെ കാണാറുണ്ട്.

സൗഭാഗ്യത്തിന്റെയും ശാന്തിയുടെയും മുഹൂര്‍ത്തങ്ങളിലെല്ലാം പൂക്കള്‍ക്ക് മാറ്റിവയ്ക്കാന്‍ പറ്റാത്ത സാന്നിധ്യമാണ്. പ്രണയത്തിനും, സൗഹൃദത്തിനും എന്നുവേണ്ട എന്തുനുമേതിനും പൂക്കള്‍ സമ്മാനിയ്ക്കാം. പ്രണത്തെ നമ്മള്‍ രക്തവര്‍ണത്തിലുള്ള പൂക്കള്‍കൊണ്ട് അടയാളപ്പെടുത്തുമ്പോള്‍ സൗഹൃദത്തിന് പൊതുവേ സൗമ്യമായ പീതവര്‍ണത്തിലുള്ളവയാണ് സമ്മാനിയ്ക്കുന്നത്.

ഒരു കൂലപ്പൂവില്‍ ചേര്‍ത്തുവയ്ക്കാന്‍ കഴിയുന്ന വികാരങ്ങള്‍ ഒട്ടനവധിയാണ്. പ്രണയദിനം വരുമ്പോള്‍ പ്രണയികള്‍ പൂപോലും പരസ്പരം കൈമാറരുതെന്ന് കരുതി സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ പനിനീര്‍പ്പൂ വില്‍പ്പന പോലും തടഞ്ഞിരുന്നു. അത്രയ്ക്കുണ്ട് പ്രണയത്തിന് പൂവിനോടുള്ള ആത്മബന്ധം. ഏറ്റവും നിര്‍മ്മലമായതൊന്ന് സ്വന്തം പ്രണയിയ്ക്കുവേണ്ടി സമര്‍പ്പിക്കുക, അതുതന്നെയായിരിക്കും പ്രണയത്തിന് അടയാളമായി ചെമ്പനീര്‍ മാറിയതിന് പിന്നലെ കാര്യം.

ഇതേ പനിനീരിന്റെ നിറം മാറുമ്പോള്‍ അത് കൈമാറുന്ന വികാരവും മാറുന്നു. സൗഹൃദം എന്നും വ്യക്തിളുടെ നശിയ്ക്കാത്ത സമ്പത്താണ്. സൗഹൃദ ദിനാഘോഷം പോലുള്ളവ ഫാഷനായി മാറുമ്പോള്‍ അതിന് പിന്നാലെ മുമ്പെങ്ങുമില്ലാത്തവിധത്തില്‍ സുഹൃത്തുക്കള്‍ തമ്മിലും പൂക്കള്‍ കൈമാറുന്നു.

ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ ഇതിന് കഴിയുമെങ്കില്‍ ഫാഷനെന്നും പശ്ചാത്യ സംസ്‌കാരമെന്നും പഴി പറയുന്നത് കേട്ടില്ലെന്ന് നടിക്കുന്നതു തന്നെ നല്ലത്. പൂക്കള്‍ നിഷ്‌കളങ്കതയുടെ പ്രതീകമാണ്. ഒരു പാട് സ്‌നേഹമെന്ന് പറയുന്നതിന് പകരം ഒരു പൂവ് അതുമാത്രം മതിയാകും

വിശേഷാവസരങ്ങൡ മാറ്റിവയ്ക്കാന്‍ കഴിയാത്തമറ്റൊന്നാണ് മധുരം, കേക്കുകളാണ് ഏറ്റവും ട്രന്റിയായ മധുര സമ്മാനം. ജന്മദിനം, വിവാഹവാര്‍ഷികം, എന്നുവേണ്ട ദീപാവലി പോലുള്ള ആഘോഷങ്ങള്‍ക്കുവരെ മധുരം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നു. കേക്കുകള്‍ പേഴ്‌സണലൈസ് ചെയ്തത്, രണ്ടു മൂന്നും നിലകളായി ഉണ്ടാക്കിയത്. എന്തിന് പ്രിയപ്പെട്ടവരുടെ ഫോട്ടോകള്‍ വച്ചുവരെ തയ്യാറാക്കി നല്‍കുന്നവരുണ്ട്.

പണ്ട് ക്രിസ്മസ് കാലത്തും ജന്മദിനങ്ങള്‍ക്കുമായിരുന്നു കേക്കുകള്‍ സമ്മാനിച്ചിരുന്നത്. എന്നാല്‍ ഇന്ന് ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങള്‍ക്കൊപ്പമെല്ലാം മധുരരൂപത്തില്‍ കേക്കിന്റെ സാന്നിധ്യമുണ്ട്. സാദാ പ്ലം കേക്കുമുതല്‍ വമ്പന്‍ വിലവരുന്ന വമ്പന്‍ കേക്കുകള്‍ വരെയുണ്ട് സമ്മാനങ്ങളുടെ ശ്രേണിയില്‍. പ്രിയ്യപ്പെട്ടവര്‍ക്കാകുമ്പോള്‍ കീശയുടെ കനം നോക്കുന്നവര്‍ ചുരുക്കമാണ്, എത്രയും പണം ചെലവിടാന്‍ തയ്യാറുള്ളവരെക്കാത്ത് വിവിധ തരം കേക്കുകളുണ്ട്.

വിവാഹം, പ്രണയം, ജന്മദിനം ആശംസിക്കാനുള്ളതെന്തായാലും ഒരു കുലപ്പൂവും ഒരു കിടിലന്‍ കേക്കുമുണ്ടെങ്കില്‍ സംഭവം അടിപൊളി, സമ്മാനം ശ്രദ്ധിക്കപ്പെടുമെന്നുറപ്പ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X